Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർമ്മാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിലേക്കുള്ള വിസാ വിലക്ക് തുടരും; ഒമാനിലെ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസാ വിലക്ക് നീട്ടി

നിർമ്മാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിലേക്കുള്ള വിസാ വിലക്ക് തുടരും; ഒമാനിലെ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസാ വിലക്ക് നീട്ടി

മസ്‌കത്ത്: രാജ്യത്തെ നിർമ്മാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിലേക്കുള്ള വിദേശികളുടെ വിസാ വിലക്ക് തുടരും. ചില തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്ക് ആറുമാസത്തേക്കുകൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി അറിയിച്ചു.

റോയൽ ഡിക്രി 35/2003ന്റെയും 2014/338ാം നമ്പർ മന്ത്രിതല ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വിസാ വിലക്കിനാണ് തുടർച്ച ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.നിർമ്മാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളുടെ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മന്റെിനാണ് വിലക്ക് ബാധകമാവുക. അതേസമയം, നൂറോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ, സർക്കാർ പ്രോജക്ടുകൾ ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅഥോറിറ്റി (റിയാദ), പബ്ലിക് അഥോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തതും മുഴുവൻ സമയം സ്വദേശി മേൽനോട്ടത്തിലുള്ളതുമായ കമ്പനികൾക്ക് വിലക്ക് ബാധകമാകില്ല.

എക്‌സലന്റ് ഗ്രേഡിലുള്ള കമ്പനികളെയും ഫ്രീസോണുകളിലുള്ള കമ്പനികളെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് വിസാ വിലക്ക് നീട്ടാനുള്ള തീരുമാനം. എൻജിനീയറിങ് അടക്കം 87 തസ്തികകളിൽ രാജ്യത്ത് കഴിഞ്ഞവർഷം ജനുവരി മുതൽ വിസാ വിലക്ക് നിലവിലുണ്ട്.ഇതും ഓരോ ആറുമാസം കൂടുമ്പോൾ നീട്ടുകയാണ് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP