Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകൾക്ക് ഇനി വിദേശ തൊഴിലാളികളെ നിയമിക്കാം

ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകൾക്ക് ഇനി വിദേശ തൊഴിലാളികളെ നിയമിക്കാം

മസ്‌ക്കറ്റ്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തടസം നീക്കിയതായി മിനിസ്റ്റർ ഓഫ് മാൻപവർ വക്താവ് ഷേക്ക് അബ്ദുള്ള ബിൻ നാസർ അൽ ബക്രി അറിയിച്ചു. മുമ്പ് ഇത്തരത്തിൽ ചെറുകിട, മീഡിയം സംരംഭകൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടിരുന്നു. ഈ തടസമാണ് ഇപ്പോൾ നീക്കിയതായി മിനിസ്ട്രി അറിയിച്ചിരിക്കുന്നത്. ചെറുകിട മേഖലയ്ക്ക് ജോലിക്ക് ആളെ കിട്ടുന്നില്ല എന്ന പരാതിയിന്മേലാണ് ഈ നടപടിയെന്നും വക്താവ് അറിയിക്കുന്നു.

ഗവൺമെന്റ് സർവീസിലോ, സ്വകാര്യമേഖലകളിലോ ജോലി ചെയ്യുന്ന ഒമാനികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കല്ല ഇതിന്റെ ആനുകൂല്യമെന്നും പൂർണമായും കമ്പനി നടത്തിപ്പുകാരായ ഒമാനികൾക്കാണ് ഇത്തരത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകിയിട്ടുള്ളതെന്നും മിനിസ്ട്രി ഓഫ് മാൻ പവർ മീഡിയ ഡിപ്പാർട്ട്‌മെന്റ് തലവൻ തലിബ് അൽ ദബ്ബാരി വ്യക്തമാക്കി.

ഈ ആനുകൂല്യം ലഭിക്കുന്നതിന് പബ്ലിക് അഥോറിറ്റി ഫോർ ഡവലപ്‌മെന്റ് ഓഫ് സ്‌മോൾ ആൻഡ് മീഡിയം സൈസ്ഡ് എന്റർപ്രൈസിസിൽ രജിസ്റ്റർ ചെയ്ത കമ്പനിയായിരിക്കണമെന്നും പബ്ലിക് അഥോറിറ്റി ഫോർ സോഷ്യൽ ഇൻഷ്വറൻസിൽ ഇൻഷ്വർ ചെയ്ത കമ്പനിയുമായിരിക്കണമെന്നുമാണ് നിബന്ധനയുള്ളത്. കൺസ്ട്രക്ഷൻ കമ്പനികൾക്ക് അഞ്ചു വിസാ ഇഷ്യൂ ചെയ്യുന്നതിനും വർക്ക്‌ഷോപ്പുകൾക്ക് മൂന്നു വിസകളും ലോഡിങ് കമ്പനികൾക്ക് രണ്ടെണ്ണവും ഇഷ്യൂ ചെയ്യാനാണ് അധികാരം നൽകിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP