Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് ഇനി മുതൽ വിസ കിട്ടില്ല എന്ന പ്രചാരണം തെറ്റ്;കാലതാമസവും ഒഴിവാക്കാൻ യാത്രികർ നേരത്തെ തന്നെ ഇ-വിസക്ക് അപേക്ഷിക്കാം; വിസ നടപടിക്രമങ്ങൾ മാറ്റമൊന്നും വരുത്തിയില്ലെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്

അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് ഇനി മുതൽ വിസ കിട്ടില്ല എന്ന പ്രചാരണം തെറ്റ്;കാലതാമസവും ഒഴിവാക്കാൻ യാത്രികർ നേരത്തെ തന്നെ ഇ-വിസക്ക് അപേക്ഷിക്കാം; വിസ നടപടിക്രമങ്ങൾ മാറ്റമൊന്നും വരുത്തിയില്ലെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്

സ്വന്തം ലേഖകൻ

 

തര ഗൾഫ് നാടുകളിൽനിന്ന് ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് ഇനി മുതൽ വിസ കിട്ടില്ല എന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.രാജ്യത്തിന്റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ നിലവിലുള്ളതുപോലെ തന്നെ അർഹതപ്പെട്ടവർക്ക് വിസ ലഭിക്കും. ഇത് നിർത്തലാക്കിയെന്ന പ്രചാരണം അടിസഥാനരഹിതമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ, സമയവും പണവും ലാഭിക്കുന്നതിന് ഇ-വിസക്ക് അപേക്ഷിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഇ-വിസകൾ ഓൺലൈനിൽ ലഭിക്കുന്നതിന് സഞ്ചാരികൾ ആർ ഒ പിയുടെ ഔദ്യോഗിക ഇ-വിസ പോർട്ടലിൽ അപേക്ഷിക്കണമെന്നും ഇ വിസക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നാല് ദിവസം വരെ എടുത്തേക്കാമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP