Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേപിറ്റൽ ഏരിയയിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി; പൂരിപ്പിച്ച ഓൺലൈൻ അപേക്ഷകൾ 17 മുതൽ സ്‌കൂളുകളിൽ സ്വീകരിച്ച് തുടങ്ങും; സീറ്റ് വിവരങ്ങൾ അറിയാം

കേപിറ്റൽ ഏരിയയിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി; പൂരിപ്പിച്ച ഓൺലൈൻ അപേക്ഷകൾ 17 മുതൽ സ്‌കൂളുകളിൽ സ്വീകരിച്ച് തുടങ്ങും; സീറ്റ് വിവരങ്ങൾ അറിയാം

മസ്‌കത്ത്: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ പ്രവേശന ചൂടിലാണ് രാജ്യത്തെ പ്രവാസി രക്ഷിതാക്കൾ. കിന്റർ ഗാർഡനിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചതിന് പിന്നാലെ കേപിറ്റൽ ഏരിയയിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. പൂരിപ്പിച്ച ഓൺലൈൻ അപേക്ഷകൾ അടുത്ത ഞായറാഴ്ച മുതൽ സ്‌കൂളുകളിൽ സ്വീകരിച്ചു തുടങ്ങും. ഓൺലൈൻ അപേക്ഷകളുടെ പകർപ്പും വിസയടക്കമുള്ള വിവരങ്ങളുമാണ് സ്‌കൂളുകളിൽ സമർപ്പിക്കേണ്ടത്.

15 റിയാലാണ് അപേക്ഷാ ഫീസായി ഈടാക്കുന്നത്. ഇത് തിരിച്ചുനൽകില്ല. അടുത്ത മാസം 16 വരെ ഓൺലൈനിൽ അപേക്ഷകൾ സ്വീകരിക്കും. അടുത്ത മാസം 17ന് ഉച്ചക്ക് രണ്ടുവരെ സ്‌കൂളുകളിലും അപേക്ഷകൾ സ്വീകരിക്കും. ഓൺ ലൈനിൽ അപേക്ഷിച്ചശേഷം പകർപ്പ് സ്‌കൂളിൽ സമർപ്പിച്ചാൽ മാത്രമേ പ്രവേശത്തിന് പരിഗണിക്കൂ.

നിലവിലുള്ള കണക്കനുസരിച്ച് എൽ.കെ.ജിയിൽ രണ്ട് ഷിഫ്റ്റുകളിലായി 1986 സീറ്റുകളാണുള്ളത്. രാവിലത്തെ ഷിഫ്റ്റിൽ ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് 300, അൽ ഗുബ്‌റ 140, വാദീ കബീർ 270, ദാർസൈത്ത് 160, സീബ് 270, മൊബേല 126 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. പുതുതായി ആരംഭിക്കുന്ന ഐ.എസ്.എം അൽ ഗുബ്‌റയിൽ 240 സീറ്റുകളാണുള്ളത്. ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ വൈകുന്നേരത്തെ ഷിഫ്റ്റിൽ 300ഉം വാദീ കബീറിൽ വൈകുന്നേരം 180 സീറ്റുകളുമുണ്ട്. കെ.ജി സെക്കൻഡിൽ മസ്‌കത്ത് സ്‌കൂളിൽ വൈകുന്നേര ഷിഫ്റ്റിൽ 60 സീറ്റും വാദീ കബീറിൽ 140 സീറ്റുകളുമാണുള്ളത്. അൽ ഗുബ്‌റയിൽ രാവിലത്തെ ഷിഫ്റ്റിൽ 35 സീറ്റും സീബിൽ 250 സീറ്റുമുണ്ടാവും.

ഒന്നാം ക്‌ളാസിൽ മസ്‌കത്ത് സ്‌കൂളിൽ വൈകുന്നേരം 35, വാദീകബീറിൽ 55 സീറ്റുകളുമുണ്ട്. അൽ ഗുബ്‌റയിൽ രാവിലത്തെ ഷിഫ്റ്റിൽ 34 സീറ്റുകളുമുണ്ട്. ഇന്ത്യൻ സ്‌കൂൾ മൊബേലയിൽ ഒന്നുമുതൽ ഒമ്പതുവരെ എല്ലാ ക്‌ളാസുകളിലും സീറ്റൊഴിവുകളുണ്ട്. ഒരു കുട്ടിയുടെ അപേക്ഷ ഒരു പ്രാവശ്യം മാത്രമാണ് സ്വീകരിക്കുക. അപേക്ഷയിൽ താൽപര്യമുള്ള സ്‌കൂളാണ് ഒന്നാം ചോയ്‌സായി രേഖപ്പെടുത്തേണ്ടത്. ഒരു വീട്ടിലെ ഒരു കുട്ടി ഏത് സ്‌കൂളിലാണോ പഠിക്കുന്നത് അതേ സ്‌കൂളാണ് പുതുതായി പ്രവേശം തേടുന്ന കുട്ടിയും ഒന്നാം ചോയ്‌സായി ആവശ്യപ്പെടേണ്ടത്. അതേ സ്‌കൂളിൽ
വൈകുന്നേര ഷിഫ്റ്റുണ്ടെങ്കിൽ രണ്ടാം ചോയ്‌സായി വൈകുന്നേര ഷിഫ്റ്റും നൽകണം.

അപേക്ഷകൾ കേപിറ്റൽ ഏരിയയിലെ ഏത് ഇന്ത്യൻ സ്‌കൂളിലും സമർപ്പിക്കാം. എന്നാൽ, പുതുതായി ആരംഭിക്കുന്ന ഐ. എസ്.എം അൽ ഗുബ്‌റ സ്‌കൂളിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഈ സ്‌കൂളിലേക്കുള്ള അപേക്ഷ മറ്റു സ്‌കൂളുകളിലാണ് സമർപ്പിപ്പിക്കേണ്ടത്. സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കുമ്പോൾ കുട്ടിയുടെ വിസാ പേജ് അടക്കമുള്ള പാസ്‌പോർട്ട് കോപ്പിയും രക്ഷിതാവിന്റെ റസിഡന്റ് കാർഡ് കോപ്പിയും സമർപ്പിക്കണം. ഓൺ ലൈൻ അപേക്ഷകൾ സ്വീകരിക്കപ്പെട്ടാൽ അപേക്ഷയിൽ നൽകുന്ന ഇമെയിൽ ഐഡിയിലേക്കോ മൊബൈൽ നമ്പറിലേക്കോ രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. ഈ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷയിൽ സ്‌കൂളിലെ പേരടക്കമുള്ളവ മാറ്റം വരുത്താം. എന്നാൽ, അപേക്ഷകൾ
സ്‌കൂളിൽ സമർപ്പിച്ച് കഴിഞ്ഞാൽ ഒരു തിരുത്തും അനുവദിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP