Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനുവരി ഒന്നു മുതൽ ബാഗുകളുടെ എണ്ണം അനുസരിച്ച് അധിക ലഗേജ് നിരക്ക് ചുമത്തും; കൊണ്ടുപോകാവുന്ന ലഗേജ് 30 കിലോയിൽ കൂടാത്ത ഒരു ബാഗ്; ലഗേജ് നിബന്ധനകളിൽ അഴിച്ചു പണിയുമായി ഒമാൻ എയർ

ജനുവരി ഒന്നു മുതൽ ബാഗുകളുടെ എണ്ണം അനുസരിച്ച് അധിക ലഗേജ് നിരക്ക് ചുമത്തും; കൊണ്ടുപോകാവുന്ന ലഗേജ് 30 കിലോയിൽ കൂടാത്ത ഒരു  ബാഗ്; ലഗേജ് നിബന്ധനകളിൽ അഴിച്ചു പണിയുമായി ഒമാൻ എയർ

ഗേജ് നിബന്ധനകളിൽ ജനുവരി മുതൽ ഒമാൻഎയർമാറ്റം വരുത്തുന്നു.ഇനി മുതൽ ബാഗുകളുടെ എണ്ണം അനുസരിച്ചായിരിക്കും അധിക ലഗേജ് നിരക്ക് ചുമത്തുക.ഹാൻഡ് ബാഗേജ് ആനുകൂല്യം നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു. അധിക ലെഗേജ് നിരക്കുകൾ യാത്രക്കാർക്ക് താങ്ങാൻ കഴിയുന്നതിന്റെ ഭാഗമായാണ് നിബന്ധനകളിൽ മാറ്റം വരുത്തുന്നത്.

2017 ജനുവരി മുതൽ ഒരൊറ്റ ബാഗ് മാത്രമേ കൂടെ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ഭാരം മുപ്പതു കിലോയിൽ കവിയാൻ പാടില്ല . മുപ്പതു കിലോ ഒന്നിലധികം പെട്ടികളിലായി കൊണ്ട് പോകുന്നതിനും അനുവദിക്കില്ല.ഇത്തരത്തിലുള്ള അധിക ലഗേജിന് പണം അടക്കേണ്ടിവരും. 20 കിലോ വരെയുള്ള അധിക ലഗേജിന് 20 ഒമാനി റിയാൽ മാത്രമായിരിക്കും ചുമത്തുക. നിലവിൽതൂക്കം അടിസ്ഥാനമാക്കിയാണ് അധിക ലഗേജിന് നിരക്ക് ഈടാക്കുന്നത്. ഇനിയും ഇത് ബാഗുകളുടെ എണ്ണത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അധിക ലഗേജ് ഓൺലൈനിൽമുൻകൂട്ടി നൽകുന്നവർ16 റിയാൽമാത്രം അടച്ചാൽമതിയാകും.

അധിക ലഗേജ് ഒരു കിലോയായാലും ഇരുപതു റിയൽ അടക്കേണ്ടിവരും.എന്നാൽ , ഉയർന്ന ക്‌ളാസിൽയാത്ര ചെയ്യുന്നവർക്ക് 20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് അനുവദനീയമാണ്. പ്രത്യേക ലഗേജ് അലവൻസിൽ വളർത്തുമൃഗങ്ങൾ, കായിക ഉപകരണങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നതും അനുവദിച്ചിട്ടുണ്ട്. ഹാൻഡ് ബാഗേജ് ആനുകൂല്യം ഏഴു കിലോ എന്ന നിലവിലെ രീതി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP