Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ വാഹനങ്ങൾക്ക് ഓപ്പറേറ്റിങ് കാർഡ് നിർബന്ധമാക്കുന്നു; ഡിസംബർ ഒന്ന് മുതൽ എല്ലാ വാഹനങ്ങൾക്കും കാർഡ് നിർബന്ധം

രാജ്യത്തെ വാഹനങ്ങൾക്ക് ഓപ്പറേറ്റിങ് കാർഡ് നിർബന്ധമാക്കുന്നു; ഡിസംബർ ഒന്ന് മുതൽ എല്ലാ വാഹനങ്ങൾക്കും കാർഡ് നിർബന്ധം

സ്വന്തം ലേഖകൻ

മസ്‌കത്ത്: രാജ്യത്തെ വാഹനങ്ങൾക്ക് ഓപ്പറേറ്റിങ് കാർഡ് നിർബന്ധമാക്കുന്നു.എല്ലാ വാഹനങ്ങളിലും ഡിസംബർ ഒന്നുമുതൽ ഓപറേറ്റിങ് കാർഡ് ഉണ്ടായിരിക്കണമെന്ന് ദേശീയ ട്രാൻസ്‌പോർട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മുവാസലാത്ത് ആണ് കാർഡുകൾ അനുവദിക്കുന്നത്.

കരഗതാഗത മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി 'നഖൽ' ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. ടൂറിസ്റ്റ് ബസുകൾ, രാജ്യാന്തര സർവിസ് നടത്തുന്ന ബസുകൾ, രാജ്യത്തിന് അകത്ത് വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന മുവാസലാത്തിന്റെയും അല്ലാത്തെയും ബസുകൾ, ടാക്‌സികൾ, റന്റെ് എ കാറുകൾ, സ്‌കൂൾ കോളജ് ബസുകൾ, ഓൺലൈൻ ടാക്‌സികൾ, ചരക്ക് ഗതാഗത വാഹനങ്ങൾ, എല്ലാത്തരം ട്രക്കുകളും തുടങ്ങിയവയെല്ലാം ഓപറേറ്റിങ് കാർഡ് സ്വന്തമാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP