Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത വർഷം ജൂൺ മുതൽ രാജ്യത്തെ ടാക്‌സികളിലും മീറ്ററുകൾ ഘചിപ്പിക്കും; മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയാക്കും

അടുത്ത വർഷം ജൂൺ മുതൽ രാജ്യത്തെ ടാക്‌സികളിലും മീറ്ററുകൾ ഘചിപ്പിക്കും; മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയാക്കും

മസ്‌കത്ത്: അടുത്ത വർഷം ജൂൺ മുതൽ രാജ്യത്തെ ടാക്‌സികളിലും മീറ്ററുകൾ ഘടിപ്പിച്ച് ക്രമീകരിക്കുമെന്ന് മന്ത്രാലയം. രാജ്യത്തെ ഓറഞ്ച് ടാക്‌സികളുടെ നിരക്കുകൾ ആണ് ക്രമികരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയായിരിക്കും. ഓരോ കിലോമീറ്ററിനും 130 ബൈസ എന്ന തോതിൽ ഇത് വർധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആദ്യം മസ്‌കത്തിലും പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.എൻഗേജ്ഡ് സംവിധാനത്തിലാകും ടാക്‌സികളുടെ പ്രവർത്തനം. വാഹനത്തിൽ യാത്രക്കാർ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മറ്റിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റാൻ സാധിക്കില്ല. എല്ലാ ടാക്‌സികളിലും ഓപറേഷൻ കാർഡും ഉണ്ടാകും.ടാക്‌സികളിൽ മീറ്റർ സ്ഥാപിക്കുന്നതിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തുന്ന നടപടികൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.

എയർപോർട്ട്, ഹോട്ടൽ ടാക്‌സികൾക്ക് ഈ നിയമം ബാധകമായിരിക്കില്ലനിശ്ചിത മാനദണ്ഡങ്ങളോടെയാണ് ഈ സർവിസുകൾക്ക് അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP