Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫീസ് വർധനവ് പിൻവലിക്കാതെ ഫീസ് അടക്കില്ലെന്ന നിലപാടിലുറച്ച് രക്ഷിതാക്കൾ; ഫീസ്് വർദ്ധനവിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിൽ വാദികബീർ ഇന്ത്യൻ സ്‌കൂൾ അധികൃതരും; ഒത്തുതീർപ്പിലെത്താതെ ചർച്ച ചർച്ച അലസിപ്പിരിഞ്ഞു

വാദികബീർ ഇന്ത്യൻ സ്‌കൂൾ ഫീസിൽ 43 റിയാലിന്റെ വർദ്ധനവിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു. ഫീസ് വർദ്ധനവ് തടയണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ ബോർഡ് അധികൃതരുമായി രക്ഷിതാക്കൾ നടത്തിയ ചർച്ച അലസി പിരിഞ്ഞു.

ഫീസ് വർധനവ് പിൻവലിക്കാതെ ഈ വർഷത്തെ ഫീസ് അടക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.പ്രമോട്ടർ സ്‌കൂളുകളുടെ ഭരണ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിയന്ത്രണമുണ്ടെന്ന മറുപടിയുമായി സ്‌കൂൾ ബോർഡ് അധികൃതർ.ഫീസ് വർദ്ധനവിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിൽ വാദികബീർ ഇന്ത്യൻ സ്‌കൂൾ അധികൃതർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ പരാതിയുമായി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണഘടനായുടെ എട്ടാം പട്ടികയിലെ പതിനേഴാം വകുപ്പ് അനുസരിച്ചു , രാജ്യത്തത്തെ പ്രൊമോട്ടർ സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ , ജീവനക്കാരുടെ നിയമനം, ശമ്പളം,വിദ്യാർത്ഥികളുടെ ഫീസ്, എന്നിവ സ്‌കൂളിന്റെ പ്രമോട്ടർ നാമനിർദ്ദേശം ചെയ്തിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ നടപ്പാകുകയുള്ളൂ, എന്നു സ്‌കൂൾ നബോർഡ് അധികൃതർ രക്ഷിതാക്കളെ പരാതിക്കു മറുപടിയായായി ബോധ്യപെടുത്തുകയാണുണ്ടായത്.

ട്യൂഷൻ ഫീസ്്, ടേം ഫീസ് ഇനങ്ങളിലായി.മുൻ വർഷങ്ങളേക്കാൾ 34 ഒമാനി റിയാലിന്റെ വർദ്ധനവാണ് വാദി കബീർ ഇന്ത്യൻ സ്‌കൂൾ മാനേജ്മെന്റ് ഈ വർഷത്തെ ഫീസിൽ ചുമത്തിയിരിക്കുന്നത് . സ്‌കൂൾ ട്യൂഷൻ ഫീ ഇനത്തിൽ ഓരോ മാസവും രണ്ട് റിയാൽ വീതവും ടേം ഫീസ് ഇനത്തിൽ രണ്ട് ഘട്ടങ്ങളിലായി അഞ്ച് റിയാൽ വീതവുമാണ് വർധിപ്പിച്ചിരിക്കുന്നത്...

21 ഇരുപതു സ്‌കൂളുകൾ ആണ് ഉള്ളത് , അതിൽ സൊഹാർ ഇന്ത്യൻ സ്‌കൂൾ , ഗോബ്രാ ഇന്ത്യൻ സ്‌കൂൾ , വാദികബീർ എന്നി മൂന്നു സ്‌കൂളുകൾ പ്രൊമോട്ടേഴ്സ് സ്‌കൂൾ വിഭഗത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP