Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടുത്ത മാസം മുതൽ ബുർജ് സഹ്‌വ പാർക്കിൽ പാർക്കിങ് ഫീസ്; നടപടി പാർക്കിന്റെ ഭാഗമായ പാർക്കിങ്ങിൽ വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട് പോകുന്ന സാഹചര്യം അവസാനിപ്പിക്കാൻ

അടുത്ത മാസം മുതൽ ബുർജ് സഹ്‌വ പാർക്കിൽ പാർക്കിങ് ഫീസ്; നടപടി പാർക്കിന്റെ ഭാഗമായ പാർക്കിങ്ങിൽ വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട് പോകുന്ന സാഹചര്യം അവസാനിപ്പിക്കാൻ

സ്വന്തം ലേഖകൻ

മസ്‌കത്ത്: അടുത്ത മാസം മുതൽ ബുർജ് സഹ്‌വ പാർക്കിൽ പാർക്കിങ് ഫീസ്. ഈടാക്കാൻ നീക്കം.പാർക്കിന്റെ ഭാഗമായ പാർക്കിങ്ങിൽ പലരും വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട് പോകുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനയാത്രക്കാർ ഇവിടെ ദിവസങ്ങളോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യം നിലനിന്നിരുന്നു.

വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ലാഭിക്കുന്നതിനായുള്ള ഈ നീക്കത്തിന് തടയിടാൻ മസ്‌കത്ത് നഗരസഭ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.ഇതനുസരിച്ച് പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ 12 വരെ മാത്രമേ ഇവിടെ പാർക്കിങ് പാടുള്ളൂ.

വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ഒമ്പത് മുതൽ അർധരാത്രി പന്ത്രണ്ട് വരെ പാർക്ക് ചെയ്യാം.നിശ്ചിത സമയക്രമങ്ങളിൽ അല്ലാതെ ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നഗരസഭ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യാറുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP