Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ വിമാന സർവ്വീസുകൾ വേണം; ആഹാരവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് ഒമാനിൽ മലയാളികൾ; വേണ്ടത്ര രേഖകളില്ലാതെ ഒമാനിലെ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികൾ

കൂടുതൽ വിമാന സർവ്വീസുകൾ വേണം; ആഹാരവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് ഒമാനിൽ മലയാളികൾ; വേണ്ടത്ര രേഖകളില്ലാതെ ഒമാനിലെ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികൾ

സ്വന്തം ലേഖകൻ

മാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ പ്രയോജനപ്പെടില്ലെന്ന് തൊഴിലാളി സംഘടനാ പ്രവർത്തകർ. ഒഴിപ്പിക്കൽ വേഗത്തിലാക്കുവാൻ കൂടുതൽ വിമാന സർവീസുകൾ ആവശ്യമെന്ന് പ്രവാസികൾ പറയുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്നത്.

എണ്ണ വിലയിലുണ്ടായ ഇടിവും കൊവിഡ് 19ന്റെ വ്യാപനവും ഒമാനിലെ സ്വകാര്യമേഖലയെ സാരമായി ബാധിച്ചു. ഇതുമൂലം മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. തൊഴിൽ നഷ്ടപെട്ട ഒരു വിഭാഗം കമ്പനി ജീവനക്കാർക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ ഉപകാരപ്പെടും. എന്നാൽ, സാധാരണ തൊഴിലാളികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടില്ല എന്നാണ് വിലയിരുത്തൽ. ഇത്തരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുവാൻ ഒമാനിൽ സാമ്പത്തിക ശേഷിയുള്ള കമ്പനികൾ വളരെ കുറവാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണം. അതോടൊപ്പം സാമൂഹ്യ സംഘടനകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകണം. എങ്കിൽ മാത്രമേ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് നാട്ടിലെത്തുവാൻ കഴിയൂ. വേണ്ടത്ര രേഖകളില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഒമാനിലെ വിവിധ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ ഒമാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP