Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വീട്ടിൽ ട്യൂഷനെടുക്കുന്ന അദ്ധ്യാപകർക്കെതിരെ കർശന നടപടി; സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്ക് വിലക്ക് കർശനമാക്കുന്നു

ഇനി വീട്ടിൽ ട്യൂഷനെടുക്കുന്ന അദ്ധ്യാപകർക്കെതിരെ കർശന നടപടി; സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്ക് വിലക്ക് കർശനമാക്കുന്നു

തുച്ഛമായ വേതനം കൈപ്പറ്റുന്ന മലയാളികളടക്കമുള്ളവർ സ്വകാര്യ ട്യൂഷനെ ആശ്രയച്ചിരുന്ന കാലത്തിന് ഗുഡ് ബൈ. ഇനി സ്വകാര്യ ട്യൂഷനെടുക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് രാജ്യം. സൗദിക്ക് പിന്നാലെ ഇപ്പോൾ ഒമാനിലും സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്ക് വിലക്ക് കർശനമാക്കുകയാണ്.

സ്‌കൂൾ അദ്ധ്യാപകർ മറ്റിടങ്ങളിൽ ക്ലാസെടുത്ത് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഒമാനിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകർ മാത്രമല്ല, സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരും വീടുകളിൽ ട്യൂഷനെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്.

ഒമാനിൽ സ്വകാര്യ ട്യൂഷൻ വ്യാപകമാണ്. മാസം 50 റിയാൽ വരെ ഫീസ് ഈടാക്കിയാണ് അദ്ധ്യാപകരും, യോഗ്യതയുള്ള വീട്ടമ്മാരും ക്ലാസെടുക്കുന്നത്. ഫീസ് ഈടാക്കി ക്ലാസെടുക്കുന്നത് തൊഴിൽ നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ തൊഴിൽമന്ത്രാലയത്തിന് നടപടിയെടുക്കാം. സ്വകാര്യ ട്യൂഷൻ ക്ലാസുകൾ നിയമവിധേയമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളുടെ നിലനിൽപിനും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഈനീക്കം.

സ്വകാര്യ ടൂഷന് നിയന്ത്രണം കർശനമായാൽ അവതാളത്തിലാകുന്നത് മലയാളികളടക്കമുള്ള ഇന്ത്യൻ അദ്ധ്യാപകരുടെ ജീവിതമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP