Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവശ്യ സാധനങ്ങളുമായി റമദാൻ സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ്; താഴ്ന്ന വരുമാനക്കാർക്ക് റമദാനിൽ ബുദ്ധിമുട്ടേണ്ടി വരില്ല

അവശ്യ സാധനങ്ങളുമായി റമദാൻ സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ്; താഴ്ന്ന വരുമാനക്കാർക്ക് റമദാനിൽ ബുദ്ധിമുട്ടേണ്ടി വരില്ല

മസ്‌ക്കറ്റ്: റമദാനിൽ കുറഞ്ഞ വരുമാനക്കാർക്കും ഗുണകരമാകുന്ന തരത്തിൽ അത്യാവശ്യസാധനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് റദമാൻ സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ്. പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) ആണ് റദമാൻ ഫുഡ് ബാസ്‌ക്കറ്റുകൾ പുറത്തിറക്കുന്നത്. 9.9 റിയാൽ വിലയിൽ ആരംഭിക്കുന്ന ഫുഡ് ബാസ്‌ക്കറ്റിൽ ഒരു വീട്ടിലേക്ക് വേണ്ടുന്ന അത്യാവശ്യ സാധനങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര, അരി, ഓയിൽ, പാൽപ്പൊടി, ഇൻസ്റ്റന്റ് ഡ്രിങ്ക് പൗഡർ, പൊടികൾ, ടൊമാറ്റോ പേസ്റ്റ് തുടങ്ങിയ ചേർത്തിട്ടുണ്ട്.

റമദാനിൽ കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ് പുറത്തിറക്കുന്നതെന്ന് പിഎസിപി മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജർ ഇസാ ബിൻ മുസ്സലം അൽ നബ്ബാനി വ്യക്തമാക്കി. 9.9 റിയാലിൽ ആരംഭിക്കുന്ന ഫുഡ് ബാസ്‌ക്കറ്റിന്റെ വില വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്തമായിരിക്കുമെന്നും അധികൃതർ പറയുന്നു. ബാസ്‌ക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ എണ്ണത്തിനനുസരിച്ച് വില വ്യതിയാനപ്പെട്ടേക്കാം എന്നു വ്യക്തമാക്കിയിട്ടുണ്ട്.

താഴ്ന്ന വരുമാനക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഫുഡ് ബാസ്‌ക്കറ്റ്. റമദാനിൽ ആർക്കും ബുദ്ധിമുട്ടേണ്ട് അനുഭവിക്കേണ്ടതില്ല എന്നതും ഫുഡ് ബാസ്‌ക്കറ്റ് പുറത്തിറക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നുണ്ട്. രാജ്യമെമ്പാടും ആവശ്യത്തിന് ഫുഡ് ബാസ്‌ക്കറ്റുകൾ വിതരണം ചെയ്യാനും പിഎസിഎ ശ്രദ്ധപതിപ്പിക്കുമെന്നും നബ്ബാനി ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP