Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി റെസിഡന്റ് കാർഡ് പുതുക്കാനായി അപേക്ഷകന് ക്യൂ നിന്ന് സമയം കളയേണ്ട; കാർഡ് പുതുക്കാൻ കമ്പനിക്കും അധികാരം നല്കുന്ന നിയമം പ്രാബല്യത്തിൽ

ഇനി റെസിഡന്റ് കാർഡ് പുതുക്കാനായി അപേക്ഷകന് ക്യൂ നിന്ന് സമയം കളയേണ്ട;  കാർഡ് പുതുക്കാൻ കമ്പനിക്കും അധികാരം നല്കുന്ന നിയമം പ്രാബല്യത്തിൽ

മസ്‌കത്ത്: വിദേശികൾക്കും ഏറെ ആശ്വാസകരമാകുന്ന ഒരു നിയമം ഒമാനിൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ റെസിഡന്റ് കാർഡ് പുതുക്കാൻ അപേക്ഷകൻ നേരിട്ട് ഹാജരാവണമെന്ന നിയമം മാറ്റിയതോടെയാണ് പ്രവാസികൾക്കും ഏറെ ഗുണകരാകുന്നത്. ഈ മാസം 16 മുതലാണ് കമ്പനി ഉടമക്കോ കമ്പനി നിയമിക്കുന്നവർക്കോ റെസിഡന്റ് കാർഡ് പുതുക്കാൻ കഴിയുമെന്ന നിയമം നിലവിൽ വന്നത്.

ഇങ്ങനെ കമ്പനി നിയമിക്കുന്നവർക്ക് ഒന്നോ അതിലധികമോ പേരുടെ റെസിഡന്റ് കാർഡ് വേണമെങ്കിലും പുതുക്കാനാവും. പഴയ റെസിഡന്റ് കാർഡും മറ്റ് രേഖകളും കമ്പനി അധികാരപ്പെടുത്തിയ വ്യക്തി ഹാജരാക്കണം. എന്നാൽ ആദ്യമായി റെസിഡന്റ് കാർഡ് എടുക്കുന്നവർ സിവിൽ സ്റ്റാറ്റസ് ഓഫിസിൽ നേരിട്ട് ഹാജരാവുകയും വിരലടയാളവും ഫോട്ടോയും മറ്റ് രേഖകളും നൽകുകയും വേണം.

റെസിഡന്റ് കാർഡ് പുതുക്കൽ സനദ് സെന്ററുകൾ വഴി ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുന്നത് കമ്പനികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP