Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം; നിയമലംഘനത്തിന് ഒരു ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കും

ഒമാനിൽ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം;  നിയമലംഘനത്തിന് ഒരു ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കും

മാനിൽ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രംനൽകേണ്ടതെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി.നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും പിഴ ഈടാക്കുക.

ശമ്പള വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാൻ സെൻട്രൽ ബാങ്കുമായി ചേർന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ആരംഭിച്ചിരുന്നു. ശമ്പളം ഇലക്‌ട്രോണിക് രീതിയിൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം. എല്ലാ കമ്പനികളും ഇത് ഉപയോഗിക്കണമെന്നത് നിർബന്ധമാണ്.

സ്വകാര്യമേഖലയിലെ വേതനവിതരണത്തെ കുറിച്ച വിവര ശേഖരണത്തിന് മന്ത്രാലയത്തെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. പുതിയ സംവിധാനത്തിന് കീഴിൽ എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്ന് വക്താവ് പറഞ്ഞു. ജീവനക്കാരൻ പരാതി നൽകാതെ തന്നെ നടപടിയെടുക്കാനും ഇതുവഴി സാധിക്കും.

തൊഴിൽ കരാറിൽ പറഞ്ഞത് പ്രകാരമുള്ള കൃത്യമായ തുക ലഭിക്കുന്നുവെന്നത് പുതിയ സംവിധാനം ഉറപ്പാക്കുന്നതായും മന്ത്രാലയം വക്താവ് പറഞ്ഞു.വേതനം വൈകിക്കുകയോ കുറക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ കമ്പനി അധികൃതരിൽനിന്ന് മന്ത്രാലയം വിശദീകരണം തേടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP