Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാന്റിങിനിടെ വിമാനത്തിലെ ടയർ പൊട്ടി അപകടം;സലാല വിമാനത്താവളം താത്കാലികമായി അടച്ചു; ആറോളം സർവ്വീസ് റദ്ദാക്കി; ഇന്ന് രാത്രിയോടെ സർവ്വീസുകൾ പുനരാരംഭിക്കും

ലാന്റിങിനിടെ വിമാനത്തിലെ ടയർ പൊട്ടി അപകടം;സലാല വിമാനത്താവളം താത്കാലികമായി അടച്ചു; ആറോളം സർവ്വീസ് റദ്ദാക്കി; ഇന്ന് രാത്രിയോടെ സർവ്വീസുകൾ പുനരാരംഭിക്കും

ലാൻഡിങ്ങിനിടെ ടയർപൊട്ടി ഉണ്ടായ അപകടത്തെ തുടർന്ന് സലാല വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് റൺവേ അടക്കുകയായിരുന്നെന്ന് ഒമാൻ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി ട്വിറ്ററിൽ അറിയിച്ചു.

ആറു സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ നിരവധി പേർ യാത്രതുടരാനാവാതെ വിമനത്താവളത്തിൽ കുടങ്ങി.ഇന്ന് അർധരാത്രി വരെയാണ് റൺവേ അടച്ചത്. റൺവേയിൽ നിന്ന് വിമാനം നീക്കി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

സംഭവം നടന്ന് വൈകാതെ ഒമാൻ എയറും സലാം എയറും തങ്ങളുടെ സലാല സർവിസ് നിർത്തലാക്കുന്നതായി അറിയിച്ചിരുന്നു. ഫ്‌ളൈ ദുബൈയുടെയും ഖത്തർ എയർവേസിന്റെയും സർവീസുകളും നിർത്തലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP