Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടകളിൽ ഉപഭോക്താക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം; നിയമലംഘകർക്കെതിരെ നടപടി

കടകളിൽ ഉപഭോക്താക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം; നിയമലംഘകർക്കെതിരെ നടപടി

സ്വന്തം ലേഖകൻ

മസ്‌കത്ത്: തുറന്നിരിക്കുന്ന കടകളിൽ ഉപഭോക്താക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. മാനേജ്മന്റെ് ഇക്കാര്യം ശ്രദ്ധിക്കണം. ഒരേസമയം കുറഞ്ഞ എണ്ണം ആളുകളെ മാത്രമേ കടക്കുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ. കോവിഡ്-19 വ്യാപനം തടയുന്നതിനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രീം കമ്മിറ്റി നിർദേശത്തിന്റെ ഭാഗമായാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. തുറന്നിരിക്കുന്ന കടകളിൽ ആളുകളുടെ തിരക്ക് ഒഴിവാക്കണമെന്ന് മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.

പ്രവേശന കവാടത്തിൽതന്നെ ഇതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ആളുകളെ ചെറിയ വിഭാഗങ്ങളായി മാത്രമേ കയറ്റിവിടാൻ പാടുള്ളൂ. കൗണ്ടർ മേഖലയിൽ ഉപഭോക്താക്കൾ തമ്മിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം. ഷോപ്പിങ് കാർട്ടുകൾ, ഹാൻഡ് റെയിലുകൾ, ആളുകൾ തൊടാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ എപ്പോഴും അണുമുക്തമാക്കണം. യന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോടുംആവശ്യപ്പെട്ടു. തിരക്കുള്ള സമയങ്ങളിലും കൂട്ടമായും ഷോപ്പിങ്ങിന് വരരുത്. രാത്രി ഏഴു മുതൽ പത്തുവരെ സമയത്ത് ഷോപ്പിങ് പരമാവധി ഒഴിവാക്കണം. ഉപഭോക്താക്കൾ പരമാവധി ഓൺലൈൻ ഷോപ്പിങ്ങോ ഗ്രോസറി ഡെലിവറി സേവനമോ ഉപയോഗിക്കണം.

അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം ഉപയോഗിക്കുക, അനാവശ്യമായി സാധനങ്ങൾ വാങ്ങികൂട്ടരുത്. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന് ഒപ്പം 1000 റിയാൽവരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങളും ഉപഭോക്തൃ ഉൽപന്നങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസി, ഒപ്റ്റിക്കൽ സ്‌റ്റോറുകൾ, ഇന്ധന സ്‌റ്റേഷനുകൾ, ഹോട്ടലുകൾ എന്നിവ ഒഴിച്ചുള്ള മറ്റ് സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ സർക്കാർ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് മണി എക്‌സ്‌ചേഞ്ചുകൾ, ജൂവലറി, തുണിക്കടകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവക്ക് തിങ്കളാഴ്ച ഷട്ടർ വീണു. പൊതുപാർക്കുകൾ, സിനിമ തിയറ്ററുകൾ തുടങ്ങിയവയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP