Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കത്ത്, ദോഫാർ, സൗത്ത് അൽ ഷാർഖിയ, അൽ വുസ്ത ഹടങ്ങിയ പ്രദേശങ്ങളിൽ ഇന്നും മഴ; ഒഴുക്കിൽപെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത്, ദോഫാർ, സൗത്ത് അൽ ഷാർഖിയ, അൽ വുസ്ത ഹടങ്ങിയ പ്രദേശങ്ങളിൽ ഇന്നും മഴ; ഒഴുക്കിൽപെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്നും കനത്ത മഴ. മസ്‌കത്ത്, ദോഫാർ, സൗത്ത് അൽ ഷാർഖിയ, അൽ വുസ്ത ഹടങ്ങിയ പ്രദേശങ്ങളിൽ ആണ് ഇന്ന് മഴ പെയ്യുന്നത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്‌കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം ഇന്നലെ രാത്രിയോടെ നിർത്തിവെച്ചിരുന്നു.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റുസ്തഖിൽ ഇന്നലെയാണ് കുട്ടി ഒഴുക്കിൽ പെട്ടത്. തുടർന്ന് ഇന്നലെ നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.
വാദികൾക്ക് സമീപവും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുട്ടികൾ അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി വാഹനങ്ങൾ ഒഴുക്കിൽപെട്ട് ഒലിച്ചുപോയതിനാൽ മൂന്ന് കുടുംബങ്ങൾ കുടുങ്ങിയിരുന്നു. രാത്രിയിൽ അൽ ഖുറും ഏരിയയിൽ ഒരു സ്വദേശിയും വെള്ളത്തിൽപെട്ടു. കുടുങ്ങിക്കിടന്ന മൂന്ന് കുടുംബങ്ങളിലെ എല്ലാവരെയും രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒമാനിൽ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP