Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ വൈറസ്: സന്ദർശന വിസകൾ പൂർണമായി നിർത്തിവെച്ച് ഒമാൻ; മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ വിസ വിലക്ക് അടക്കം നിയന്ത്രണങ്ങൾ

കൊറോണ വൈറസ്: സന്ദർശന വിസകൾ പൂർണമായി നിർത്തിവെച്ച് ഒമാൻ;  മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ വിസ വിലക്ക് അടക്കം നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധ ലോകമെമ്പാടും പടരുന്നതിനിടെ സന്ദർശന വിസകൾ പൂർണമായി നിർത്തിവയ്ക്കാൻ ഒമാൻ തീരുമാനിച്ചു.മാർച്ച് 15 മുതൽ സന്ദർശക വിസാ നിരോധനം പ്രാബല്യത്തിൽ വരും. ഇതോടൊപ്പം എല്ലാ ആഡംബരക്കപ്പുകൾക്കും ഒരു മാസത്തേക്ക് ഒമാൻ തുറമുഖങ്ങളിൽ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ കായിക പരപാടികൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും രാജ്യത്ത് ഒരു മാസത്തേക്ക് നിയന്ത്രണമുണ്ടാകും

എല്ലാ രാജ്യക്കാർക്കും നിയന്ത്രണം ബാധകമാണ്. കേസുകളുള്ളവർ മാത്രമേ കോടതികളിൽ ഹാജരാവാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കരുതെന്നും മതപരമായ ചടങ്ങുകളിലും കുടുംബ-സാമൂഹിക സംഗമങ്ങളിലും ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും സിനിമാ തീയറ്ററുകളിൽ പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്

സ്‌കൂളുകൾക്ക് അവധി നൽകാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ പറഞ്ഞു.ഒമാനിൽ ഇതുവരെ 18 കോവിഡ് ബാധകളാണ് റിപ്പോർട്ട് ചെയ്തത്. ജി.സി.സി രാഷ്ട്രങ്ങളിലെ കുറഞ്ഞ രോഗബാധയാണിത്.ഏറ്റവും പുതിയ കണക്കനുസരിച്ച് ഖത്തറാണ് രോഗബാധിതരുടെ പട്ടികയിൽ മുൻനിരയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP