Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിലെ നാല് തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന വിസാ വിലക്ക് നീട്ടീ; വിലക്ക് നീട്ടിയത് കാർപന്റെറി, അലൂമിനിയം വർക്ക്‌ഷോപ് തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, ഇഷ്ടിക നിർമ്മാണ ഫാക്ടറി തൊഴിലാളികൾ തുടങ്ങിയ തസ്തികളിലെ

ഒമാനിലെ നാല് തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന വിസാ വിലക്ക് നീട്ടീ; വിലക്ക് നീട്ടിയത് കാർപന്റെറി, അലൂമിനിയം വർക്ക്‌ഷോപ് തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, ഇഷ്ടിക നിർമ്മാണ ഫാക്ടറി തൊഴിലാളികൾ തുടങ്ങിയ തസ്തികളിലെ

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിലെ നാല് തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസ വിലക്ക് നീട്ടി.കാർപന്റെറി, അലൂമിനിയം വർക്ക്‌ഷോപ് തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, ഇഷ്ടിക നിർമ്മാണ ഫാക്ടറി തൊഴിലാളികൾ തുടങ്ങിയ തസ്തികകളിലാണ് വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് വിലക്കുള്ളത്.

ജൂലൈ മൂന്ന് മുതൽ ആറുമാസത്തേക്ക് കൂടി ഈ വിലക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. 122/2014 മന്ത്രിതല ഉത്തരവിൽ പറഞ്ഞിരിക്കുന്ന തസ്തികകളിലെ പുതിയ വിസക്കുള്ള വിലക്ക് ആറു മാസത്തേക്കു കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച ഓൺലൈനിൽ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. 2014 ജനുവരി ഒന്നു മുതൽ ഈ തസ്തികകളിൽ താൽക്കാലിക വിലക്ക് നിലവിലുണ്ട്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുകയാണ് ചെയ്യുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP