Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽ അമരത്ത് മേഖലയിൽ ഞായറാഴ്ച വരെ കുടിവെള്ളത്തിന് ക്ഷാമം നേരിടും

അൽ അമരത്ത് മേഖലയിൽ ഞായറാഴ്ച വരെ കുടിവെള്ളത്തിന് ക്ഷാമം നേരിടും

മസ്‌ക്കറ്റ്:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ അമരത്ത് മേഖലയിൽ ഈ ദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലുള്ളവർ കരുതൽ നടപടിയെന്ന നിലയിൽ  ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കണമെന്നും അറിയിപ്പുണ്ട്.

മസ്‌ക്കറ്റ് ഗവർണറേറ്റിലുള്ള അമരത്ത് വിലായത്തിലെ പമ്പിങ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച വരെ ശുദ്ധ ജലവിതരണം മുടങ്ങുമെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചിരിക്കുന്നത്.

ഈ ദിവസങ്ങളിലെല്ലാം തന്നെ ജലവിതരണം താറുമാറാകാൻ ഇടയുണ്ടെന്നും ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കാൻ നിവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പിഎഇഡബ്ല്യൂ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP