Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽ കുമാറിന്റെ കാരുണ്യത്തിൽ വില്ല്യംസ് നാട്ടിലേക്ക്; വെന്റിലേറ്ററിൽ കഴിയുന്ന മകനെ കാണാൻ വില്ല്യംസ് ഇന്നു നാട്ടിലെത്തും

അനിൽ കുമാറിന്റെ കാരുണ്യത്തിൽ വില്ല്യംസ് നാട്ടിലേക്ക്; വെന്റിലേറ്ററിൽ കഴിയുന്ന മകനെ കാണാൻ വില്ല്യംസ് ഇന്നു നാട്ടിലെത്തും

സ്വന്തം ലേഖകൻ

മസ്‌കത്ത്: വെന്റിലേറ്ററിൽ കഴിയുന്ന രണ്ടു വയസുകാരൻ മകനെ കാണാൻ വില്ല്യംസ് ഇന്നു നാട്ടിലെത്തും. തൃശൂർ ജൂബിലി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന ഏക മകനെ കാണാനാണ് തൃശൂർ ചേർപ്പ് സ്വദേശി വില്ല്യംസ് നാട്ടിലേക്ക് ഓടി എത്തുന്നത്. നാട്ടിലേക്കു വരാൻ ടിക്കറ്റ് ലഭിക്കാതിരുന്ന വില്ല്യംസിന് ജോലി നഷ്ടവും അസുഖവും മൂലം അലയുന്ന അനിൽ കുമാറാണ് സീറ്റ് ഒഴിഞ്ഞു നൽകിയത്. ഇതോടെയാണ് വില്ല്യംസിന് നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞത്.

എംബസി ലിസ്റ്റിൽ യാത്രയ്ക്ക് അവസരം ലഭിക്കാതിരുന്ന വില്ല്യംസിന് കാരുണ്യത്തിന്റെ മനസ്സോടെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽ കുമാർ സീറ്റ് ഒഴിഞ്ഞു നൽകിയത്. രണ്ടാം ഘട്ട വിമാന സർവീസിലെ ആദ്യ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങുന്ന വില്ല്യംസ് ഇവിടെ നിന്ന് തൃശൂരിലേക്ക് പോകും.

സാമൂഹിക മാധ്യമങ്ങളിലൂടെ വില്ല്യംസിന്റെ സങ്കടത്തെ കുറിച്ച് അറിഞ്ഞ അനിൽ കുമാർ സീറ്റൊഴിഞ്ഞ് കൊടുക്കുകയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളാണ് ആവശ്യമായ ഇടപെടലുകൾ നടത്തിയത്. അടുത്ത തിരുവനന്തപുരം വിമാനത്തിൽ അനിൽ കുമാറിന് നാടണയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വില്ല്യംസിന്റെ രണ്ട് വയസ്സുള്ള ഏക മകൻ സാവിയോ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. മസ്‌കത്തിലെ സ്വകാര്യ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ എൻജിനിയറാണ് വില്ല്യംസ്. അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനിൽ കുമാറിന് ജോലി കൂടി നഷ്ടമായിരുന്നു. ബുആലിയിലെ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അനിൽ കുമാർ. കരളിന് താഴെ ട്യൂബിൽ കല്ലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മസ്‌കത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനാണ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ മഞ്ഞപ്പിത്തവും പിടിപെട്ടു.

നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വില്ല്യസിന്റെ വിഷമങ്ങൾ അറിയുന്നത്. ഇതോടെ തന്റെ സീറ്റൊഴിഞ്ഞ് നൽകുകയായിരുന്നു അനിൽ കുമാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP