ഒമാനിൽ മലയാളീ സമൂഹത്തിന്റെ ഈദ് ഗാഹ് - വലിയ പെരുന്നാൾ നമസ്‌കാരം 2018 നാളെ
August 20, 2018 | 03:06 PM IST | Permalink

ഒമാൻ: ഒമാനിൽ മലയാളീ സമൂഹത്തിനിടയിൽ എല്ലാ വർഷവും നടത്തിവരുന്ന ഏറ്റവും വലിയ ഈദ് ഗാഹ് നമസ്‌കാരം ഈ വർഷവും അസൈബ സുബൈർ ഓട്ടോമൊബൈൽ ഷോറൂമിന് എതിർവശം ഉള്ള ഗാല അൽ റൂസൈഖി ഗ്രൗണ്ടിൽ 21.08.2018 ചൊവ്വാഴ്ച കാലത്ത് 6:40 am ന് നടക്കുന്നതാണ്. കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാക്മിയുമായ സലീം മമ്പാട് നേതൃത്വം നൽകുന്ന നമസ്‌കാരത്തിന് സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയീട്ടുണ്ട്.
കഴിയാവുന്നവർ വീട്ടിൽ നിന്ന് തന്നെ വുളു എടുത്ത് വരുവാനും നേരത്തേ തന്നെ ഈദ് ഗാഹ് ഗ്രൗണ്ടിൽ എത്തിച്ചേരാനും ശ്രമിക്കണമെന്ന് പ്രോഗ്രാം കൺവീനർ നജീബ് കെ. മൊയ്തീൻ, കോ കൺവീനർമാരായ സനോജ് സെയ്ദ് മുഹമ്മദ്, ബഷീർ കെ. അബ്ബാസ് എന്നിവർ അറിയിച്ചു.