Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശുദ്ധ ഖുറാനിലെ പ്രധാനപ്പെട്ട 100 നിർദ്ദേശങ്ങൾ; പറയൂ ഇതിൽ ഏതിലാണ് കുഴപ്പങ്ങൾ എന്ന്?

പരിശുദ്ധ ഖുറാനിലെ പ്രധാനപ്പെട്ട 100 നിർദ്ദേശങ്ങൾ; പറയൂ ഇതിൽ ഏതിലാണ് കുഴപ്പങ്ങൾ എന്ന്?


പരിശുദ്ധ ഖുറാനിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്ന പേരിൽ മലയാളം ഹദീസ് സംഗ്രഹിച്ച നൂറ് നിർദ്ദേശങ്ങൾ ആണ് ചുവടെ കൊടുക്കുന്നത്. ഇസ്ലാമും പരിശുദ്ധ ഖുറാനും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ ഈ നിർദ്ദേശങ്ങൾ വായിക്കുന്നതും ചിന്തിക്കുന്നതും നല്ലതാകും. ഇതിൽ എന്തിന്റെ അടിസ്ഥാനത്തിൽ വേണം ഇസ്ലാമിനെ കുറ്റപ്പെടുത്താൻ എന്ന് വിമർശകർ സ്വയം കണ്ടെത്തട്ടെ-എഡിറ്റർ

മലയാളം ഹദീസ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചതാണ് ഈ കുറിപ്പ്.

1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങൾ പ്രാർത്ഥിക്കരുത്. (28:88)
2. നന്മ കൽപ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4. പരദൂഷണം പറയരുത്. (49:12)
5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6. അസൂയ അരുത്. (4:54)
7. ചാരവൃത്തിയും ഒളിഞ്ഞു കേൾക്കലും അരുത്. (49:12)
8. കള്ളസാക്ഷി പറയരുത്. (2:283)
9. സത്യത്തിന്ന് സക്ഷി പറയാൻ മടിക്കരുത്. (2:283)
10. സംസാരിക്കുംബോൾ ശബ്ദം താഴ്‌ത്തണം. (31 :19)
11. പരുഷമായി സംസാരിക്കരുത്. (3:159)
12. ആളുകളോട് സൗമ്യമായ വാക്കുകൾ പറയണം. (20:44)
13. ഭൂമിയിൽ വിനയത്തോടെ നടക്കണം. (25:63)
14. നടത്തത്തിൽ അഹന്ത അരുത്. (31:18)
15. അഹങ്കാരം അരുത്. (7:13)
16. അനാവശ്യ കാര്യങ്ങളിൽ മുഴുകരുത്. (23:3)
17. മറ്റൊരാളുടെ തെറ്റുകൾ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19. അതിഥികളെ സൽക്കരിക്കണം.(51:26)
20. പാവങ്ങൾക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കണം.(107:3)
21. അനാഥകളെ സംരക്ഷിക്കണം. (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25. വിശ്വസിച്ചേൽപിച്ച വസ്തുക്കൾ തിരിച്ചേല്പിക്കണം. (4:55)
26. കരാർ ലംഘിക്കരുത്.(2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28. നന്മയിൽ പരസ്പരം സഹകരിക്കണം.(5:2)
29. തിന്മയിൽ സഹകരിക്കരുത്.(5:2)
30. നീതി പ്രവർത്തിക്കണം. (5:8)
31. വിധി കൽപിക്കുംബോൾ നീതിയനുസരിച്ച് വിധിക്കണം. (4:58)
32. ആരോടും അനീതി ചെയ്യരുത്. (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34. സത്യവും അസത്യവും കൂട്ടിക്കലർത്തരുത് (2:42)
35. വഞ്ചകർക്ക് കൂട്ടു നിൽക്കരുത്. (4:105)
36. സത്യത്തിൽനിന്ന് വ്യതിചലിക്കരുത്. (4:135)
37. പിശുക്ക് അരുത്. (4:37)
38. അന്യന്റ്‌റെ ധനം അന്യായമായി തിന്നരുത്. (4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40. ധനം ധൂർത്തടിക്കരുത്. (17:29)
41. ലഹരി ഉപയോഗിക്കരുത്. (5:90)
42. മദ്യം കഴിക്കരുത്. (5:90)
43. കൈക്കൂലി അരുത്. (2:188)
44. പലിശ അരുത്. (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46. കൊലപാതകം അരുത്. (4:92)
47. ചൂത് കളിക്കരുത്. (5:90)
48. മറ്റുള്ളവർക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49. ഊഹങ്ങൾ അധികവും കളവണ്; ഊഹങ്ങൾ വെടിയണം. (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52. ഭാഗ്യ പരീക്ഷണങ്ങൾ അരുത്.(5:90)
53. ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54. മനുഷ്യർക്കിടയിൽ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55. നിങ്ങൾ പരസ്പരം ഭിന്നിക്കരുത്. (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57. ദൈവ ഭകതനാണ് നിങ്ങളിൽ ശ്രേഷ്ടൻ. (49:13)
58. കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കണം. (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60. യുദ്ധ മര്യാദകൾ പലിക്കണം (2:191)
61. യുദ്ധത്തിൽ നിന്ന് പിന്തിരിയരുത്. (8:15)
62. അഭയാർത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64. പൗരോഹിത്യം പടില്ല
65. സന്ന്യാസം അരുത്. (57:27)
66. നഗ്നത മറക്കണം (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിർത്തണം (3:134)
69. സമ്മതം കൂടതെ അന്യരുടെ വീട്ടിൽ പ്രവേശിക്കരുത്. (24 :27)
70. രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹം അരുത്. (4:23)
71. മാതാക്കൾ മക്കൾക്ക് പൂർണ്ണമായി മുലയൂട്ടണം. (2:233)
72. മാതാ പിതാക്കൾക്ക് നന്മ ചെയ്യണം (17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74. മാതാപിതാക്കളുടെ സ്വകര്യ മുറിയിൽ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76. കടം വീട്ടുവാൻ ബുദ്ധിംട്ടുന്നുവെങ്കിൽ വിഷമിപ്പിക്കരുത്. (2:280)
77. ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78. സ്ത്രീകൾ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങൾക്ക് അനന്തരം നൽകണം. (4:7)
80. സ്ത്രീകൾക്കും സ്വത്തവകാശം ഉണ്ട്. (3:195)
81. സ്ത്രീ ആ!യാലും പുരുഷനായാലും കർമ്മങ്ങൾക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നൽകണം. (4:34)
83. ആർത്തവ കാലത്ത് ലൈംഗിക സമ്പർക്കം അരുത് (2:222)
84. പ്രപഞ്ചത്തിലെ അൽഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85. വിജ്ഞാനം നേടുന്നവർക്ക് ഉന്നത പദവി നൽകും. (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87. ആരാധനലയങ്ങളിൽ നിന്ന് ആളുകളെ തടയരുത്. (2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91. ആരാധന വേളയിൽ നല്ല വസ്ത്രം അണിയണം. (7:31)
92. മതത്തിൽ നിർബന്ധിക്കാൻ പാടില്ല. (2:256)
93. ഒരാൾക്ക് കഴിയാത്തത് അയാളെ നിർബന്ധിക്കരുത്. (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95. അനാചാരങ്ങൾക്കെതിരെ പോരാടണം. (5:63)
96. വർഗ്ഗീയത അരുത്. (49 :13)
97. ദൈവത്തോട് മാത്രം പ്രാർത്ഥിക്കുന്നവർക്ക് നിർഭയത്വം നൽകും. (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100. ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP