Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതത്തിന്റെ അപകട സാധ്യതകൾ: ഒരു വൈദികന് പറയാനുള്ളത്..

മതത്തിന്റെ അപകട സാധ്യതകൾ: ഒരു വൈദികന് പറയാനുള്ളത്..

ജിജോ കുര്യൻ

1. ആത്മീയതയുടെ മൊത്തവിതരണക്കാർ തങ്ങളാണെന്ന് സ്വയം കരുതുമ്പോൾ.

2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാൻ കൂട്ടാക്കാത്തപ്പോൾ.
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതിൽ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോൾ.
4. മറ്റ് മതങ്ങളെ തത്വത്തിൽ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്റ്) ചെയ്യുമ്പോൾ.
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോൾ.
6. മറ്റു മതവിശ്വാസികളിൽ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂർവ്വമായും മതം വളരുമ്പോൾ.
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ.
8. മതം മാർഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോൾ.
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ തലയിടാൽ തുടങ്ങുമ്പോൾ.

10. ബോധപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ മനുഷ്യന്റെ ചിന്തയേയും വികാരങ്ങളേയും മയക്കാൻ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോൾ.

(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികൾ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP