1 usd = 71.49 inr 1 gbp = 89.41 inr 1 eur = 79.11 inr 1 aed = 19.46 inr 1 sar = 18.99 inr 1 kwd = 235.12 inr

Sep / 2019
18
Wednesday

ഇനി എവിടെയൊക്കെ ഉരുൾപൊട്ടും? ദുരന്തമുണ്ടാവും? വല്യേന്തയിലോ കൊടുങ്ങയിലോ അതിന്റെ പരിസരങ്ങളിലോ നാളെ ഉരുൾപൊട്ടൽ ഉണ്ടായാലും ഇതേ സർക്കാർ പിച്ചച്ചട്ടിയുമായി നമുക്ക് മുൻപിൽ വരും... അപ്പോഴും ഇത്തരം റിപ്പോർട്ടുകൾ ഒളിപ്പിച്ച സെക്രട്ടേറിയറ്റിലെ അലമാരകളിൽ പാറ്റകൾ ഓടി നടക്കും: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

August 13, 2019

ദുരന്തനിവാരണ അഥോറിറ്റിയുടെ മാപ്പ് അനുസരിച്ച്, അതീവമലയിടിച്ചിൽ സാധ്യതാപ്രദേശങ്ങൾ Red, Orange ആയി തിരിച്ചിട്ടുണ്ട്. മാപ്പുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. ബ്ലാസ്റ്റിങ് നടത്തിയുള്ള ഖനനം ഈ മേഖലയിൽ മണ്ണിടിച്ചിൽ വർദ്ധിപ്പിക്കുമെന്നും അതിനാൽ അത്തരം ഇടങ്ങളിൽ quarry ...

കാലം മറന്ന കർക്കിടകപ്പെരുമ! കരിമ്പടം പുതച്ച മഴമേഘങ്ങൾക്കൊപ്പം ആടിവേടന്മാരും ദശപുഷ്പം ചൂടലും പത്തിലക്കറികളും വിസ്മൃതിയിൽ മറയുമ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു

July 17, 2019

മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കർക്കിടകത്തിന് പഴമക്കാരുടെ മനസ്സിൽ എന്നും ഒരേ ചിത്രമാണ്. അവർക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി പെണ്ണാണ് കർക്കിടകം . പെയ്‌തൊഴിയാൻ കൊതിക്കുന്ന മാന്മിഴികളുമായി നിൽക്കുന്ന ഇവൾ ചിലപ്പോൾ വല്ലാതെ ആർദ...

മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ഇല്ലാത്ത അവസ്ഥ.. വേനൽക്കാലത്തുകൊടും വരൾച്ചയും സൂര്യതാപവും.. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ.. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും കായ്ക്കുന്ന ഫലങ്ങളും.. ചത്തൊടുങ്ങുന്ന മണ്ണിരകൾ തവളകൾ.. എല്ലാം വരാൻ പോകുന്ന പലതിന്റെയും സൂചനകൾ ആണ്; ലോക പരിസ്ഥിതി ദിനത്തിൽ അഡ്വ. സുനിൽ സുരേഷ്

June 05, 2019

ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം. സുസ്ഥിര വികസന തത്വങ്ങളും അവയ്ക്കാധാരമായി വർത്തിക്കുന്ന നിയമങ്ങളും കാറ്റിൽ പറത്തി ചൂഷണാത്മകമായി പ്രകൃതിയെ സമീപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അവന്റെ ഭാവി ശവക്കല്ലറ ഒരുക്കുന്ന തിരക്കിലാണ്. മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ...

എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം ഭൂമി കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' കാമ്പയിൻ പറയുന്നത്; ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്, ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും; ഈ വിഷയത്തിൽ ആവശ്യം വിശദമായ പഠനങ്ങളാണ്; ഖനനം അവസാനിപ്പിച്ചു കഴിയുമ്പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കണം: ആലപ്പാട് വിഷയത്തിൽ മുരളീ തുമ്മാരുകുടി എഴുതുന്നു

January 11, 2019

ആലപ്പാട്ടെ പ്രശ്‌നങ്ങൾ... 'സാർ/ചേട്ടൻ ആലപ്പാട് വിഷയത്തെപ്പറ്റി അഭിപ്രായം പറയണം. പല വാർത്തകളും വരുന്നു, പലതും പരസ്പര വിരുദ്ധവും. ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്.' ഒരു നൂറു പേരെങ്കിലും ഇതുവരെ പബ്ലിക്കിലും പ്രൈവറ്റിലും വന്നു പറഞ്ഞു. 'share cheyyy' എന്ന നിർദ്ദ...

സോഡിയം പോളിഅക്രിലേറ്റിനെ താരമാക്കാൻ വരട്ടെ; യൂ ട്യൂബിൽ കാണുന്നത് പോലെ വെള്ളത്തിൽ വീണാലുടൻ അതിനെ അപ്പാടെ വലിച്ചെടുക്കില്ല; ഒരു ജെല്ലി സ്വഭാവത്തിൽ കുഴഞ്ഞ് അളിപിളി ആകാനും സാധ്യത ഉണ്ട്; വെളുക്കാൻ ഇട്ടത് കുഴമ്പായി മാറും; കിലോക്ക് 150 രൂപ വിലയുള്ള സാധനം എത്രപേർക്ക് വാങ്ങാൻ കഴിയും; ആൽവിൻ ജോർജ് എഴുതുന്നു

August 21, 2018

കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തിന്റെ രണ്ടാം ഘട്ടം, അതായത് വെള്ളം ഇറങ്ങിയ വീടുകൾ ക്ലീൻ ചെയ്യുക എന്ന പ്രവൃത്തി നടക്കുകയാണല്ലോ. ചെളിയും മാലിന്യങ്ങളും നിറഞ്ഞ തറ വൃത്തിയാക്കുക അത്ര എളുപ്പമല്ല. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന അദ്ഭുത വസ്തു എന്ന പ...

മനുഷ്യന് മുമ്പും ഭൂമിയിൽ ജീവികളുണ്ടായിരുന്നു; ഫോസിൽ ചരിത്രത്തിൽ ഉരഗകാലം, കഴിഞ്ഞീട്ടേ സസ്തനയുഗം വരുന്നുള്ളൂ; സസ്തനിയുഗം ആരംഭിച്ചിട്ടും പരിണാമം മനുഷ്യനിലെത്താൻ പിന്നെയും കോടികണക്കിന് വർഷങ്ങൾ കഴിയണം; അറിയുക, മതങ്ങളിലെ സൃഷ്ടിവാദം ശുദ്ധകളവാണ്; പരിണാമം ഇന്നും നടന്നുകൊണ്ടിരിക്കുന്നു

August 08, 2018

ചിത്രത്തിൽ കാണുന്നത് ഉണങ്ങിയ ഓലമടൽ അല്ല. ഇത് പാലിയന്തോളജിസ്റ്റുകൾ അതീവ ജാഗ്രതയോടെ, അങ്ങേയറ്റം ക്ഷമയോടെ പുറത്തെടുത്ത, മൽഷ്യന് മുമ്പ് ജീവിച്ച ഒരു ജീവിയുടെ ജൈവാവശിഷ്ടമാണ്,ഫോസിലാണ്. ദിനോസർ വിഭാഗത്തിലെ ലാംബിയോസോറിൻ ഹാഡ്രോസോറസിന്റെ വാൽ ഭാഗത്തിന്റെ ഫോസിലാണ...

കടൽനിരപ്പിനോട് ഉയരത്തിലല്ലാത്ത വയലിന്റെയും തണ്ണീർത്തടത്തിന്റെയും പാരിസ്ഥിതിക-സാമൂഹിക മൂല്യം പരിഗണിക്കാതെ കേന്ദ്രസർക്കാർ ഇറക്കിയ അശാസ്ത്രീയമായ വിജ്ഞാപനമാണ് കീഴാറ്റൂരിൽ ചോദ്യം ചെയ്യപ്പെടുന്നത്; പരിസ്ഥിതിനാശം ചോദ്യം ചെയ്യാൻ പ്രവർത്തിക്കേണ്ട ദേശീയഹരിത ട്രിബ്യൂണലും ബിജെപി സർക്കാർ ജഡ്ജിമാരെ നിയമിക്കാതെ കൊന്നൊടുക്കി; കീഴാറ്റൂരിൽ ആരാണ് പ്രതി? അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

March 26, 2018

2006 ലെ പരിസ്ഥിതിആഘാത നിർണ്ണയ വിജ്ഞാപനത്തിൽ 20 കിലോമീറ്ററിൽ കൂടുതലുള്ള, 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ഏതൊരു ദേശീയപാതാ പദ്ധതിക്കും പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും പരിസ്ഥിതിആഘാതലഘൂകരണ പ്ലാനും വിദഗ്ധസമിതി പരിശോധനയും സോപാധിക അന...

ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു

March 12, 2018

കാടുകളും മലകളും കത്തിക്കുമ്പോൾ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികൾ, കാട്ടുമുയലുകൾ, കാട്ടുകോഴികൾ, കേഴ, പന്നികൾ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതാ തേനിയിൽ നിന്ന് ക...

മലയാളികൾ സർപ്പം എന്നു വിളിക്കുന്നത് എന്താണ് ?പാമ്പു വർഗ്ഗത്തിൽ അങ്ങിനെ ഒരു ഇനം ഉണ്ടോ ? പാമ്പിനെയും സർപ്പത്തേയും വേർതിരിച്ചറിയാനാവുമെന്ന പ്രത്യേകതകളുണ്ട്; വാവ സുരേഷ് വിശദീകരിക്കുന്നു

December 15, 2017

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി വിഷം കടിക്കുമ്...

ഉച്ചക്കുള്ള റിപ്പോർട്ടിലാണ് ആദ്യമായി ചുഴലിക്കാറ്റിനെപ്പറ്റി പറയുന്നത്; അപ്പോഴേക്കും കാറ്റ് മുറ്റത്തെ തെങ്ങിന്റെ മണ്ടയിലെത്തിയിരുന്നു; എന്തുകൊണ്ടാണ് എന്റെ സുഹൃത്ത് മരത്തിന്റെ മുകളിൽ കണ്ട ചുഴലിക്കാറ്റ് ഐഎംഡിക്ക് രണ്ടു ദിവസം മുൻപ് കമ്പ്യൂട്ടറിൽ കാണാൻ പറ്റാതിരുന്നത്? കടപ്പുറം കരഞ്ഞപ്പോൾ കൊച്ചുതമ്പുരാക്കൾ എന്തു ചെയ്യുകയായിരുന്നു? ഓഖി ദുരന്തത്തിൽ നിന്നുള്ള ആദ്യ പാഠങ്ങൾ: മുരളീ തുമ്മാരുകുടി എഴുതുന്നു

December 08, 2017

വലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആൾനാശമുൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ മുപ്പതിലധികം ആളുകൾ മരിച്ചു. നൂറോളം പേരെ കാണാതായി. ഇത് മാത്രമല്ല വിഷയം. ഇതേച്ചൊല്ലി നാട്ടിൽ നടക്കുന്ന വിവ...

നുരഞ്ഞുപൊന്തുന്ന പതയുടെ തിരമാലകൾ തീർത്ത് ബംഗളുരുവിലെ വരത്തൂർ തടാകം; തള്ളുന്ന വിഷം താങ്ങാനാവാതെ സ്വയം നുരഞ്ഞ് ഇല്ലാതായി ഒരു ജലസ്രോതസ്സുകൂടി; ഈ തടാകത്തിന് ശവക്കല്ലറ തീർക്കുന്നത് ഭരണകൂടമോ അതോ പരിസ്ഥിതിയോടൊപ്പം ആത്മാഹൂതി ചെയ്യുന്ന തടാകക്കരയിലെ മനുഷ്യരോ?

November 25, 2017

ബംഗളുരു: ആയിരക്കണക്കിന്നു വർഷങ്ങൾക്കുമുമ്പ് ഭൂമിയുടെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയേയും സ്‌നേഹിച്ച മനുഷ്യർ നിർമ്മിച്ച ബംഗളുരുവിലെ വരത്തൂർ തടാകം മനുഷ്യർ തന്നെ കൊന്നു കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നു. ബംഗളുരു നഗരത്തിന്റെ കിഴക്ക് 446ഏക്കർ വിസ്തൃതിയിൽ സ്ഥിതിച...

ഇന്ന് ലോകഗജദിനം: അശാസ്ത്രീയ പരിപാലനം, ചികിൽസ: കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിൽ: വയസനായ താപ്പാനയെ മലകയറ്റിയും പീഡനം

August 12, 2017

പത്തനംതിട്ട: ഇന്ന് ലോകഗജദിനം ആചരിക്കുകയാണ്. ആനകളെ സ്നേഹിക്കണമെന്നും പീഡിപ്പിക്കരുതെന്നുമുള്ള ബോധവൽക്കരണ സന്ദേശമാണ് ഈ ദിനം നൽകുന്നത്. പക്ഷേ, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിലാണ്. അശാസ്ത്രീയമായ...

കൃഷിയാവശ്യത്തിനും വീടുവയ്ക്കാനും ഉപയോഗിക്കുന്ന സ്ഥലമല്ല ആവാസവ്യവസ്ഥയെ തകർക്കുന്നത്; പണമിരട്ടിപ്പിക്കാനായി ഭൂമിയെ ചൂഷണം ചെയ്യുന്നതു തുടർന്നാൽ ഒരു തലമുറയ്ക്കകം പ്രകൃതി വാസയോഗ്യമല്ലാതാകും; പരിസ്ഥിതി ദിനത്തിൽ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി എഴുതുന്നു.

June 05, 2017

ഇന്ന് ലോക പരിസ്ഥിതിദിനം ആണ്. 'ഞാൻ പ്രകൃതിയോടൊപ്പം ആണ്' (I'am With Nature) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പറയാനൊക്കെ എളുപ്പമാണ്, പ്രയോഗിക്കാനാണ് വിഷമം. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി മാത്രം ചെയ്യേണ്ടതോ മനുഷ്യന്റെ ആവശ്യങ്ങളെല്ലാ...

പശുവിന്റെ നിശ്വാസത്തിൽ ഓക്‌സിജൻ ഉണ്ടോ? ഓക്‌സിജൻ മാത്രമല്ല, നൈട്രജൻ ഉണ്ട്, കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ട്, വളരെ ചെറിയ അളവിൽ ഉത്കൃഷ്ട വാതകങ്ങളും ഉണ്ട്; രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ ശാസ്ത്രീയ വശം വിലയിരുത്തുമ്പോൾ

June 01, 2017

പശുവിന്റെ ഉച്ഛ്വാസവും ഓക്‌സിജനും ശരിക്കും പശുവിന്റെ നിശ്വാസത്തിൽ ഓക്‌സിജൻ ഉണ്ടോ? ഉണ്ട്, എന്നാണ് പെട്ടെന്നുള്ള ഉത്തരം. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ സസ്തിനികളുടെയും ഉച്ഛ്വാസവായുവിൽ ഓക്‌സിജൻ ഉണ്ട്. പക്ഷെ ഓക്‌സിജൻ മാത്രമല്ല, നൈട്രജൻ ഉണ്ട്, കാർബൺ ഡൈ ഓക്‌സൈ...

മൂന്നാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനെ കുറിച്ച് 'ഫീലിങ് ചീറ്റഡ്' ആയ നല്ല മനുഷ്യരോടും 'ഫീലിങ് ഡിലൈറ്റഡ്' ആയ വിശുദ്ധ മനുഷ്യരോടും ചില ചോദ്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു

May 10, 2017

മൂന്നാർ വിഷയത്തിൽ സർവ്വകക്ഷിയോഗം കൂടി -feeling cheated ആയ നല്ല മനുഷ്യരോടും -feeling delighted ആയ 'വിശുദ്ധ'മനുഷ്യരോടും ചില ചോദ്യങ്ങൾ: * സർവ്വകക്ഷിയോഗചർച്ചയിൽ ക്ഷണിക്കപ്പെട്ടതിന്റെ മാനദണ്ഡം എന്തായിരുന്നു?* ഇടുക്കിയുടെ ഭൂമിപ്രശ്‌നം ഒരു മതവിശ്വാസത്തിന്റെ...

MNM Recommends

Loading...