ലണ്ടൻ നഗരത്തിലൂടെ പുരുഷനെ ചങ്ങലക്കിട്ടു വലിച്ചുകൊണ്ടു പോയ യുവതി ആര്? രഹസ്യം തേടി മാദ്ധ്യമങ്ങൾ
April 12, 2014 | 09:05 AM IST | Permalink

ലണ്ടൻ: രാവിലെ ലണ്ടൻ നഗരത്തിലിറങ്ങിയ ജനങ്ങൾ നാലു കാലിൽ നടക്കുന്ന മനുഷ്യനെ കണ്ട് ഞെട്ടി. തലേദിവത്തെ ഹാംഗ്ഓവറിൽ നാലു കാലിൽ നടക്കുകയല്ല ഇയാൾ. പകരം ചങ്ങല കഴുത്തിൽ കെട്ടി അതിന്റെ അറ്റം യുവതി പിടിച്ചുകൊണ്ട് നടക്കുന്ന യുവതിയും. കാര്യമറിയാതെ പാവം ജനങ്ങൾ വായും പൊളിച്ചു നിന്നു പോയി.
ഏറെ അന്തസോടെ തന്നെയാണ് നാലു കാലി യുവാവും യുവാവിനെ കെട്ടി വലിച്ചുകൊണ്ടു പോകുന്ന യുവതിയും യാത്രചെയ്യുന്നത്. സ്യൂട്ട് ധരിച്ചിരിക്കുന്ന യുവാവിന്റെ കഴുത്തിലൂടെയാണ് നായകൾക്ക് ഇടുന്ന തരത്തിലുള്ള ചങ്ങല ബന്ധിച്ചിരിക്കുന്നത്. വെള്ള ഷർട്ടും കറുത്ത ഷൂസും യുവാവ് ധരിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തിലെ ഫാരിങ്ടൺ തെരുവിലൂടെയാണ് യുവാവിനെ നായയെന്ന പോലെ യുവതി ചങ്ങലയിൽ ബന്ധിച്ചുകൊണ്ടു പോയത്.
ഇതിനെ വെറും പബ്ലിസിറ്റ് സ്റ്റണ്ട് ആയിട്ടുമാത്രമാണ് ആൾക്കാർ കണ്ടതെങ്കിലും യുവതി ആരേയും ശ്രദ്ധിക്കാതെ കൈയിലൊരു കാപ്പിക്കപ്പുമായിട്ട് ആരേയും ഗൗനിക്കാതെയാണ് വേഗത്തിൽ നടന്നത്. നഗരത്തിന് വളരെ അപരിചിതമായ കാഴ്ച ഉടൻ തന്നെ സോഷ്യൽ മീഡികളിൽ പ്രത്യേക്ഷപ്പെടുകയും ചെയ്തു. യുവാവിനെ നായയെപ്പോലെ ചങ്ങലയിൽ ബന്ധിച്ചുകൊണ്ട് നാലു കാലിൽ നടത്താൻ യുവതിയെ പ്രേരിപ്പിച്ചതിനെക്കുറിച്ച് സോഷ്യൽ മീഡികളിൽ ചർച്ചയും പൊടിപൊടിക്കുന്നുണ്ട്.
ഇരുവരും തമ്മിൽ നടന്ന പന്തയത്തിന്റെ പേരിലായിരിക്കും ഇങ്ങനെ നഗരത്തിലൂടെ ചങ്ങലയിൽ ബന്ധിച്ച് നടത്തിയതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്നാൽ വളരെ രസകരമായ കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്. എന്തായാലും സംഭവം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് ഇരുവരുടേയും ലക്ഷ്യം സാധിച്ചുവെന്നു വേണം കരുതാൻ.