Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്; അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? ഈ ഇടയലേഖനമൊരു മറ മാത്രമാണ്; സഭയിലെ ഭൂമി തട്ടിപ്പു കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്; അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? ഈ ഇടയലേഖനമൊരു മറ മാത്രമാണ്; സഭയിലെ ഭൂമി തട്ടിപ്പു കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

വ് ജിഹാദ് എന്നത് യാഥാർത്ഥൃമാണെന്ന തിരിച്ചറിവിനൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ് സീറോ മലബാർ സഭയുടെ കാപട്യത്തെയും. അന്ന് രണ്ടു സെമറ്റിക് മതങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് ഡീലിനിടെ നഷ്ടങ്ങളും പീഡനത്തിന്റെ കുരിശുവഴികളും മാത്രം താണ്ടേണ്ടി വന്ന ഒരു കുടുംബമുണ്ടായിരുന്നു ഈ കൊച്ചുകേരളത്തിൽ. ഇസ്ലാമിക ഭീകരത ചോദ്യപേപ്പറിലെ ഒരു പേരിന്റെ പേരിൽ സഭയെ അങ്ങേയറ്റം സേവിച്ചിരുന്ന, വിശ്വസിച്ചിരുന്ന ഒരു ക്രൈസ്തവനായ അദ്ധ്യാപകനെ വീട്ടിൽക്കയറി വെട്ടിയരിഞ്ഞപ്പോൾ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്ന, ക്രൈസ്തവ മാർഗത്തിൽ മാത്രം വിശ്വസിച്ചു ജീവിച്ചു പോന്നിരുന്ന ഒരു സ്ത്രീ തന്റെ ഭർത്താവേറ്റു വാങ്ങുന്ന പീഡനങ്ങൾ കണ്ട് സഭയെങ്കിലും കൂടെയുണ്ടാവുമെന്ന് മൂഢമായി വിശ്വസിച്ച് ഒരു ദിവസമെങ്കിലും സഭയുടെ സ്ഥാപനത്തിൽ അദ്ദേഹം ജോലിക്കു തിരിച്ചു കയറിയാൽ പ്രശ്‌നങ്ങൾ തീരുമെന്ന് പ്രതീക്ഷിച്ച്, അവസാനം ആത്മഹത്യയിൽ അഭയം തേടിയപ്പോൾ പ്രതികരിക്കാതിരുന്ന കൂട്ടരാണ്, ഇപ്പോൾ ആടു മെയ്‌ക്കാൻ പോയ കൂട്ടത്തിൽ രണ്ട് ക്രൈസ്തവ പെൺക്കുട്ടികളുണ്ടെന്നു കണ്ട് ഇടയലേഖനം ഇറക്കിയിരിക്കുന്നത്.

ഈ മതപരിവർത്തനത്തിന്റെ അഥവാ മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് എന്ന വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്. അതിനെ പാസ്റ്റർ ജിഹാദ് എന്ന് വിളിച്ചുകൂടേ? അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? പെണ്ണുപിടിയനായ ഫ്രാങ്കോനെ ഇപ്പോഴും 'പിതാവ്' എന്ന് വിളിക്കുന്ന സഭ ആദ്യം പുനരുദ്ധാരണം തുടങ്ങേണ്ടത് സ്വന്തം മതത്തെ ശുദ്ധീകരിച്ചുക്കൊണ്ടാണ്.

തിരിച്ചറിവാകുന്നതിനു മുന്നേ കൊച്ചു കുഞ്ഞുങ്ങളുടെ തലയിൽ വിശുദ്ധവെള്ളമൊഴിച്ച് കുഞ്ഞാടുകളാക്കി വാഴിക്കുന്നതിനെയൊന്നും ചോദ്യം ചെയ്യുന്നില്ല.പക്ഷേ തിരിച്ചറിവായ , പ്രായപൂർത്തിയായ ഒരു ക്രൈസ്തവയുവാവ് ഇതര മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചാൽ ആ വിവാഹം പള്ളിക്കുള്ളിൽ നടത്താൻ സഭ അനുവാദം കൊടുക്കുന്നുണ്ടോ? ഒരു മുസ്ലിം പെൺകുട്ടിയെ അല്ലെങ്കിൽ ഹിന്ദു പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിക്കാൻ ഒരു കത്തോലിക്കാ വിശ്വാസി തീരുമാനിച്ചാൽ അത് സഭ അംഗീകരിക്കണമെങ്കിൽ ആ പെൺകുട്ടിയെ മാമ്മോദീസ മുക്കണമെന്ന ഏർപ്പാട് ഈ അടുത്തകാലം വരെ ഉണ്ടായിരുന്നു.

ഇപ്പോഴത് പരിഷ്‌കരിച്ച് അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ മാമ്മോദീസ ചെയ്ത് കത്തോലിക്കാ വിശ്വാസത്തിൽ വളർത്തിക്കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യണമെന്നാക്കിയിട്ടുണ്ട്. ഇതെന്താ മതംമാറ്റമല്ലേ? സഭ നേരിട്ട് നടത്തുന്ന ഈ പരിപാടിയെ എന്ത് പേരിലാണ് വിളിക്കേണ്ടത് ?

ഈ ഇടയലേഖനമൊരു മറ മാത്രമാണ്. കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിൽ പൊടിയിടാനുള്ള വെറും തടയായിട്ടിതിനെ കണ്ടാൽ മതി. ചാരിറ്റിയുടെപേരിലും ഭൂമി തട്ടിപ്പ്, ഫൈ സ്റ്റാർ ഹോട്ടൽ തുടങ്ങി പല രീതിയിൽ പണം അടിച്ചുമാറ്റിയ കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട. കലക്കവെള്ളത്തിൽ ചെറിയൊരു മീൻ പിടുത്തം. സിസ്റ്റർ അഭയയുടെ ആത്മാവിനു വേണ്ടി,സലോമിയുടെ ആത്മാവിനു വേണ്ടി,തിരുവസ്ത്രത്തിനുള്ളിൽ രഹസ്യങ്ങൾ അടക്കിവയ്ക്കുന്ന ഒരുപാട് ദൈവമണവാട്ടികളുടെ പിടയ്ക്കുന്ന ഹൃദയങ്ങൾക്കുവേണ്ടി നിശബ്ദമായി മാപ്പ് ചോദിച്ചുക്കൊണ്ടൊരു 'ഹോളി കൺഫെഷൻ' നടത്തിയിട്ടുപോരേ ഈ പ്രഹസനം?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP