Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേരി കെയിൻ എന്ന അമേരിക്കൻ പെൺകുട്ടിക്ക് ഭാരം കുറയ്ക്കാനായി നിർബന്ധിച്ചു നൽകിയ മരുന്നുകൾ അവളുടെ സ്ത്രീത്വം തന്നെ കവർന്നെടുത്തു; പതിനേഴാം വയസിൽ മെൻസ്റ്റുറേഷൻ പോലും നിലച്ചു; ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി രക്ഷിച്ചെടുത്തു; ടിന്റു ലൂക്കയും പി യു ചിത്രയും ഓടേണ്ടത് ഇവർക്കൊപ്പമല്ലേ; മരുന്നടിയുടെ ഞെട്ടിപ്പിക്കുന്ന പുതിയ വാർത്തകൾ ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുമ്പോൾ

മേരി കെയിൻ എന്ന അമേരിക്കൻ പെൺകുട്ടിക്ക് ഭാരം കുറയ്ക്കാനായി നിർബന്ധിച്ചു നൽകിയ മരുന്നുകൾ അവളുടെ സ്ത്രീത്വം തന്നെ കവർന്നെടുത്തു; പതിനേഴാം വയസിൽ മെൻസ്റ്റുറേഷൻ പോലും നിലച്ചു; ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി രക്ഷിച്ചെടുത്തു; ടിന്റു ലൂക്കയും പി യു ചിത്രയും ഓടേണ്ടത് ഇവർക്കൊപ്പമല്ലേ; മരുന്നടിയുടെ ഞെട്ടിപ്പിക്കുന്ന പുതിയ വാർത്തകൾ ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുമ്പോൾ

ഡോ : മുഹമ്മദ് അഷ്റഫ്

ടിന്റു ലൂക്കയും പി യു ചിത്രയും ഓടേണ്ടത് ഇവർക്കൊപ്പമല്ലേ, 

മരുന്നടിയുടെ ... ഞെട്ടിപ്പിക്കുന്ന പുതിയ വാർത്തകൾ... !

ഓറിയോൺ നൈക്കി പ്രോജക്റ്റ് അടച്ചു പൂട്ടി....
എന്തിനാണ് 2001ൽ സ്ഥാപിച്ച ഈ എലേറ്റു പരിശീലന കേന്ത്രം പൂട്ടിയത് എന്നതാണ് വിഹ്വലത ഉണ്ടാക്കുന്നത്..

പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ കണ്ടെത്തുകയും ശാസ്ത്രീയമായി അതു മനുഷ്യ ശരീരത്തിൽ എത്തിച്ചു അമാനുഷിക പ്രകടനങ്ങളുമായി മെഡലുകൾ കഴുത്തിലണിഞ്ഞു ആഘോഷിക്കുന്നതും നാം ഒരുപാട് കണ്ടിട്ടുണ്ടു എന്നാൽ ഇവിടെ നടന്നത് അതു മാത്രമായിരുന്നില്ല, കഴിച്ച മരുന്ന് എന്തായിരുന്നുവെന്ന് ദൈവം തമ്പുരാൻ നിനച്ചാൽ പോലും കണ്ടെത്താനാകാത്ത മറു മരുന്നുകൂടി ഇവിടെ നൽകിയിരുന്നു....ഒരു ഡോപിങ്ങും ഒരുകാലത്തും കണ്ടെത്താകാൻ കഴിയാത്ത സാങ്കേതിക വിദ്യ അവിടെ അവർ പരീക്ഷിച്ചു വിജയിപ്പിച്ചു ... !

ക്യുബയിൽ നിന്നു ഒളിച്ചു കടന്ന അവരുടെ മുൻ ദേശീയ കോച്ചു ആൽബട്രോ സലാസർ ആയിരുന്നു അതിന്റെ തലപ്പത്തു . ദോഹ ലോക അത്‌ലെറ്റിസിനിടയിൽ ഇയാൾക്കെതിരെ തെളിവുകളോടെ പരാതി ലഭിച്ചതോടെ അമേരിക്ക ഇയാളെ ആജീവനാന്തം കോച്ചു പണിയിൽ നിന്നു പുറത്താക്കിയിരുന്നു

ഇയാൾ കായികതാരങ്ങളോട് ചെയ്ത ക്രൂരതകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു വണ്ടർ കിഡ് എന്ന വിശേഷണവും ആയി ദീർഘ ദൂര ഓട്ടത്തിൽ നിറഞ്ഞു നിന്ന മേരി കെയിൻ എന്ന അമേരിക്കൻ പെൺകുട്ടിക്ക് ഭാരം കുറയ്ക്കാനായി ഇയാൾ നിർബന്ധിച്ചു നൽകിയ മരുന്നുകൾ അവളുടെ സ്ത്രീത്വം തന്നെ കവർന്നെടുത്തു

പതിനേഴാം വയസിൽത്തന്നെ അവളുടെ മെൻസ്റ്റുറേഷൻ പോലും നിലച്ചു തുടർന്നു അവൾ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും കൈയുടനെ കണ്ടെത്തി മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി രക്ഷിച്ചെടുത്തു..

അതെ ഭാരം കുറക്കൽ തന്ത്രമാണ് ഇപ്പോഴത്തെ ജർമൻ വിസ്മയ ഓട്ടക്കാരി കോൺസ്റ്റൻസ് ക്‌ളോസ്റ്റാർഹാഗനിലും അയാൾ പ്രയോഗിച്ചത്... അവൾക്കു ഇപ്പോൾ 45 കിലോ മാത്രമാണ് ഭാരം. ജർമൻ ശാസ്ത്രജ്ഞൻ പ്രൊ: ഡോ : മെയ്നാൽ ആണ് ഈ അപകടങ്ങൾ കണ്ടെത്തിയിരിക്കുന്നത്

ദീർഘ ദൂരെ മത്സരങ്ങളിലെ ലോക റിക്കാർഡുകൾ ഓക്കെ സ്വന്തം പേരിലാക്കിക്കൊണ്ടിരിക്കുന്ന ഹോളണ്ടുകാരി സിഫാൻ ഹസനെ പരിശീലിപ്പിച്ചതും കുപ്രസിദ്ധനായ ആൽബട്രോ സലാസർ തന്നെയായിരുന്നു....

ദുരന്തം നേരിട്ട മേരി കെയിൻ ഈ സ്ഥാപനത്തിനെതിരെ ശത കോടികളുടെ നഷ്ടപരിഹാരത്തിന് നിയമനടപടികൾ തുടങ്ങിയതോടെ സ്ഥാപനം തന്നെ നൈക്കി അടച്ചു പൂട്ടിയിട്ടുണ്ട്. ഇവർക്കൊപ്പമാണ് നമ്മുടെ പാവം ടിന്റു ലൂക്കയും പി യൂ ചിത്രയും ഒക്കെ മത്സരിക്കേണ്ടത്... !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP