Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഒരാൾ മറ്റൊരാൾക്ക് ആഹാരം കൊടുക്കുക... ധനം പുനർവിതരണം ചെയ്യുക... കോവിഡ് 19 പ്രതിസന്ധിയിൽ സമരം ചെയ്യുക... ലോകത്തൊട്ടാകെയുള്ള കോടിക്കണക്കിന് ആരാധകരുള്ള ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് കാലത്ത് മുതലാളിത്ത രാജ്യത്തും കമ്മ്യൂണിസ്റ്റ് മാതൃകകൾ; ലാൽ സലാം സഖാവ് ബ്രിട്ട്നി: ഡോ. മുഹമ്മദ് ഇഫ്തിക്കർ എഴുതുന്നു

'ഒരാൾ മറ്റൊരാൾക്ക് ആഹാരം കൊടുക്കുക... ധനം പുനർവിതരണം ചെയ്യുക... കോവിഡ് 19 പ്രതിസന്ധിയിൽ സമരം ചെയ്യുക... ലോകത്തൊട്ടാകെയുള്ള കോടിക്കണക്കിന് ആരാധകരുള്ള ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് കാലത്ത് മുതലാളിത്ത രാജ്യത്തും കമ്മ്യൂണിസ്റ്റ് മാതൃകകൾ; ലാൽ സലാം സഖാവ് ബ്രിട്ട്നി: ഡോ. മുഹമ്മദ് ഇഫ്തിക്കർ എഴുതുന്നു

ഡോ. മുഹമ്മദ് ഇഫ്തിക്കർ

കോവിഡ് 19 പ്രതിസന്ധി ലോകത്തെ വിഴുങ്ങുമ്പോൾ പശ്ചാത്യസംഗീതത്തിന്റെ രാജകുമാരി സമരത്തിന് മൂലധന വിന്യാസത്തിനും ആഹ്വാനം ചെയ്യുന്നു. നാമേവരും ചിന്തിക്കാത്തത് സംഭവിച്ചിരിക്കുന്നു. അമേരിക്കൻ റിപ്പബ്ലിക്ക് പാർട്ടിയുടെ പ്രധാന കേന്ദ്രങ്ങളിലെ ചുവന്ന രക്തമുള്ള പ്രദേശത്തുനിന്നും വരുന്ന പോപ്പ് സൂപ്പർ സ്റ്റാർ ബ്രിട്ട്നി സ്പിയേഴ്സ് ഒരു കമ്മ്യൂണിസ്റ്റുകാരി ആയിരിക്കുന്നു.  അതെ, സാമൂഹ്യമാധ്യമങ്ങളിൽക്കൂടി ഈയിടെയായി ഗായിക നടത്തി വരുന്ന ഇടപെടലുകൾ അതിലേയ്ക്കു വിരൽ ചൂണ്ടുന്നു എന്നനേകം പേർ
നിരീക്ഷിക്കുന്നു. ഒരു പക്ഷെ നിങ്ങൾ കാണാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ 23.7 ദശലക്ഷം ആരാധകർ പിൻതുടരുന്ന ബ്രിട്ട്നിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ആരാധകർക്കായി അവരിട്ട സന്ദേശം പ്രസക്തമാണ്.

'ഒരാൾ മറ്റൊരാൾക്ക് ആഹാരം കൊടുക്കുക.... ധനം പുനർവിതരണം ചെയ്യുക..... കോവിഡ് 19 പ്രതിസന്ധിയിൽ സമരം ചെയ്യുക...'ഏകദേശം 60 ദശലക്ഷം ഡോളർ സമ്പാദ്യമുള്ള (420 കോടി രൂപയിലധികം) 38 വയസുകാരിയായ സ്പിയേഴ്സ് 'മിമിഷ്‌ക' (Mimi 2hu) എന്ന എഴുത്തുകാരിയുടെ വാക്കുകൾ പങ്കുവെച്ചത് അതിനൊപ്പം ഒരു പ്രധാന വാചകം കുറിച്ചുകൊണ്ടാണ്. 'കമ്യുണിയൻ മതിലുകൾ കടുന്നു പോകും'... ആ വാചകത്തിനൊപ്പം ചുവന്ന റോസാപ്പൂക്കളുടെ ഇമോജിയും അവർ പങ്കുവെച്ചു. ചുവന്ന റോസാപ്പുക്കളുടെ ഇമോജി അമേരിക്കൻ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുമായി ബന്ധമുള്ള ചിഹ്നമാണ്.

പ്രസ്തുത ലേഖനകർത്താവിന്റെ വാക്കുകളിൽ 'അവർ ഒരിക്കൽ 'പ്രതിരോധം/വിപ്ലവം' എന്നൊരുപാട് പാടിയിട്ടുള്ളതായി എനിക്കറിയാം. ദശലക്ഷക്കണക്കിന് ഡോളറിന്റെയും വളരെ ശ്രദ്ധാപൂർവ്വവും ഉണ്ടാക്കിയെടുത്ത സമ്പൂർണ അമേരിക്കൻ പ്രതിച്ഛായക്കിടയിലും അവരിൽ ഒരു വിപ്ലവകാരിയായ സോഷ്യലിസ്റ്റിന്റെ ഹൃദയം ഉള്ളിന്റെ ഉള്ളിൽ മിടിക്കുന്നുണ്ടെന്നും'.

2 ലോകത്തൊട്ടാകെയുള്ള കോടിക്കണക്കിന് ആരാധകർ അവരുടെ വാക്കുകൾ പങ്കുവെച്ചതിലുള്ള അകമഴിഞ്ഞ നന്ദി 'സഖാവ് ബ്രിട്ട്നി'യോട് ലേഖനകർത്താവ് പ്രകാശിപ്പിക്കുന്നു. അതിനെ 'അതെ അത് സഖാവ് ബ്രിട്ട്നിയാണ്'.

ഇന്നു നാമേവരും കടന്നുപോകുന്ന കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ബ്രിട്ട്നിയുടെ വാക്കുകൾ കമ്യുണിസത്തിന്റെ രാജാവായിരുന്ന ഫിദൽ കാസ്ട്രോയുടെ വാക്കുകളായിരുന്നേനെ എന്നു സങ്കല്പിക്കുവാൻ കഴിയും. ഒരു കലാകാരി എന്ന നിലയിലുള്ള കഴിവിന് വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അമേരിക്കയിലെ സാമൂഹികമായി യഥാസ്ഥിതിക ബൈബിൾ മേഖലയായ പ്രദേശത്തു ജനിച്ചുവളർന്ന ബ്രിട്ട്നി. ലോകത്തിന്റെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന അകന്ന കോണുകൾമുതൽ ലോകമാസകലം ആസ്വാദകരുള്ള, സംഗീതകലയുടെ ചരിത്രത്തിൽ വളരെയധികം വിജയിച്ച ഒരു ഗായികയും കൂടിയാണ് ബ്രിട്ട്നി. പക്ഷെ രാഷ്ട്രീയത്തെക്കുറിച്ചോ സാമൂഹ്യ വ്യവസ്ഥിതികളെക്കുറിച്ചോ അതുപോലെ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ചോ ഉള്ള അവരുടെ കാഴ്ചപ്പാടുകൾ ഇതുവരെ പുറത്തുവന്നിരുന്നില്ല.

ഒരു സുപ്രഭാതത്തിൽ തല മുണ്ഡനം ചെയ്തും, വെറും 55 മണിക്കൂറുകൾ നീണ്ട വിവാഹ ജീവിതവും, മാധ്യമപ്രവർത്തകനെ കുടകൊണ്ടാക്രമിച്ചതുമുൾപ്പെടെയുള്ള പ്രവർത്തികൾക്ക് സാമൂഹ്യവിമർശനം അവർ നേരിടേണ്ടിവന്നിട്ടുണ്ട്.

മാതൃകാ മോഡലുകളായ റ്റോം ഹാങ്ക്സിനെപ്പോലെയോ മെറിൾ സ്ടിപ്പിനെപ്പോലെയോ, ബിയോൺസിനെപ്പോലെയോ ഉള്ളവരുടെ പിൻതുണയ്ക്കായി രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നതുപോലെ ബ്രിട്ട്നിയുടെ പിൻതുണയ്ക്കായി രാഷ്ട്രീയക്കാർ പിറകെ നടക്കുന്ന ഒരു സെലിബ്രിറ്റിയുമല്ല അവർ. എന്തൊക്കെയായാലും കമ്മ്യുണിസ്റ്റ് ആശയങ്ങൽ വിളിച്ചുപറഞ്ഞതിൽക്കൂടി മേൽപ്പറഞ്ഞവരെയെല്ലാം ഒരുപക്ഷെ ബ്രിട്ട്നി കടത്തിവെട്ടിയിരിക്കുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.

ഇന്നത്തെ കാലത്ത് ക്യൂബ ഒരു കാരണവശാലും ഒരുവൻ ശക്തിയല്ല. അവരുടെ നേതാവായ ഫിദൽ കാസ്ട്രോയുടെ ആശയങ്ങൾ കാരണം വളരെ ദശാബ്ദക്കാലങ്ങളായി സാമ്പത്തികമായും അല്ലാതെയുമുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്ന രാജ്യമാണ്. ഫിദലിന്റെ സഹോദരനായ രാവുൾ ആണ് ഇപ്പോൾ അവരുടെ നേതാവെങ്കിലും ഇപ്പോഴും അമേരിക്കൻ ഉപരോധങ്ങൾക്ക് നടുവിലാണ് ആ രാജ്യം. ക്യൂബയിലെ ശരാശരി മാസശമ്പളം മുപ്പത് ഡോളറാണെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ക്യൂബൻ ജനത പരിശ്രമിക്കുകയാണ്. കണക്കറ്റ സാധന സമ്പാദ്യങ്ങളുടെ സുഖം അനുഭവിക്കുന്നവരല്ല ക്യൂബൻ ജനത. 65 ഇഞ്ചുള്ള ടി വി കിടപ്പുമുറിയിലെ ഭിത്തിയിൽ അടിച്ചുതൂക്കുന്നതിലൊ വലിയ സ്വകാര്യ വാഹനത്തിൽ ചാടിക്കയറി ഉല്ലാസ യാത്ര പോകുന്നതിലൊ എയർകണ്ടിഷണറുകൾ ശീതീകരിച്ച വൻ വ്യാപാര കേന്ദ്രങ്ങളിൽ പോയി ഐസ്‌ക്രീം കഴിക്കുന്നതിലൊ അനുഭവസമ്പത്തുള്ള ഒരു ജനതയല്ല അവർ.

പക്ഷെ, വളരെയധികം ശക്തമായ സ്വയംപര്യാപ്തതയുടെ ആദർശവും ഏവർക്കും സമ്പൂർണ സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവസരവും അവർക്കുണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ വൈദ്യ ശാസ്ത്ര സംവിധാനം അതിന്റെ ഫലങ്ങളിൽ ഒന്നുമാത്രമാണ്. വളരെ ഉന്നതനിലവാരമുള്ള ഡോക്ടർമാരെ വാർത്തെടുക്കുന്നതിൽ, പരിശീലിപ്പിക്കുന്നതിൽ കേൾവികേട്ട രാജ്യമാണ് ക്യൂബ. ഒപ്പം ജനസംഖ്യാനുപാതം വച്ചുനോക്കുമ്പോൾ ലോകത്ത് ഏതൊരു രാജ്യത്തെക്കാളും ഡോക്ടർമാർ ഉള്ള രാജ്യവും. അത് ക്യൂബയിൽ 8.2 ആണ്. അമേരിക്കയുടെ നിരക്കിന്റെ (2.6) മൂന്നിരട്ടി അതല്ല എങ്കിൽ ദക്ഷിണകൊറിയയുടെ (2.4) തിനെക്കാൾ ചൈനിയിലുള്ളതിനെക്കാൾ (1.8) അഞ്ചിരട്ടി. ഇറ്റിലിയുള്ളതിനേക്കാൾ (4.1) ഏകദേശം ഇരട്ടിയാണ്.

അതിനാൽ സ്വന്തം ജനതയെ സഹായിക്കുന്നതിൽ വളരെയധികം രാജ്യങ്ങൾ ഏറെ പണിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ക്യൂബ അവരുടെ ഡോക്ടർമാരെ ലോകം മുഴുവൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി അയച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കോവിഡ് 19 ന്റെ ആക്രമണത്താൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ അവർ പോയിരുന്നു. അതുപോലെ തന്നെ വെനുസ്വേലയിലും, നിക്കരാഗ്വയിലും, ജമൈക്ക, സുറിനമെ, ഗ്രെനഡ തുടങ്ങി ചൈനയിൽ വരെ അവരുടെ വിലപ്പെട്ട സേവനം ഇന്നുണ്ട്. ലോകത്താകെ 59 രാജ്യങ്ങളിൽ കഷ്ടതയനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനൊപ്പം അവർ സാമ്പത്തിക ഉപരോധം കൊണ്ടു ഞെരുങ്ങുന്ന ക്യൂബക്ക് വിലയേറിയ വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ ജോർജ് വാഷിങ്ടണിലെ ദേശീയ സുരക്ഷാ ആർക്കൈവിലെ 'പീറ്റർ കോൺബ്ല'യുടെ വാക്കുകളിൽ '്ക്യൂബൻ വൈദ്യസംഘത്തിന്റെ ഇറ്റിലിയിലേയ്ക്കുള്ള വരവ് വളരെ ചരിത്രപ്രാധാന്യമുള്ളതാണ്. എല്ലാത്തരത്തിലും മുന്നിൽ നിൽക്കുന്ന ഇറ്റലിയെപ്പോലെയുള്ള ഒരു യൂറോപ്യൻ രാജ്യം കരീബിയൻ ദ്വീപസമൂഹത്തിലെ ഒരു ചെറിയ രാജ്യത്തിന്റെ സഹായം തേടുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു'. ഇന്നത്തെ ലോക വ്യവസ്ഥയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സംഭവമായി ഇതിനെകാണുന്നു.

മറ്റു ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി ക്യൂബൻ വിദഗ്ദ്ധരെ അയക്കുന്നതു മാത്രമല്ല ഇന്നത്തെ വൈദ്യശാസ്ത്ര ലോകം കൊട്ടിഘോഷിക്കുന്ന 'അത്ഭുതമരുന്ന്' അവർക്കെത്തിച്ചു
കൊടുക്കണമെന്ന് ഏകദേശം 15 രാജ്യങ്ങൾ ഹവാനയോട് അഭ്യർത്ഥിച്ചിരിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോവിഡ് 19 ന്റെ ആക്രമണത്തെ ഇല്ലാതാക്കാൻ കഴിയുന്നതെന്ന് വിശ്വസിക്കപ്പെടുന്ന 'ഇന്റർഫെറോൺ ആൽഫ - 2 ബി റീ കോംബിനന്റ്' (Interferon alpha - 2B Recombinant) എന്നാണ് ആ അത്ഭുത മരുന്നിന്റെ പേര്. മരണത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്ക് രോഗികളെ എത്തിക്കുന്നതിൽ നിന്നും കൊറോണ വൈറസിനെ തടയാൻ ഈ മരുന്നിന് കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

അമേരിക്കയും സഖ്യകക്ഷികളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെയും മരുന്നു കയറ്റുമതിക്കെതിരെയുള്ള ഉപരോധങ്ങളെയും മരുന്ന് കയറ്റുമതിക്കെതിരെയുള്ള ഉപരോധങ്ങളെയും ഒരു കൈ പിന്നിൽ കെട്ടിയിടപ്പെട്ട നിലയിലുള്ള അവസ്ഥയും നേരിട്ടുകൊണ്ടാണ്, മറികടന്നുകൊണ്ടാണ് ഈ വിജയം നേടാൻ ക്യൂബയ്ക്ക് കഴിഞ്ഞത്.

ഒരു ക്യൂബൻ ഔദ്യോഗികവക്താവ് പറഞ്ഞതുപോലെ 'ലോകത്ത് വലിയ ആരോഗ്യ പ്രശ്നമായ കോവിഡ് 19 പോലെയുള്ള കാര്യങ്ങളിൽ പ്രതികരിക്കാനും ലോക ജനതക്ക് വേണ്ടി സഹായം ചെയ്യാനും പ്രധാന തടസ്സങ്ങളിൽ ഒന്നാണ് ഈ ഉപരോധങ്ങൾ. ഒപ്പം രാജ്യത്തിന്റെ സർവമേഖലയിലുമുള്ള വികസനത്തിനും തടസം നിൽക്കുന്നു'.

'ക്യൂബക്കെതിരെയുള്ള ഉപരോധം പിൻവലിക്കുന്നത് വളരെയധികം ഗുണപരമായ മാറ്റങ്ങൾ ക്യൂബയിൽ ഉണ്ടാകാൻ കാരണമാകും, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ. 60 വർഷക്കാലത്തെ സാമ്പത്തിക ഉപരോധത്തിൽ ഏറ്റവുമധികം നാശം സംഭവിക്കുന്നത് ആരോഗ്യമേഖലയിലാണ്. ഏകദേശം മൂന്നുബില്യൺ ഡോളർ സാമ്പത്തിക നഷ്ടം (22000 കോടി രൂപ).

ഉപരോധങ്ങൾ ഉണ്ടെങ്കിൽ തന്നെയും ക്യൂബൻ ഡോക്ടർമാർ ഇന്ന് 59 രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. അതിൽ 37 രാജ്യങ്ങളിലും കോവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളാണ്'.

സാർസും (SARS) H1N1 ഉം അടങ്ങിയ രോഗങ്ങൾ ഈയടുത്തകാലത്ത് പൊട്ടിപ്പുറപ്പെട്ടതും അതിലും അതിഗുരുതരമായ ഇപ്പോഴത്തെ കൊറോണ വൈറസ് (കോവിഡ് 19) നമ്മളിലേക്കെത്തിയതും ലോകത്തെ വേറൊരു ദിശയിലേയ്ക്ക് ഇരുത്തി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചിരിക്കുകയാണ് - ചില കാര്യങ്ങളിൽ ക്യൂബയുടെയും കമ്യുണിസത്തിന്റെയും സമീപനങ്ങൾ ശരിയല്ലേ എന്ന്.

ലോക മുതലാളിത്ത വികസിത രാജ്യങ്ങൾ കോവിഡ് 19ന്റെ ആക്രമണത്തിന് മുൻപിൽ പകച്ചു നിൽക്കുമ്പോൾ, ആയിരങ്ങൽ മരിച്ചുവീഴുമ്പോൾ അവർക്ക് പരസ്പരം സഹായിക്കാനോ അതിനെ ശക്തമായി നേരിടാനോ കഴിയാതെ വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കമ്മ്യുണിസ്റ്റു ചൈനയും, ക്യൂബയും, ശക്തമായ കമ്മ്യുണിസ്റ്റ് അടിത്തറ ഇപ്പോഴുള്ള റഷ്യയും മാത്രമെ സ്വന്തം ആരോഗ്യപ്രവർത്തകരെയും മരുന്നും ഉരപകരണങ്ങളും പരിശോധനാ സാമഗ്രികളുമടക്കം ആ മുതലാളിത്ത രാജ്യങ്ങളിയേക്ക് അയയ്ക്കുവാൻ തയ്യാറുള്ളു. ലോകത്തെ ഇരുത്തി ചിന്തിപ്പിക്കാൻ ഇനി വരുന്ന നാളുകളിൽ നിർബന്ധിതമാക്കുന്ന ഒരു നഗ്‌നസത്യം ആണിതെന്നതിൽ സംശയമില്ല.

ലോക യാഥാർത്ഥ്യം മനസിലാക്കാൻ നമ്മൾ തയ്യാറല്ലാത്തതിനാൽ അവയെ തള്ളിക്കളയുന്നതിനു മുൻപ് സുദീർഘമായും ഗാഢമായും അവയെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട് - ഇപ്പോൾ വിദഗ്ദ്ധരായ ധാരാളം ഡോക്ടർ നിങ്ങൾ സ്നേഹിക്കുന്നവരുടെ ചുറ്റും കാണുന്നതാണോ അതോ വലിയ വ്യാപാരശാലയിലെ ഫുഡ് കോർട്ടിലെ ഭക്ഷണശാലയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണോ എന്നത്.

നമ്മളും കോവിഡ് 19 ന്റെ ആക്രമണത്തിനുവിധേയമായ സാഹചര്യത്തിൽ കേരളത്തിലെ മാക്സിസ്റ്റു നേതാക്കൾക്ക് ക്യൂബയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി അത്ഭുതമരുന്നായ 'ഇന്റർഫെറോൺ ആൽഫ-2ബി റീകോംബിനന്റ്' കേരളവും ലഭ്യമാക്കാൻ ശ്രമിക്കുന്നതും ആവശ്യമെന്നുണ്ടെങ്കിൽ വിദഗ്ദ്ധക്യൂബൻ ഡോക്ടർമാരുടെ ഉപദേശം തേടുന്നതും നല്ലതാകാനെ വഴിയുള്ളു.

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന തന്റെ ആരാധകരോട് അവരുടെ കുട്ടികൾക്ക് ആഹാരവും നിത്യോപയോഗ ഇൻസ്റ്റാഗ്രാമിലെ '#നിങ്ങളുടെ ഭാഗം വെല്ലുവിളി ഏറ്റെടുക്കൂ' (#DO YOUR Part Challenge) എന്ന പേജിലൂടെ അവർ ആവശ്യപ്പെട്ടതു വെളിപ്പെടുത്തുന്നത് കഴിഞ്ഞ വർഷങ്ങളിൽ പൊതുസമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിൽ അവരുടെ സമീപനത്തിനുണ്ടായ മാറ്റത്തെയാണ്.

കൂടാതെ അവർ അവരുടെ ആരാധകർക്കു നൽകിയ ഉപദേശം 'നമ്മുടെ കൂട്ടത്തിൽ ഉള്ള വളരെയധികം പേർ ഇന്ന് നമുക്കുചുറ്റും എന്താണ് സംഭവിക്കുന്നത് എന്നാലോചിച്ച് ക്ഷുഭിതരാണ്...... എനിക്കെല്ലാറ്റിനും ശരിയാ ഉത്തരമില്ലെങ്കിലും.... ധൈര്യശാലിയും ശക്തയുമായിരിക്കാനും പോസിറ്റീവായിരിക്കാനും എനിക്കറിയാം' എന്നായിരുന്നു.

കമ്മ്യുണിസത്തെ പുകഴ്‌ത്തിയുള്ള ബ്രിട്ട്നിയുടെ പരാമർശങ്ങളെ പുശ്ചിക്കുവന്നവരും ഉണ്ട്. ഉദാഹരണത്തിന് ഒരാൾ ചോദിച്ച ചോദ്യം 'നിങ്ങളുടെ സമ്പാദ്യം എന്നാണ് പുനർവിതരണം ചെയ്യുന്നത് എന്ന് എന്നെ അറിയിക്കണേ' എന്നാണ്. അതിന്റെ ലക്ഷണങ്ങളൊന്നും ഉടനെ കാണാനില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിലെ ബ്രിട്ട്നിയുടെ ഇടപെടലിലുള്ള മാറ്റത്തിൽ നമുക്കവരെ അനുമോദിക്കാം. 'ലാൽ സലാം ബ്രിട്ട്നി'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP