Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നമ്മൾ എന്തുകൊണ്ട് തോറ്റു' എന്നല്ല സിപിഎം ചോദിക്കേണ്ടത്; 'നമ്മൾ തോൽക്കാതെ വേറെ എവിടെപ്പോകാൻ' എന്നാണ്; അത്രയ്ക്ക് വെറുപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടേയും സ്തുതിപാഠകരുടേയും കിങ്കരന്മാരുടേയും ആയിരം ദിനങ്ങളിലെ ജൽപനങ്ങളും നിലപാടുകും: ജെ ബിന്ദുരാജ് എഴുതുന്നു

'നമ്മൾ എന്തുകൊണ്ട് തോറ്റു' എന്നല്ല സിപിഎം ചോദിക്കേണ്ടത്; 'നമ്മൾ തോൽക്കാതെ വേറെ എവിടെപ്പോകാൻ' എന്നാണ്; അത്രയ്ക്ക് വെറുപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടേയും സ്തുതിപാഠകരുടേയും കിങ്കരന്മാരുടേയും ആയിരം ദിനങ്ങളിലെ ജൽപനങ്ങളും നിലപാടുകും: ജെ ബിന്ദുരാജ് എഴുതുന്നു

ജെ ബിന്ദുരാജ്

'നമ്മൾ എന്തുകൊണ്ട് തോറ്റു' എന്നല്ല സി പി എം ചോദിക്കേണ്ടത്. ''നമ്മൾ തോൽക്കാതെ വേറെ എവിടെപ്പോകാൻ'' എന്നാണ്. അത്രയ്ക്ക് വെറുപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടേയും സ്തുതിപാഠകരുടേയും കിങ്കരന്മാരുടേയും ആയിരം ദിനങ്ങളിലെ ജൽപനങ്ങൾ, നിലപാടുകൾ, പ്രവർത്തനങ്ങൾ.

# പരിസ്ഥിതി വിരുദ്ധ നിലപാടുകളുള്ള, കൈയേറ്റക്കാരനായ പി വി അൻവറിനെ സ്ഥാനാർത്ഥിയാക്കൽ,

# ശബരിമല വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദ്യം വിധിന്യായം സ്വാഗതം ചെയ്ത സമയത്ത് അനവസരത്തിൽ കോലാഹലം സൃഷ്ടിച്ച് ആളാകാൻ നടത്തിയ ശ്രമം,

# അക്രമരാഷ്ട്രീയത്തിന്റെ വിഗ്രഹപുരുഷനെന്ന ആരോപണം പേറുന്ന പി ജയരാജനെ സ്ഥാനാർത്ഥിയാക്കൽ,

# അണക്കെട്ടുകൾ നേരത്തെ തുറക്കണമായിരുന്നുവെന്ന വിഗദ്ധരുടെ മൊഴി അവഗണിച്ച് അവസാനം ഗത്യന്തരമില്ലാതെ അവ കൂട്ടത്തോടെ തുറന്നുവിട്ട് 452 പേരുടെ മരണത്തിനിടയാക്കിയ പ്രളയമുണ്ടാക്കിയത്,

# പ്രളയസമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിഞ്ഞുനോക്കാതെ ചാനലുകളിലിരുന്ന് രക്ഷകവേഷം കെട്ടിയാടിയത്,

# ബന്ധുനിയമന വിവാദത്തിൽ പുറത്തായ ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയിലെത്തിച്ചത്,

# വൺ, ടു, ത്രീ കൊലപാതക പരാമർശം നടത്തി കേസ്സിൽപ്പെട്ട എം എം മണിയെ മന്ത്രിയായി അവരോധിച്ചത്,

# വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി പ്രതീക്ഷ നൽകി തെരഞ്ഞെടുപ്പിനുശേഷം ഫിദൽ കാസ്ട്രോ ആക്കി വീട്ടിലിരുത്തിയത്,

# ലോ അക്കാദമി സമരത്തിൽ കോലിയക്കോട് മാഫിയയ്ക്കൊപ്പം നിലകൊണ്ടത്,

# ദേശീയപാത വീതികൂട്ടൽ പ്രശ്നത്തിൽ മതിയായ പുനരധിവാസം നൽകാതെ സ്ഥലമേറ്റെടുക്കലിനു മുതിർന്ന് വികസന നായകനാകാൻ ശ്രമിച്ചത്,

# വനിതാ മതിൽ പണിതവർ പി ശശി സ്ത്രീപീഡന വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച് സ്ത്രീവിരുദ്ധ വിധിയെഴുതിയത്,

# വരാപ്പുഴയിൽ ശ്രീജിത്തിന്റെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാതിരുന്നത്,

# രമ്യാ ഹരിദാസിനെതിരായ എൽ ഡി എഫ് കൺവീനർ വിജയരാഘവന്റെ ജൽപനം,

# ജനങ്ങളുടെ ജിഹ്വയാണെന്ന് ജനം ധരിച്ചിരിക്കുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രി പുലർത്തുന്ന അവമതിപ്പോടെയുള്ള സമീപനം,

# കൊല ചെയ്യപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചത്,

# അവശേഷിക്കുന്ന പച്ചത്തുരുത്തുകൾ സംരക്ഷിക്കാനെത്തുന്ന പരിസ്ഥിതി പ്രവർത്തകരെ പരിഹസിച്ചൊതുക്കുന്നത്,

# കൈയേറ്റത്തിന് ചൂട്ടുപിടിക്കുന്ന എം എം മണിയേയും മൂന്നാർ മാഫിയയേയും സംരക്ഷിക്കുന്നത്,

# ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ നാടുകടത്തിയത്,

# തോമസ് ചാണ്ടി വിഷയത്തിൽ പുലർത്തിയ ചാണ്ടി സ്നേഹം,

# കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, അക്രമരാഷ്ട്രീയത്തിനുള്ള വരമ്പത്തുകൂലി പരസ്യആഹ്വാനങ്ങൾ,.

# മുഖ്യമന്ത്രിയുടെ ധാർഷ്ട്യം, പരിഹാസം, പരനാറി-കുലംകുത്തി പ്രയോഗങ്ങൾ..................

ഈ പട്ടിക ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നതല്ല.

ഇനിയും ദയവായി ചോദിക്കരുത് എന്തുകൊണ്ടാണ് നിങ്ങൾ തോറ്റതെന്ന്...

നിങ്ങൾ തോറ്റില്ലായിരുന്നുവെങ്കിൽ കേരളത്തിലെ ജനതയ്ക്ക് പ്രബുദ്ധത അവകാശപ്പെടാനാകില്ലായിരുന്നു, അവർ മരക്കഴുതകളായി വിലയിരുത്തപ്പെട്ടേനെ....

(മാധ്യമ പ്രവർത്തകനായ ജെ ബിന്ദുരാജ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP