Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

27 കോടി ആസ്തിയുള്ള കമ്പനിക്ക് എങ്ങനെ 238 കോടി രൂപ വായ്പ നൽകി? ഒരു കാലത്തും ലാഭത്തിലാകാത്ത കമ്പനിയുടെ കടം സർക്കാർ ഏറ്റെടുക്കുന്നു; ഓഡിറ്റിങ്ങിൽ ആണെങ്കിൽ മുഴുവൻ തട്ടിപ്പും; കള്ളപ്പണം വെളുപ്പിക്കാനും ഖജനാവിൽ കയ്യിട്ട് വാരുന്നത് എങ്ങനെ എന്നും ചിദംബരവും റോബട്ട് വാദ്രയുമൊക്കെ സഖാക്കളെ കണ്ട് പഠിക്കണം; ഇങ്ങനെ പോയാൽ കേരളം മധുര മനോജ്ഞ ഉത്തര കൊറിയ പോലെയാകും; ജിതിൻ കെ ജേക്കബ് എഴുതുന്നു

27 കോടി ആസ്തിയുള്ള കമ്പനിക്ക് എങ്ങനെ 238 കോടി രൂപ വായ്പ നൽകി? ഒരു കാലത്തും ലാഭത്തിലാകാത്ത കമ്പനിയുടെ കടം സർക്കാർ ഏറ്റെടുക്കുന്നു; ഓഡിറ്റിങ്ങിൽ ആണെങ്കിൽ മുഴുവൻ തട്ടിപ്പും; കള്ളപ്പണം വെളുപ്പിക്കാനും ഖജനാവിൽ കയ്യിട്ട് വാരുന്നത് എങ്ങനെ എന്നും ചിദംബരവും റോബട്ട് വാദ്രയുമൊക്കെ സഖാക്കളെ കണ്ട് പഠിക്കണം; ഇങ്ങനെ പോയാൽ കേരളം മധുര മനോജ്ഞ ഉത്തര കൊറിയ പോലെയാകും; ജിതിൻ കെ ജേക്കബ് എഴുതുന്നു

ജിതിൻ കെ ജേക്കബ്

ള്ളപ്പണം വെളുപ്പിക്കുന്നതും ഖജനാവിൽ നിന്നും എങ്ങനെ കൈയിട്ട് വാരണമെന്നതും ചിദംബരവും മകനും വധേരയുമൊക്കെ സഖാക്കളെ കണ്ടുപഠിക്കണം.ഒരു ബാങ്ക് തുറക്കാൻ എന്നപേരിൽ സഖാക്കൾ നടത്തുന്നത് നമ്മുടെ നാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഭരണം തീരുന്നതിന് മുമ്പ് മാക്‌സിമം അടിച്ചുമാറ്റുക എന്നതാണ് ലക്ഷ്യം.സഖാക്കളുടെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 27 കോടി രൂപ ആസ്തിയുള്ള സ്ഥാപനത്തിന് സഹകരണ ബാങ്കുകൾ 238 കോടി രൂപ വായ്‌പ്പ നൽകുക, ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ വന്നപ്പോൾ അവസാനം ആ വായ്‌പ്പ സഹകരണ മേഖലയെ ഉദ്ധരിക്കാനാണ് എന്ന് പറഞ്ഞു നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുക.

എങ്ങനെയാണ് 27 കോടി ആസ്തിയുള്ള സ്ഥാപനത്തിന് 238 കോടി രൂപ വായ്‌പ്പ കൊടുക്കാൻ കഴിയുക? അതും തുടങ്ങിയിട്ട് ഇതുവരെ ലാഭം ഉണ്ടാക്കാൻ പറ്റാത്ത സ്ഥാപനത്തിന് ! ആരാണ് ഈ നഷ്ടത്തിന് ഉത്തരവാദി? എവിടെപ്പോയി ഈ വായ്‌പ്പയെടുത്ത തുക?ഇനി സംഭവിക്കാൻ പോകുന്നത് ഈ വായ്‌പ്പ സർക്കാർ ഭരണ കാലാവധി തീരുന്നതിന് മുമ്പ് എഴുതിത്ത്ത്തള്ളും എന്നതാണ്. അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്? ആസ്തിയില്ലാത്ത സ്ഥാപനത്തിൽ നിന്നും എന്ത് തിരിച്ചുപിടിക്കാനാണ്?

ഏറ്റവും രസകരമായ കാര്യം ഈ സ്ഥാപനത്തിന്റെ ഉപകമ്പനികളുടെ ഷെയർ ഹോൾഡിങ് പാറ്റേൺ നോക്കിയാൽ ഇതിൽ നിക്ഷേപം നടത്തിയിട്ടുള്ളത് സ്വകാര്യ മുതലാളിമാർ ആണെന്ന് കാണാൻ കഴിയും എന്നതാണ്.പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ബാങ്കിന് ലൈസൻസ് കിട്ടാൻ ഏതാണ്ട് 1000 കോടി രൂപയ്ക്കു മുകളിൽ വായ്പകൾ അറഞ്ചം പുറഞ്ചം എഴുതിത്ത്ത്തള്ളി എന്നാണ് റിപ്പോർട്ട്. ഇതിൽ മുകളിൽ പറഞ്ഞ സഹകരണ സ്ഥാപനത്തിന്റെ 238 കോടി രൂപയുമുണ്ട്.

ജനങ്ങളെ വിഡ്ഢികളാക്കാൻ ഈ 238 കോടി രൂപ സഹകരണ സ്ഥാപനം സർക്കാരിലേക്ക് തിരിച്ചടക്കണം എന്ന് പറയുന്നുണ്ട്. പക്ഷെ അതിനായി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അല്ലെങ്കിൽ തന്നെ 27 കോടി രൂപ മാത്രം ആസ്തിയുള്ള, കമ്പനി സ്ഥാപിച്ച് ഇതുവരെ ലാഭം ഉണ്ടാക്കാത്ത ഈ സ്ഥാപനം എങ്ങനെയാണ് 238 കോടി രൂപ തിരിച്ചടക്കുന്നത്?സഹകരണ ബാങ്കുകളിലെ ഓഡിറ്റ് റിപ്പോർട്ടിൽ അടക്കം കൃത്രിമത്വം കാട്ടിയാണ് ഈ തട്ടിപ്പ് നടത്തുന്നത് എന്നാണ് റിപോർട്ടുകൾ. അതായത് സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാർക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് അഴിമതി നടത്തി അവസാനം ആ പണം മുഴുവൻ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും കൊടുത്തുതീർക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

പുതിയ ബാങ്കിന് ലൈസൻസ് കിട്ടാൻ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കുകളുടെയും NPA അല്ലെങ്കിൽ കിട്ടാക്കടം കുറയ്ക്കണം. അതിനുവേണ്ടി ചെയ്യുന്ന ബാലൻസ് ഷീറ്റ് അഡ്ജസ്‌റ്‌മെന്റ് മാത്രമാണ് ഇതെന്നാണ് സ്വയം പ്രഖ്യാപിത ആഗോള സാമ്പത്തീക ശാസ്ത്രജ്ഞന്റെ വാദം.ഇവിടെ രസകരമായ കാര്യം പൊതുമേഖലാ ബാങ്കുകൾ ഇതേ രീതിയിൽ ബാലൻസ് ഷീറ്റ് ക്ലീനിങ് നടത്തിയപ്പോൾ ഇതേ ശാസ്ത്രജ്ഞനും മാധ്യമ സഖാക്കളും മോദി കോർപറേറ്റുകളുടെ വായ്പകൾ എഴുതിത്ത്ത്തള്ളുന്നെ എന്ന് വിളിച്ചുകൂവിയാണ്.

അപ്പോൾ ന്യായീകരണ തൊഴിലാളികൾ ചോദിക്കും അതും ഇതും ഒന്നല്ലേ എന്ന്. നിങ്ങൾക്ക് തെറ്റി, പൊതുമേഖലാ ബാങ്കുകൾ ബാലൻസ് ഷീറ്റ് ക്ലീൻ ചെയ്യുന്നത് വായ്‌പ്പ എടുത്ത തുക തിരിച്ചടക്കേണ്ട എന്ന് പറഞ്ഞല്ല.ഉദ്ദാഹരണത്തിന് വിജയ് മല്യയുടെ വായ്‌പ്പ മിക്ക പൊതുമേഖലാ ബാങ്കുകളും ബാലൻസ് ഷീറ്റിൽ നിന്നും ഒഴിവാക്കിയതാണ്. പക്ഷെ ഇപ്പോഴും റിക്കവറി നടപടികൾ നടക്കുന്നു. അതായത് കമ്മ്യൂണിസ്റ്റ് മാധ്യമ ഊളകൾ പ്രചരിപ്പിക്കുന്നത് പോലെ കടം എഴുതിത്ത്ത്തള്ളൽ അല്ല. ആയിരുന്നു എങ്കിൽ വിജയ് മല്ല്യ എപ്പോഴേ ഇന്ത്യയിൽ തിരിച്ചെത്തുമായിരുന്നു.

ഇവിടെ സഖാക്കൾ ചെയ്യുന്നത് ഭീമൻ അഴിമതിയാണ്. 27 കോടി ആസ്തിയുള്ള സഖാക്കളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് 238 കോടി രൂപ വായ്‌പ്പാ കൊടുക്കുക, ഒരു രൂപ പോലും അവർ തിരിച്ചടക്കാതിരിക്കുകയും സർക്കാർ ആ കടം ഏറ്റെടുക്കുകയും ചെയ്യുക എന്നതിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?

വമ്പൻ വായ്പകൾ അടക്കം എഴുതിത്ത്ത്തള്ളിയിരിക്കുകയാണ്. ഇത് പൊതുമേഖലാ ബാങ്കുകൾ ചെയ്യുന്നതുപോലുള്ള ടെക്‌നിക്കൽ write off അല്ല. കാരണം ഈ എഴുതിത്ത്ത്തള്ളൽ നടത്തുമ്പോൾ വായ്‌പ്പ എടുത്തയാൾ പിന്നെ ഒരു രൂപ പോലും തിരിച്ചടക്കേണ്ട ! അതെല്ലാം സർക്കാർ അടച്ചോളും.

ഇതിലും വലിയ അഴിമതിയാണ് പാർട്ടി നിയന്ത്രണത്തിൽ ഉള്ള മലബാറിലെ ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി നടത്തുന്നത്. സർക്കാരിന്റെ ഒട്ടു മിക്ക പദ്ധതികളുടെയും നടത്തിപ്പ് ഈ സ്ഥാപനത്തിനാണ്. ഇതിന്റെ ഉപസ്ഥാപങ്ങളിൽ എല്ലാം സ്വകാര്യ നിക്ഷേപങ്ങൾ ഉണ്ട്. സർക്കാർ ഖജനാവിൽ നിന്നുള്ള പണം പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനം വഴി 'നിയമപരമായി' തന്നെ പാർട്ടി ആസ്തിയായി മാറുന്നു.

ഈ സൊസൈറ്റി എല്ലാ മാസവും കൺസൾട്ടൻസി ഫീസ് എന്നപേരിൽ മൂത്ത സഖാവിന്റെ കോർപ്പറേറ്റ് മുതലാളിയായ മകൾ ബാംഗ്ലൂരിൽ നടത്തുന്ന ബൂർഷ്വാ സ്ഥാപനത്തിന് 30 -35 ലക്ഷം രൂപ കൊടുക്കുന്നുണ്ട്. എന്ത് ഉപദേശമാണ് നേതാവിന്റെ മകൾ കൊടുക്കുന്നത് എന്നറിയില്ല. അതായത് നികുതിപ്പണം ഈ സൊസൈറ്റി വഴി വെളുപ്പിച്ച് എടുക്കുന്നു.

ഇതെല്ലം എല്ലാ രാഷ്ട്രീയ നേതൃത്വത്തിനും, മാധ്യമങ്ങൾക്കും അറിയാം. കൂട്ട് കച്ചവടം ആയതുകൊണ്ട് ആർക്കും പരാതിയില്ല. പാർട്ടി സെക്രെട്ടറിയുടെ സന്തതികൾക്ക് പലതും ചെയ്തുകൊടുത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നേടാനും മത തീവ്രവാദികളുടെ അവാർഡ് വാങ്ങാനും നടക്കുന്ന മാധ്യമ സഖാക്കൾക്കും ഇതിന്റെ ഒരു വിഹിതം കിട്ടും എന്നതുകൊണ്ട് അവർക്കും മിണ്ടാട്ടമില്ല.ലാവ്‌ലിനിൽ കട്ടത് സഖാവ് വീട്ടിൽ കൊണ്ടുപോയില്ലല്ലോ, പാർട്ടിക്ക് അല്ലേ കിട്ടിയത് എന്ന് സുഹൃത്തായ ഒരു സഖാവ് ചോദിച്ചത് ഓർക്കുന്നു. ലാവ്‌ലിനിൽ നേതാവ് ഒന്നും ഉണ്ടാക്കിയില്ല പാർട്ടിക്കാണ് നേട്ടം ഉണ്ടായത് എന്നൊക്കെ വിശ്വസിക്കാൻ കഴിയുന്ന അടിമ മനസുകൾക്ക് ഇതും ഒരു വിഷയം അല്ല.

സഹകരണ ബാങ്കുകളിൽ നിന്നും പാർട്ടി സ്ഥാപനങ്ങളും സഖാക്കളും അവരുടെ ശിങ്കിടികളും വായ്‌പ്പ എടുത്ത 1000 കോടിയിൽ അധികം രൂപയും, പാർട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റി വഴി വെളുപ്പിച്ചെടുക്കുന്ന ആയിരക്കണക്കിന് കോടി രൂപയും ഒക്കെ നികുതിദായകരുടെ പണമാണ്.ഇതെല്ലാം നേതാക്കന്മാർക്കല്ലല്ലോ പാർട്ടിക്കല്ലേ കിട്ടുന്നത് എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ അണികളായി ഉള്ളപ്പോൾ നേതാക്കന്മാരുടെ മക്കളും കൊച്ചുമക്കളും എല്ലാം ഉപദേശിച്ചു ഉപദേശിച്ചു ദൈവത്തിന്റെ സ്വന്തം നാടിനെ കുത്തകകളും ബൂർഷ്വാകളും ഇല്ലാത്ത മധുര മനോജ്ഞ ഉത്തര കൊറിയ പോലെയാക്കും എന്നുറപ്പ് !

പ്രസിദ്ധീകരിച്ചിരിക്കുന്നത് ലേഖകന്റെ ഫേസ്‌ബുക്ക് കുറിപ്പാണ്. മറുനാടൻ മലയാളിയുടെ കണ്ടെത്തലോ അഭിപ്രായമോ അല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP