സാംസ്കാരികമായ കാരണങ്ങളാൽ പശുവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്നവരെ ചാണകം എന്ന് വിളിച്ചു അപമാനിക്കുന്ന സാംസ്കാരിക നായകർക്ക് ബോംബിട്ടും, വടിവാളിന് വെട്ടിയും മനുഷ്യരെ കൊല്ലുന്നത് കണ്ടാൽ വാ തുറക്കാൻ തോന്നാറില്ല; ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ട് ന്യൂനപക്ഷത്തെ ഏകീകരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ ഭൂരിപക്ഷം ഏകീകരിക്കുന്നത് വർഗീയത ആണെന്നു തോന്നുക സ്വാഭാവികം: ജസ്റ്റിൻ ജോർജ്ജ് എഴുതുന്നു
ജസ്റ്റിൻ ജോർജ്ജ്
ഇതര മതസ്ഥരുടെ ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കലാണ് നവോത്ഥാനം എന്ന് കരുതുകയും ഇടത് മീഡിയ പ്രൊപ്പഗണ്ടയോടൊപ്പം ട്രോൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതാണ് സത്യമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന കേരള ജനതക്ക് ബിജെപിയുടെ വിജയവും ഇടതിന്റെ തോൽവിയും അവിശ്വസനീയമായതിൽ അത്ഭുതപ്പെടാനില്ല. സാംസ്കാരികമായ കാരണങ്ങളാൽ പശുവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്നവരെ ചാണകം എന്ന് വിളിച്ചു അപമാനിക്കുന്ന സാംസ്കാരിക നായകർക്ക് ബോംബിട്ടും, വടിവാളിന് വെട്ടിയും മനുഷ്യരെ കൊല്ലുന്നത് കണ്ടാൽ വാ തുറക്കാൻ തോന്നാറില്ല. ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ട് ന്യൂനപക്ഷത്തെ ഏകീകരിക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് കേരളത്തിൽ ഇടതിന് കിട്ടിയത്, ഭൂരിപക്ഷം ഏകീകരിക്കുന്നത് വർഗീയത ആണെങ്കിൽ ന്യനപക്ഷം ഏകീകരിക്കുന്നതും വർഗീയത ആണെന്ന് ഇനിയെങ്കിലും അംഗീകരിക്കണം.
മന്മോഹൻ സിംഗിന്റെ നേതൃത്വത്തിൽ UPA സർക്കാർ ഇന്ത്യൻ എക്കണോമിയെ ആധുനീകവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പ്രവർത്തനങ്ങൾ നരേന്ദ്ര മോദിയുടെ സർക്കാർ തുടർന്നതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിൽ താൽക്കാലികമായി ഉണ്ടായ പ്രശ്നങ്ങളാൽ കോൺഗ്രസ്സ് വിജയിക്കും എന്ന വിശ്വാസത്തെ പാടേ തെറ്റിച്ചു കൊണ്ട് നരേന്ദ്ര മോദി ഭരണത്തിലേക്ക് തിരിച്ചു വന്നതിന്റെ കാരണങ്ങളെ കുറിച്ച് പരിശോധിച്ചപ്പോളാണ് കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ എന്താണ് നടന്നതെന്ന് മനസ്സിലായത്. സവർണ്ണ രാഷ്ട്രീയ പാർട്ടിയെന്ന് ബിജെപിയെ വിളിക്കുമ്പോളും ഉത്തരേന്ധ്യയിലെ സവർണ്ണരും അവർണ്ണരും ഒന്നിച്ചു നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചതിനെ EVM അട്ടിമറിയെന്ന് ഇനിയും പ്രചരിപ്പിക്കുന്നവർക്ക് മൂഢന്മാരുടെ സ്വർഗ്ഗത്തിൽ കഴിയാം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഘട്ട് ഉൾപ്പടെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി വൻ വിജയം നേടിയതും അമേഠിയിൽ തോൽക്കുകയും ചെയ്തതിന്റെ കാരണങ്ങളിൽ പ്രധാനം രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വം എടുത്ത തെറ്റായ തീരുമാനമാണ്.
കോടി കണക്കിന് ടോയ്ലെറ്റുകൾ പണിതു എന്ന് കേന്ദ്ര സർക്കാർ അവകാശപെട്ടപ്പോൾ ട്രോൾ ഇറക്കിയ മലയാളികൾ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളും പതിറ്റാണ്ടുകൾ ഭരിച്ച ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ ഒരു മറ പോലും ഇല്ലാതെ വെളിമ്പ്രദേശത്ത് പോയിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരാലംബരായ ജന വിഭാഗങ്ങളെ കുറിച്ച് ഓർത്തില്ല, കോടി കണക്കിന് ഗ്യാസ് കണക്ഷനുകൾ സൗജന്യമായി കൊടുത്തു എന്ന് പറഞ്ഞപ്പോൾ അടുപ്പിൽ ഊതി പുക കൊണ്ട് കണ്ണ് നിറഞ്ഞിരുന്ന സ്ത്രീകളെ ഓർത്തില്ല, സ്ത്രീകൾക്ക് ഒരു വിലയും ഇല്ലാതിരുന്ന ജനതയെ ബോധവൽക്കരിച്ചു പെൺകുട്ടികൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുകയും വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ കൊടുത്തതിനെ കുറിച്ചും ആരും അന്വേഷിച്ചില്ല. കാലാവസ്ഥ വ്യതിയാനം കൊണ്ടോ അന്താരാഷ്ട്ര തലത്തിലെ ഉൽപ്പന്നങ്ങളുടെ വില കുറവ് കൊണ്ടോ ചില പ്രദേശങ്ങളിൽ ദുരിതങ്ങൾ ഉണ്ടായിരുന്നത് പെരുപ്പിച്ചു കാട്ടി ഇന്ത്യയിലെ കർഷകർ മുഴുവൻ ദുരിതത്തിലാണ് എന്ന് പ്രചരിപ്പിച്ചാൽ ദുരിതം ഇല്ലാത്ത കർഷകർ വോട്ട് ചെയ്യുമോ ? 500,1000 നോട്ടുകൾ വല്ല കാലത്തും മാത്രം കാണുന്ന മനുഷ്യരോട് നോട്ട് നിരോധനത്തെ കുറിച്ച് പ്രസംഗിച്ചാൽ വോട്ട് കിട്ടുമോ ? നിയമാനുസൃതം ബിസിനെസ്സ് നടത്തുന്നവർക്ക് താൽക്കാലികമായും അല്ലാത്തവർക്ക് സ്ഥിരമായും ബുദ്ധിമുട്ട് ഉണ്ടാക്കിയ GST യെ കുറിച്ച് പ്രചരിപ്പിച്ചാൽ സാധാരണക്കാർ ബിജെപിക്ക് വോട്ട് കൊടുക്കാതിരിക്കുമോ ? ലോകം ഒട്ടാകെ നടക്കുന്ന ഭീകരതക്ക് നേരെ കണ്ണടച്ചതിന് ശേഷം പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട്ടി വെച്ച് കാവി ഭീകരതയെ കുറിച്ച് പ്രസംഗിച്ചാൽ ഹിന്ദുക്കൾ വോട്ട് കൊടുക്കുമോ ?
അംബാനിയും, അദാനിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ ഒരു ശതമാനം പോലും ഇല്ലാത്ത കോർപ്പറേറ്റുകൾക്ക് ചെയ്തു കൊടുത്തു എന്ന് പറയപ്പെടുന്ന സൗകര്യങ്ങളുടെ പേരിൽ 99% വരുന്ന ഇന്ത്യൻ ജനത വോട്ട് ചെയ്യില്ല എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. വാജ്പേയ് ഇന്ത്യയെ തിളക്കിയത് എത്ര കിട്ടിയാലും തൃപ്തിയാവാത്തവർ ജീവിക്കുന്ന അർബൻ ഏരിയകളിലാണ് എന്നാൽ നരേന്ദ്ര മോദി കടന്ന് കയറിയത് ഗ്രാമീണ ജനതയുടെ മനസ്സിലേക്കാണ്, ചൗക്കീദാർ ചോർ ആണെന്ന് പ്രചരിപ്പിച്ചതുകൊണ്ട് മാത്രം അവരുടെ മനസ്സ് മാറില്ല. RSS എന്ന സംഘടനയുടെ ശക്തിക്കും, പണത്തിന്റെ ബലത്തിനും അപ്പുറം ഹിന്ദുക്കളിൽ സ്വത ബോധം ഉണർന്നു എന്നതും ബിജെപിയുടെ വലിയ വിജയത്തിന്റെ കാരണമാണ്, അതിന് ഏറ്റവും കൂടുതൽ സഹായകമായത് ചാണകം എന്ന അധിക്ഷേപത്തിലൂടെയും കാവി ഭീകരത എന്ന പ്രചാരണത്തിലൂടെയും 80% വരുന്ന ഇന്ത്യയിലെ ഹൈന്ദവരെ കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പടെ ഉള്ളവർ അപമാനിച്ചതാണ്.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- ഷംസീറിന്റെ ഹൈന്ദവ വിശ്വാസ നിന്ദ സിപിഎം ഗൂഢനീക്കത്തിന്റെ ഭാഗമെന്ന് തെളിഞ്ഞു
- 'മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ'
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍