പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം
നീരജ ജാനകി, മുരളി തുമ്മാരുകുടി
ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം?
കേരളത്തിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാൽ അതിന്റെ കുഴപ്പം സമൂഹത്തിൽ എല്ലായിടത്തും കാണാനുണ്ട്. കുട്ടികൾക്ക് നേരെയുള്ള പീഡനം മുതൽ പ്രേമിച്ചവരെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് വരെ നമ്മെ നടുക്കുന്ന വാർത്തകൾക്ക് പിന്നിൽ വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാത്തതിന്റെ കുറവു തന്നെയാണ് കാണുന്നത്.
എട്ടാം ക്ലാസിലെ ബയോളജി ക്ലാസിൽ അദ്ധ്യാപകർ ശ്വാസം വിടാതെ വായിച്ചു പോയ പ്രത്യുല്പാദനത്തെപ്പറ്റിയുള്ള പാഠഭാഗമാണ് എന്റെ തലമുറയിലെ മലയാളിക്ക് കിട്ടിയ ലൈംഗികവിദ്യാഭ്യാസം. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ടും ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാൻ ഈ ലേഖനത്തിന് വേണ്ടി അന്വേഷിച്ചു. ഇല്ല, സിലബസിൽ മാറ്റങ്ങൾ ഒന്നുമില്ല. മിക്കവാറും സ്കൂളുകൾ പുറത്തുനിന്ന് ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൊണ്ടുവന്ന് ഒരു ക്ലാസ് നടത്തും. ലൈംഗിക കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ പറയേണ്ടിവരുന്ന വിഷമം അദ്ധ്യാപകർക്ക് അങ്ങനെ ഒഴിവാക്കാം. ഞങ്ങളുടെ സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസം കൊടുത്തു എന്ന് എല്ലാവരോടും മേനി പറയുകയും ചെയ്യാം. ഡോക്ടറും ബയോളജി ടീച്ചറും പഠിപ്പിക്കുന്നതെല്ലാം പ്രത്യുല്പാദനം തന്നെ.
കുട്ടികളുണ്ടാകുന്നത് എങ്ങനെ എന്ന് മാത്രമല്ല, കുട്ടികൾ ഉണ്ടാകാതെ നോക്കുന്നത് എങ്ങനെ എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ വികസിത രാജ്യങ്ങൾ മനസ്സിലാക്കി. ലോകം ഇക്കാര്യത്തിൽ വളരെ മുന്നേറി. കാലാനുസൃതമായ ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് നിരവധി ഗവേഷണങ്ങൾ നടത്തി, ലോകത്തിലെ ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്ന ഒരു സിലബസ് അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിൽ നടപ്പിലാക്കാൻ പോവുകയാണ്. നമ്മുടെ സർക്കാർ ഇക്കാര്യം ഗൗരവമായെടുക്കുമെങ്കിൽ നമുക്ക് ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലൈംഗിക വിദ്യാഭ്യാസത്തെ എത്തിക്കാനുള്ള ഒന്നാന്തരം അവസരമാണിത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വന്നിരിക്കുന്ന ആദ്യ മാറ്റം ലൈംഗിക വിദ്യാഭ്യാസം എന്ന പേര് തന്നെ മാറ്റിയിരിക്കുന്നു എന്നതാണ്. Relationship and Sex Education എന്നതാണ് പുതിയ ലോകത്തെ പാഠ്യപദ്ധതിയുടെ പേര്. ലൈംഗികത ഒറ്റക്ക് വേറിട്ട് നിൽക്കുന്ന ഒരു വിഷയമല്ല, മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് എന്ന അറിവിൽ നിന്നാണ് ഈ അടിസ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്.
പുതിയ കാലത്തും പുതിയ ലോകത്തും ലൈംഗിക വിദ്യാഭാസം എന്ന പേരിൽ സ്കൂളുകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് പറയുന്നതിന് മുൻപ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്ന പുതിയ ചിന്താഗതികൾ എന്താണെന്ന് നോക്കാം.
ഒറ്റ പീരിയഡിൽ തീർക്കേണ്ട ഒന്നല്ല ലൈംഗിക വിദ്യാഭ്യസം: കുട്ടികൾ നിർദ്ദേശങ്ങൾ അനുസരിക്കാൻ പഠിക്കുന്ന കാലം മുതൽ തുടങ്ങേണ്ടതാണ് ലൈംഗിക വിദ്യാഭ്യസം. ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളാണ് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക പ്രായത്തിൽ പ്രത്യേക ദിവസം ഒറ്റയടിക്ക് പറഞ്ഞു മനസിലാക്കേണ്ടതോ മനസിലാക്കാവുന്നതോ അല്ല ലൈംഗികതയുടെ പാഠങ്ങൾ.
ഒരു വിഷയത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ലൈംഗിക വിദ്യാഭ്യാസം: എട്ടാം ക്ലാസിലെ ബയോളജി ആയിരുന്നു പണ്ടത്തെ ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞല്ലോ. ബയോളജി തീർച്ചയായും പഠിപ്പിക്കണം. ഒപ്പം സൈബർ ലോകത്തെ ലൈംഗിക സാധ്യതകളും ചതിക്കുഴികളും കന്പ്യൂട്ടർ ക്ലാസ്സിലും, ലൈംഗികതയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങൾ സോഷ്യൽ സ്റ്റഡീസിലും പഠിപ്പിക്കണം.
സ്കൂളിൽ നിന്ന് മാത്രമല്ല ലൈംഗിക വിദ്യാഭ്യസം ലഭിക്കേണ്ടത്: ചെറുപ്രായത്തിലേ പറഞ്ഞു തുടങ്ങേണ്ടതിനാലും അനവധി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാലും ലൈംഗിക വിദ്യാഭ്യാസം എന്നത് സ്കൂളിൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല. സ്കൂളിലും വീട്ടിലും സാധിക്കുമെങ്കിൽ സുരക്ഷിതമായ മറ്റു സാമൂഹ്യ സ്ഥാപനങ്ങളിലും ലൈംഗിക വിദ്യാഭ്യാസം ഒരു തുടർച്ചയായി നടക്കണം. എന്താണ് സ്കൂളുകളിൽ പഠിപ്പിക്കുന്നതെന്ന് മാതാപിതാക്കളും എന്താണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ധ്യാപകരും അറിയണം.
പാഠപുസ്തകം മാത്രം പോരാ: പണ്ട് പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നത്. അല്പമെങ്കിലും പുരോഗമന ചിന്താഗതിയുള്ള മാതാപിതാക്കളാകട്ടെ, ലൈംഗിക വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകും. എന്നാൽ പുസ്തകം വായിക്കാൻ പഠിക്കുന്നതിനും മുൻപേ തുടങ്ങേണ്ടതായതിനാൽ അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ തുടങ്ങി പിന്നീട് ചിത്രങ്ങളും ചാർട്ടുകളും വീഡിയോകളും പുസ്തകങ്ങളും കൊണ്ട് സന്പുഷ്ടമാക്കണം ഈഅറിവ്. ഇന്റർനെറ്റിന്റെ കാലത്ത് ലൈംഗിക വിദ്യാഭ്യാസത്തിനായി ധാരാളം വസ്തുവകകൾ ലഭ്യമാണ്. അതെല്ലാം പ്രയോജനപ്പെടുത്തണം. കുട്ടികളെ സമൂഹജീവിയായി വളർത്തി അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കുക എന്നതാണല്ലോ കുട്ടികളെ വളർത്തലിന്റെ അടിസ്ഥാനലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ് കുട്ടികൾക്ക് ലൈംഗിക അറിവ് നൽകുക എന്നത്. അതിനാൽ മറ്റു വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് പോലെതന്നെ പ്രധാനമാണ് ഈ വിഷയവും. അതേ രീതി തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യസം തുടങ്ങേണ്ടത്?: ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ അത് മനസ്സിലാക്കാനും പ്രതിരോധിക്കാനും അവരെ തയ്യാറാക്കേണ്ടതുണ്ട്. കുട്ടികളോട് പറഞ്ഞു തുടങ്ങേണ്ടത് ഈ കാര്യങ്ങളാണ്,
1, ലൈംഗിക അവയവങ്ങളുടെ പേര്
2, ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കൽ
3, ഏതാണ് നല്ല സ്പർശം, ഏതാണ് ചീത്ത സ്പർശം. ചീത്ത സ്പർശമുണ്ടായാൽ ആരോടാണ് പറയേണ്ടത്.
കേരളത്തിലുള്ളവർക്ക് വലിയ അതിശയമായി തോന്നുന്ന മറ്റൊരു കാര്യവും കുട്ടികളുടെ ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. കുട്ടികൾ ഉൾപ്പെടെ ഓരോരുത്തരുടെയും ശരീരം അവരുടേത് മാത്രമാണെന്നും സമ്മതമില്ലാതെ ശരീരം സ്പർശിക്കാനുള്ള അവകാശം ആർക്കുമില്ലെന്നുമുള്ള അവകാശം പഠിപ്പിക്കുക. കെട്ടിപ്പിടിക്കാൻ വരുന്ന മുത്തച്ഛനോടോ, ഉമ്മവെക്കാൻ വരുന്ന മാതാപിതാക്കളോടോ, എന്തിന് കൊഞ്ചിക്കാൻ വരുന്ന മാതാപിതാക്കളോട് പോലും നോ പറയാനുള്ള അവകാശം കുട്ടികൾക്കുണ്ട്. കർശനമായ അവകാശ ബോധം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുത്താൽ, അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തെ കൃത്യമായും കർശനമായും പ്രതിരോധിക്കാൻ അവർക്ക് എക്കാലവും സാധിക്കും.
ബന്ധങ്ങൾ: സ്കൂളുകളിൽ ആദ്യമായി പഠിപ്പിക്കുന്നത് ബന്ധങ്ങളാണ്. കുടുംബം, സുഹൃത്തുക്കൾ, മറ്റു ബന്ധങ്ങൾ എല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കും. കുടുംബം എന്നാൽ അച്ഛനും അമ്മയും സഹോദരങ്ങളും മുത്തച്ഛനും അമ്മൂമ്മയും ഉൾപ്പെട്ടതാണെന്ന് മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്നത്. അമ്മ മാത്രമോ അച്ഛൻ മാത്രമോ ഉള്ള കുടുംബങ്ങളുണ്ടെന്നും, രണ്ട് അച്ഛന്മാരോ രണ്ട് അമ്മമാരോ മാത്രമുള്ള കുടുംബങ്ങൾ അസ്വാഭാവികമല്ലെന്നും കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തിലുള്ള എല്ലാത്തരം ആളുകളെയും അംഗീകരിക്കാനുള്ള മാനസിക നിലക്ക് അടിസ്ഥാനമിടുകയാണ് ഈ വിദ്യാഭ്യാസം ചെയ്യുന്നത്.
എന്തുകൊണ്ടാണ് കുട്ടികൾക്ക് കുടുംബങ്ങൾ ഉണ്ടാകേണ്ടത്?: കുട്ടികൾക്ക് സ്നേഹം, സുരക്ഷ, സ്ഥിരത എല്ലാം കുടുംബം നൽകുന്നു എന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അംഗങ്ങൾ തമ്മിൽ പ്രതിബദ്ധതയുള്ള, ഒരുമിച്ച് സമയം ചെലവിടുന്ന, ബുദ്ധിമുട്ടുള്ള സമയത്ത് ഒരുമിച്ച് നിൽക്കുന്ന, പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന മനസാണ് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം എന്നതാണ് പാഠം. ഭാവിയിൽ നല്ല കുടുംബബന്ധത്തിന് അടിത്തറയിടുക മാത്രമല്ല ഈ പാഠങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിൽ കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് മനസ്സിലാക്കാനും കൂട്ടുകാരോടും അദ്ധ്യാപകരോടും പങ്കുവെക്കാനുമുള്ള അവസരം ഉണ്ടാക്കുകയും കൂടിയാണ്.
സൗഹൃദമാണ് അടുത്ത വിഷയം. എന്താണ് സൗഹൃദത്തിന്റെ അടിസ്ഥാനം?: തുല്യത, പരസ്പര ബഹുമാനം, സ്വകാര്യതകളെ മാനിക്കുക, എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സമ്മതം ചോദിക്കുക, ഇതൊക്കെയാണ് ആരോഗ്യകരമായ സൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുന്നു. പിൽക്കാലത്ത് പങ്കാളികളെ കണ്ടെത്തുന്പോൾ തുല്യതയും ബഹുമാനവും നൽകണമെന്നും ലൈംഗിക ബന്ധങ്ങളുടെ കാര്യത്തിൽ സമ്മതം അടിസ്ഥാനമാണെന്നുമുള്ള പാഠങ്ങളുടെ അടിത്തറ ഇട്ടുവെക്കലും കൂടിയാണിത്.
മൂന്നു വയസ് മുതലേ കുട്ടികൾ സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളുമായി ഇന്റർനെറ്റിൽ എത്തുന്നു. ഇന്റർനെറ്റിലൂടെ കുട്ടികളെ വളച്ചെടുക്കുന്ന പീഡകരുടെ എണ്ണവും കൂടിയ സാഹചര്യത്തിൽ ഓൺലൈൻ ബന്ധങ്ങളെയും അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. എങ്ങനെയാണ് സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നത്, ഏതെങ്കിലും തരത്തിൽ പീഡന ശ്രമമുണ്ടായാൽ ആരെയാണ് അറിയിക്കേണ്ടത് എന്നെല്ലാം ഈ പ്രായത്തിൽ കുട്ടികളെ പറഞ്ഞു മനസിലാക്കാം.
കുടുംബത്തിൽ തൊട്ട് സൈബർ ഇടങ്ങളിൽ വരെയുള്ള ബന്ധങ്ങളുടെ രീതിയും പ്രാധാന്യവും മനസ്സിലാക്കിയതിന് ശേഷമാണ് ലൈംഗിക വിദ്യാഭ്യാസത്തിലേക്ക് വരുന്നത്. ചില കുട്ടികൾ ചെറുപ്പകാലത്ത് തന്നെ സ്വന്തം ലൈംഗികാവയവങ്ങളിൽ സ്പർശിച്ചുകൊണ്ടേയിരിക്കും. എത്ര ചെറിയ കുട്ടിയാണെങ്കിലും അതവർക്ക് ആനന്ദം നൽകും. ഇത് ഒറ്റയടിക്ക് എതിർക്കുകയോ ശിക്ഷിക്കുകയോ അരുത്. ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുന്നത് മറ്റൊരാൾ കാൺകെ ആകരുതെന്ന് മാത്രം പറഞ്ഞുകൊടുക്കുക.
കൗമാരത്തോട് അടുക്കുന്പോൾ: നമ്മുടെ കുട്ടികൾ ഇപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനെറ്റും സിനിമയും കാണുന്നുണ്ട്. ലൈംഗികതയുള്ള രംഗങ്ങൾ അവർ അവിടെ കണ്ടെന്നിരിക്കും. വീട്ടിൽ മാതാപിതാക്കൾ തമ്മിൽ ചേർന്നിടപഴകുന്നതും അവർ കണ്ടേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും അങ്ങനെ കുട്ടികൾ കാണുന്ന സാഹചര്യമുണ്ടായാൽ അതൊരു വലിയ പ്രശ്നമായെടുക്കേണ്ടതില്ല. സ്നേഹമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും സ്വാഭാവികവും ആരോഗ്യകരവുമാണെന്ന സന്ദേശമാണ് അവർക്ക് കൊടുക്കേണ്ടത്.
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്. ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു. പത്തുവയസിനു മുൻപേ ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം. ഇവ സ്വാഭാവികമാണെന്നും ഭയപ്പെടാനില്ല എന്നുമായിരിക്കണം പ്രധാന സന്ദേശം. ഇത്തരം സാഹചര്യത്തിൽ ശരീരം എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.
കൗമാരത്തിലെ ലൈംഗിക വിദ്യാഭ്യാസം: കുട്ടികൾക്ക് ലൈംഗിക വളർച്ചയുണ്ടാകുകയും ലൈംഗിക ആകർഷണമുണ്ടാകുകയും ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ഇക്കാലത്ത് കുട്ടികൾക്ക് നൽകേണ്ട അറിവുകൾ താഴെ പറയുന്നവയാണ്.
- ലൈംഗികത ആസ്വദിക്കേണ്ട ഒന്നാണ്. വ്യക്തിപരമായ ആരോഗ്യവും പങ്കാളിയുടെ സമ്മതവുമാണ് സന്തോഷകരമായ ലൈംഗികതയുടെ അടിസ്ഥാനം.
- മറ്റുള്ളവരോട് ലൈംഗിക ആകർഷണം തോന്നുന്നത് തികച്ചും സ്വഭാവികമാണ്.
- ഓരോരുത്തരുടേയും ശരീരം ഓരോ തരത്തിലാണ്. ലൈംഗിക ആകർഷണം എന്നത് കൃത്യമായ അഴകളവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നല്ല. നിങ്ങളുടെ നിറമോ, ശരീര വടിവോ, ലൈംഗിക അവയങ്ങളുടെ പുഷ്ടിയോ വലിപ്പമോ രൂപമോ ഒന്നും തന്നെ നിങ്ങളെ മോശക്കാരാക്കുന്നില്ല.
- പ്രായപൂർത്തിയായവർ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത് ഗർഭത്തിലേക്ക് നയിക്കും. ചെറുപ്രായത്തിൽ ഗർഭിണിയാകുന്നത് കുട്ടിക്കും അമ്മയ്ക്കും മാനസിക - ശാരീരിക പ്രശ്നങ്ങളുണ്ടാക്കും.
- ഗർഭനിരോധനത്തിന് പല മാർഗങ്ങളുണ്ടെങ്കിലും അവയൊന്നും പൂർണ സുരക്ഷിതമല്ല.
- സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ ലൈംഗികരോഗങ്ങൾക്ക് കാരണമാകാം. അതൊഴിവാക്കാനെടുക്കുന്ന മുൻകരുതലുകൾ പാളി രോഗം പിടിപെട്ടാൽ മറ്റ് ഏതൊരു രോഗത്തിനും ചികിത്സ തേടുന്നത് പോലെ ഇതിനും ആവശ്യമാണ്.
- ലൈംഗികരോഗമായ HIV / AIDS ന് ഇതുവരെ വാക്സിനുകൾ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ രോഗം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ലൈംഗികബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നത് HIV തടയാനും സഹായിക്കും. നൂറു ശതമാനം സുരക്ഷിതത്വം അതിനുമില്ല.
- പുരുഷന് സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടും മാത്രമല്ല, സ്വവർഗ്ഗത്തിൽ പെട്ടവരോടും ലൈംഗിക താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്.
- പങ്കാളിയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് പോലും തെറ്റാണ്, നിയമവിരുദ്ധവും. സമ്മതം എന്നത് ഓരോ തവണയും ചോദിച്ച് വാങ്ങേണ്ട ഒന്നാണ്. ഇന്നലത്തെ സമ്മതം ഇന്നത്തെ സമ്മതമല്ല. ലോകത്ത് ഓരോ രാജ്യത്തും ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപൂർത്തി വ്യത്യസ്തമാണ്. മദ്യപിച്ചിരിക്കുന്പോഴോ മയക്കുമരുന്നുകൾ കഴിച്ചിരിക്കുന്പോഴോ നൽകുന്ന സമ്മതം നിയമത്തിന് മുൻപിൽ നിലനിൽക്കുന്നതല്ല.
- വളരുന്ന പ്രായത്തിൽ ലൈംഗികത പരീക്ഷിക്കുന്നതിലും ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികവും ഏറെ ലൈംഗിക സംതൃപ്തി നൽകുന്നതും എല്ലാവരും തന്നെ ചെയ്യുന്നതുമായ കാര്യമാണ്. അതിൽ കുറ്റബോധം തോന്നേണ്ടതായി ഒന്നുമില്ല. സ്വകാര്യമായി ചെയ്യുക, ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഇതൊക്കെയാണ് പ്രധാനം.
- ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് നല്ലൊരു ലൈംഗിക ജീവിതം. അതുകൊണ്ടു തന്നെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല. മറ്റേത് വിഷയവും പോലെ ചർച്ച ചെയ്യേണ്ടതും അറിവുകൾ സന്പാദിക്കേണ്ടതുമായ ഒരു വിഷയമാണിത്.
ഇത്രയും അടിസ്ഥാന കാര്യങ്ങൾ നമ്മൾ കുട്ടികളെ പതിനെട്ട് വയസിനു മുൻപേ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആരോഗ്യപരമായ ലൈംഗികജീവിതത്തിന് അടിത്തറയിട്ടു എന്ന് പറയാം. മുൻപ് പറഞ്ഞത് പോലെ ഇത്തരം കാര്യങ്ങൾ ഒരു ദിവസം സ്പെഷ്യൽ ക്ലാസ്സ് നടത്തി പറയാതെ, സ്കൂളിലും വീട്ടിലും അവസരങ്ങൾ ഉള്ളപ്പോഴും ഉണ്ടാക്കിയും പഠിപ്പിക്കണം, ചർച്ച ചെയ്യണം. ലൈംഗികത ഒരു പോസിറ്റിവ് സംഭവമാണെന്ന മനോഭാവം അടുത്ത തലമുറയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.
ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ യാഥാസ്ഥിതികരുടെ എതിർപ്പ് എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ പുതിയൊരു പാഠ്യപദ്ധതിയുണ്ടാക്കിയാൽ അതിനെതിരെയും എതിർപ്പുകൾ ഉണ്ടാകുമെന്നുറപ്പാണ്. സ്കൂളുകളിൽ ബന്ധങ്ങളും ലൈംഗികതയും പഠിപ്പിക്കുന്നതിനെതിരെയുള്ള എതിർപ്പുകൾ നമുക്ക് അതിശയമായി തോന്നിയേക്കാം. യാഥാസ്ഥിതികർക്ക് അങ്ങനെ കാലദേശം ഒന്നുമില്ല. അവരൊക്കെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് ദാസാ...
ഇത്തരം പിന്തിരിപ്പന്മാരെ അവിടുത്തെ സർക്കാർ എങ്ങനെ നേരിടുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം ചെയ്യന്നത് എന്താണ് പഠിപ്പിക്കുന്നത് എന്ന കൃത്യമായ വിവരങ്ങളും അതെങ്ങനെ പഠിപ്പിക്കണമെന്ന അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പൊതുസഞ്ചയത്തിൽ വെളിപ്പെടുത്തുക എന്നതാണ്. ശേഷം ഇക്കാര്യത്തിൽ എതിർപ്പുള്ളവരോട് സംസാരിക്കുക, അവരുടെ വാദമുഖങ്ങൾ കേൾക്കുക, അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. മതമൗലികവാദം കൊണ്ടോ സംസ്കാരത്തെയോ പാരന്പര്യത്തെയോ കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൊണ്ടോ ഇതിനോട് എതിർപ്പുള്ളവർ കുറച്ചു പേരെങ്കിലുമുണ്ടാകും. അവർക്ക് വേണ്ടി മൊത്തം പാഠ്യപദ്ധതി മാറ്റുകയല്ല ബ്രിട്ടീഷ് സർക്കാർ ചെയ്തത്. അവർക്ക് വേണമെങ്കിൽ അവരുടെ കുട്ടികളെ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ ഇരുത്തരുതെന്ന് എഴുതിക്കൊടുക്കാം. സ്കൂളുകൾ അതിനുള്ള സൗകര്യമൊരുക്കും. പിൽക്കാലത്ത് അവരൊക്കെ പിതൃസ്മരണ ചെയ്തോളും എന്നതിൽ തർക്കമില്ല.
ബന്ധങ്ങളെയും സെക്സിനെയും ഉൾപ്പെടുത്തി 2020 മുതൽ ബ്രിട്ടനിൽ നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതി ഇവിടെയുണ്ട്. താല്പര്യമുള്ളവർക്ക് വായിച്ചു നോക്കാം.
(മുരളി തുമ്മാരുകുടി - ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ഉദ്യോഗസ്ഥനും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്. നീരജ ജാനകി - മനഃശാസ്ത്ര വിദഗ്ദ്ധയും കരിയർ മെന്ററും ആണ്. അഭിപ്രായങ്ങൾ വ്യക്തിപരമാണ്)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- രാത്രി തിരക്കൊഴിഞ്ഞാൽ പോലും മേശയിൽ തലവെച്ചുറങ്ങാൻ ഭയമാണ്? ഡോ. ജാനകി
- '2018നു വേണ്ടി മറ്റു സിനിമകളുടെ പ്രദർശനം മാറ്റുന്നു'; അനീഷ് ഉപാസനയ്ക്ക് ജൂഡിന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്