Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാച്ച് നോക്കിയാൽ മുഖ്യമന്ത്രിയുടെ വരവ് കൃത്യം; കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട് വിശദീകരണം ചോദിക്കുകയും ചെയ്യും പിണറായി വിജയൻ; എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്; ചെന്നിത്തല വിഷയം പഠിച്ച് അഭിപ്രായം മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും; വിലയിരുത്തലുമായി മുരളി തുമ്മാരുകുടി

വാച്ച് നോക്കിയാൽ മുഖ്യമന്ത്രിയുടെ വരവ് കൃത്യം; കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട് വിശദീകരണം ചോദിക്കുകയും ചെയ്യും പിണറായി വിജയൻ; എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്; ചെന്നിത്തല വിഷയം പഠിച്ച് അഭിപ്രായം മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും; വിലയിരുത്തലുമായി മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

രു ഉപദേശിയുടെ ഓർമ്മക്കുറിപ്പുകൾ..

ശബരിമലയിലെ പ്രശ്‌നങ്ങൾക്കിടയിലും കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട് എന്നത് ഭൂരിപക്ഷം മലയാളികൾക്കും അറിയാത്ത കാര്യമാണ്.

നവകേരള നിർമ്മാണത്തിനുള്ള 'Rebuild Kerala Initiative' എന്ന സംവിധാനത്തിന്റെ ഉപദേശക സമിതിയിൽ ഞാൻ അംഗമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നാലു മന്ത്രിമാർ, ചീഫ് സെക്രട്ടറി , പുറമെ നിന്നുള്ള ഏതാനും അംഗങ്ങൾ ഇവർ ഉൾപ്പെട്ടതാണ് ഈ സമിതി.

കേരളത്തിലെ സർക്കാർ സംവിധാനങ്ങളുമായി ആദ്യമായിട്ടാണ് അടുത്ത് ഇടപഴകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഈ കമ്മിറ്റിയുടെ രണ്ടു മീറ്റിങ്ങുകൾ കഴിഞ്ഞു. അതിന്റെ ചില അനുഭവങ്ങൾ പങ്കുവെക്കാം.

1. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ഇരുന്ന് വീഡിയോ വഴിയാണ് രണ്ടു മീറ്റിംഗിലും പങ്കെടുത്തത്. മൊബൈൽ ഫോൺ ആപ്പ് വഴി വളരെ ക്ലിയർ ആയി നമുക്ക് കാണാനും കേൾക്കാനും കഴിയും. ഇനി മലയാളികൾ ലോകത്ത് എവിടെയാണെങ്കിലും അവരുടെ ഉപദേശം നമ്മുടെ സർക്കാരോ, സ്വകാര്യ സ്ഥാപനങ്ങളോ, അക്കാദമിക്ക് സ്ഥാപനങ്ങളോ തേടാതിരിക്കാൻ ഒരു ന്യായീകരണവും ഇല്ല.

2. നമ്മുടെ മുഖ്യമന്ത്രി ഏറെ സമയനിഷ്ടയുള്ള ആളായതുകൊണ്ട് മീറ്റിംഗുകൾ സമയത്തിന് തന്നെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യും.

3. മീറ്റിംഗുകൾ പ്ലാൻ ചെയ്യുന്നതിലും അതിന്റെ ബാക്ക്ഗ്രൗണ്ട് റീഡിങ്ങ് ഡോക്കുമെന്റുകൾ അയക്കുന്ന കാര്യത്തിലും കാര്യങ്ങൾ കുറച്ചുകൂടി പുരോഗമിക്കാനുണ്ട്.

4. മീറ്റിംഗിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശരിക്ക് ശ്രദ്ധിച്ച് കേൾക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. സംസാരിക്കുമ്പോൾ സ്വന്തം അഭിപ്രായങ്ങൾ പറയുകയല്ല, ക്ലാരിഫിക്കേഷൻ ചോദിക്കാറാണ് പതിവ്. 'Good leaders should be good listeners എന്നാണ് നല്ല മാനേജ്മെന്റ് തത്വവും.

5. എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സർക്കാരുമായി പല അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നതും പുറത്ത് ശക്തമായി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന സമയത്തു പോലും പുനർ നിർമ്മാണത്തിന്റെ മീറ്റിംഗിന് വരുമ്പോൾ അതൊന്നും വിഷയമല്ല. വിഷയങ്ങൾ നന്നായി പഠിച്ച്, വളരെ പ്രസക്തമായ അഭിപ്രായങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും. ഞാൻ നേരിട്ട് അറിയുന്ന ആളല്ല പ്രതിപക്ഷ നേതാവ്. അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടണമെന്നും സംസാരിക്കണമെന്നും തീരുമാനിച്ചു.

6. പുനർ നിർമ്മാണം 'ഒന്നും നടക്കുന്നില്ല' എന്ന് ആളുകൾക്ക് തോന്നുന്നുണ്ട്. കുറച്ചൊക്കെ ശരിയാണെങ്കിലും പുനർ നിർമ്മാണം എന്നത് ഒരു നൂറു മീറ്റർ സ്പ്രിന്റ് അല്ല, ഫുൾ മാരത്തോൺ ആയതിനാൽ ചർച്ചകളും പ്ലാനിങ്ങും പ്രധാനമാണ്. ചർച്ചകൾ പ്രവർത്തിയിലേക്ക് നീങ്ങണം എന്നതാണ് പ്രധാനം.

7. നവകേരളം എന്നത് പുനർ നിർമ്മാണം മാത്രമല്ല, കേരളത്തിലെ ഭൂവിനിയോഗം തൊട്ട് കെട്ടിട നിർമ്മാണം വരെ, നികുതി ഘടന മുതൽ വിദ്യാഭ്യാസം വരെയുള്ള കാര്യങ്ങളിൽ പുതിയ കാഴ്ചപ്പാടുകളും നയങ്ങളും നിയമങ്ങളും കൊണ്ടുവരുന്നതും കൂടിയാണ് എന്നതാണ് എന്റെ പ്രധാന ഉപദേശം. കിട്ടുന്ന അവസരങ്ങളിൽ അത് ഞാൻ കൊടുക്കുന്നുണ്ട്.

8. ഉപദേശക സമിതിയിൽ ഇപ്പോൾ ഒരു സ്ത്രീ മാത്രമാണുള്ളത്. നവകേരളത്തിൽ സ്ത്രീപ്രാതിനിധ്യം ഇതൊന്നും പോരാ. ഇക്കാര്യവും ഞാൻ ഇടക്കിടക്ക് പറയുന്നുണ്ട്.

9. 'ചുമ്മാതല്ല ഇയാൾ സർക്കാരിനെ താങ്ങിക്കൊണ്ട് നടക്കുന്നത്' എന്ന് ആത്മഗതം വേണ്ട. ഉപദേശക സമിതിക്ക് ശമ്പളവും യാത്ര ബത്തയും ഒന്നുമില്ല. തിരുവനന്തപുരത്ത് മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് ചായയും ബിസ്‌ക്കറ്റും ഉണ്ട്. ജനീവയിൽ ഞാൻ അത് സ്വന്തമായി സംഘടിപ്പിക്കണം.

10. ഉപദേശക സമിതി വഴി ഞാൻ സർക്കാരിലേക്ക് എത്തിക്കുന്നത് എന്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ തീർച്ചയായും പറയണം. ഇ-മെയിൽ ചെയ്താലും മതി.

മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP