Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ പ്രാധാന്യമുള്ള ജോലികൾക്ക് ഭാവിയിൽ ഡിമാന്റ് കുറയും; വരാനിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ബ്‌ളോക് ചെയിന്റേയും കാലം; പുതിയ ടെക്‌നോളജിയുടെ വരവ് മാറ്റി മറിച്ചത് പരമ്പരാഗത തൊഴിൽ സംസ്‌കാരത്തെ; മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇപ്പോഴും ശൈശവ ഘട്ടത്തിൽ; ചെറുകിട കച്ചവടക്കാരുടെ തകർച്ചയ്ക്ക് വഴി വെച്ചത് ഓൺലൈൻ സൈറ്റുകൾക്ക് ലഭിച്ച പ്രാധാന്യം; പ്രവീൺ രവി എഴുതുന്നു

ഇപ്പോൾ പ്രാധാന്യമുള്ള ജോലികൾക്ക് ഭാവിയിൽ ഡിമാന്റ് കുറയും; വരാനിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ബ്‌ളോക് ചെയിന്റേയും കാലം; പുതിയ ടെക്‌നോളജിയുടെ വരവ് മാറ്റി മറിച്ചത് പരമ്പരാഗത തൊഴിൽ സംസ്‌കാരത്തെ; മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇപ്പോഴും ശൈശവ ഘട്ടത്തിൽ; ചെറുകിട കച്ചവടക്കാരുടെ തകർച്ചയ്ക്ക് വഴി വെച്ചത് ഓൺലൈൻ സൈറ്റുകൾക്ക് ലഭിച്ച പ്രാധാന്യം; പ്രവീൺ രവി എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ നിരവധി കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നുള്ളത് ഒരു വലിയ ചോദ്യമാണ്. അതിൽ പ്രധാനപ്പെട്ടത് തൊഴിലവസരങ്ങളാണെന്നാണ് പ്രവീൺ രവി പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അല്ലെങ്കിൽ നിലവിൽ പ്രാധാന്യമുള്ള ജോലികൾക്ക് ഭാവിയിൽ ഡിമാന്റ് ഉണ്ടാകില്ലെന്നും ഒരു പത്തു വര്ഷം കഴിഞ്ഞാൽ ഡിമാൻഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബ്‌ളോക് ചെയിൻ അങ്ങനെ ഒരു കൂട്ടം ടെക്നോളജി രംഗത്തുള്ളവർക്കാണെന്നും പ്രവീൺ രവി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഇലക്ട്രിക് കാറുകളുടെ വരവും ഇലക്ട്രിക് ബൈക്കുകളുടെ വരവും വിപണിയെയും തൊഴിൽ മേഖലയെയും മാറ്റി മറിക്കും. പലതിന്റെയും വരവ് നമ്മുടെ പരമ്പരാഗത തൊഴിൽ സംസ്‌കാരത്തെ തന്നെ ആകെ മാറ്റി മറിക്കാൻ ശേഷി ഉള്ളതാണ്. ഉത്പാദന മേഖലയെ വീണ്ടെടുക്കാൻ വേണ്ടി നടപ്പിലാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. നിർമ്മല സീതാരാമൻ മില്ലേനിയിൽസിനെ കുറിച്ച് പറഞ്ഞത് ട്രോളുകൾ ആയെങ്കിലും അതിൽ കുറെയെല്ലാം വാസ്തവം ഉണ്ട്. മില്ലേനിയൽസ് ഷോപ്പിൽ പോയി സാധനങ്ങൾ വാങ്ങിക്കുന്നത് കുറഞ്ഞു, പകരം അവർ ഓൺ ലൈൻ സൈറ്റുകളെ ആശ്രയിക്കാൻ തുടങ്ങി, ഇത് ചെറു കിട കച്ചവടക്കാരുടെ തകർച്ചക്ക് വഴി വച്ചു, പാർക്കിങ് സൗകര്യം ഇല്ലാത്ത നഗരങ്ങളിൽ ചിതറി കിടക്കുന്ന കടകളിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. അതെ സമയം ഷോപ്പിങ് മാളുകളിലെ കടകളിൽ കച്ചവടം കൂടി, മികച്ച പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട്, സിനിമ അങ്ങനെ വിനോദ ഉപാധികൾ ആളുകളെ അത്തരം ഷോപ്പിങ് കൽച്ചറിലേക്ക് അടുപ്പിക്കുകയും ചെയ്തു. ഈയടുത്ത് പുറത്തു വന്ന ആമസോണിന്റെയും ഫ്‌ളിപ്കാർട്ടിന്റെയും മൂന്നാം പാദ റിസൾട്ടുകൾ ചൂണ്ടിക്കാട്ടുന്നത് ഇ കൊമേഴ്സ് മേഖലയുടെ ഇന്ത്യയിലെ വമ്പിച്ച വളർച്ചയാണെന്നും കുറിപ്പിൽ പറയുന്നു.

 കുറിപ്പിന്റെ പൂർണരൂപം

മാറുന്ന ഇന്ത്യൻ സാമ്പത്തികം

ആദ്യമേ തന്നെ പറയട്ടെ ഞാനൊരു നോബൽ പ്രൈസ് വിന്നറോ എക്കണോമിക്‌സിൽ പി എച് ഡിയോ ഒന്നും ഉള്ള വ്യക്തിയല്ല ഇവിടെ പറയുന്നത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. ഞാൻ വായിച്ചതും , കേട്ടതും പരിചയിച്ചതുമായ കാര്യങ്ങളെ എന്റെ ഭാഷയിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം, വിപണിയിൽ ഇടപെടുന്ന ആൾ എന്ന നിലയിൽ ഇന്ത്യൻ സാമ്പത്തികം, ലോക സാമ്പത്തികം ഒക്കെ അറിയാനും വായിക്കാനും ശ്രമിക്കുന്ന ഒരാൾ എന്ന പരിഗണന മാത്രം തന്നാൽ മതി അതുപോലെ ഇതിനെ ഒരു ആധികാരികമായ വിലയിരുത്തൽ ആയിട്ടും പരിഗണിക്കരുത്. പ്രിത്യേകിച്ചു സോഷ്യൽ വിഷയങ്ങൾ പറയാൻ സയൻസ് പറയുന്നതിലും ബുദ്ധിമുട്ടാണ് എന്നൊക്കെ കേരള ബുദ്ധിജീവികൾ പ്രസ്താവിച്ച സ്ഥിതിക്ക്..

ഇന്ത്യൻ സാമ്പത്തികം ഒരു വലിയ ടെർണിങ് പോയിന്റിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്, സർക്കാരിന്റെ ഭാഗത്തു നിന്ന് വന്ന ഗുരുതരമായ വീഴ്ചകൾ അതിന്റെ ആഘാതം കൂട്ടിയീട്ടുണ്ട് എന്നത് വസ്തുതയാണ്. നമ്മൾ കാല കാലങ്ങളായി വിപണിയെ ഉത്തേജിപ്പിക്കാൻ ചെയ്തു കൊണ്ടിരുന്നത് കൺസ്യൂമറിസം വളർത്തുക എന്നതായിരുന്നു, അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ആയിരുന്നു തൊഴിൽ ഉറപ്പു പദ്ധതി പോലെയുള്ളവ, അതെ സമയം നമ്മുടെ ഉത്പാദന മേഖല കാലങ്ങളായി തളർച്ചയിലായിരുന്നു എന്നതാണ് വസ്തുത. സർവീസ് ഇൻഡസ്ട്രിയിൽ ഉണ്ടായ കുതിപ്പാണ് നമ്മുടെ കൺസ്യൂമർ ഇന്ഡക്‌സുകളെ ഉയർത്തിക്കൊണ്ടു പൊയ്‌ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഈ സർക്കാരിന്റെ കാലത്താണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നമ്മുടെ ഉത്പാദന മേഖലയെ വീണ്ടെടുക്കാൻ ഉള്ള ശ്രമം വീണ്ടും ഊർജിതമായി തുടങ്ങിയത്. നമ്മൾ ഇപ്പോഴും അതിന്റെ ശൈശവ ഘട്ടത്തിൽ ആണ്, അമേരിക്ക ചൈന ട്രേഡ് വാർ നമ്മുക്ക് വലിയ അവസരം ആണ് ഇപ്പോൾ കൊണ്ട് വന്നിരിക്കുന്നത്, നമ്മൾ ഇതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഉത്പാദന മേഖലയുടെ വളർച്ച. ഒരുദാഹരണം പറഞ്ഞാൽ ചൈനയിൽ ലോക നിലവാരമുള്ള 26 തുറമുഖങ്ങൾ ഉള്ളപ്പോൾ നമുക്കുള്ളത് വെറും ഒരെണ്ണം ആണ് മുംബയിൽ( ആ നിലവാരത്തിൽ). സപ്ലൈ ചെയിനിന്റെ പ്രശ്‌നങ്ങൾ ഉണ്ട്, സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട് അങ്ങനെ നിരവധി പ്രശ്‌നങ്ങൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ പോലും ഈ അവസരം ഉപയോഗിക്കാൻ ആവശ്യമായത് എന്തും സർക്കാർ ചെയ്യും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

മറ്റൊന്ന് ഉപഭോഗ സംസ്‌കാരത്തിൽ, ഷോപ്പിങ് സംസ്‌കാരത്തിൽ എല്ലാം വന്ന വ്യത്യാസം ആണ്, നിർമ്മല സീതാരാമൻ മില്ലേനിയിൽസിനെ കുറിച്ച് പറഞ്ഞത് ട്രോളുകൾ ആയെങ്കിലും അതിൽ കുറെയെല്ലാം വാസ്തവം ഉണ്ട് എന്നതാണ് എന്റെ നിരീക്ഷണം. നമ്മുടെ മില്ലേനിയൽസ് ഷോപ്പിൽ പോയി സാധനങ്ങൾ വാങ്ങിക്കുന്നത് കുറഞ്ഞു, പകരം അവർ ഓൺ ലൈൻ സൈറ്റുകളെ ആശ്രയിക്കാൻ തുടങ്ങി, ഇത് ചെറു കിട കച്ചവടക്കാരുടെ തകർച്ചക്ക് വഴി വച്ചു, പാർക്കിങ് സൗകര്യം ഇല്ലാത്ത നഗരങ്ങളിൽ ചിതറി കിടക്കുന്ന കടകളിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. അതെ സമയം ഷോപ്പിങ് മാളുകളിലെ കടകളിൽ കച്ചവടം കൂടി, മികച്ച പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട്, സിനിമ അങ്ങനെ വിനോദ ഉപാധികൾ ആളുകളെ അത്തരം ഷോപ്പിങ് കൽച്ചറിലേക്കു അടുപ്പിച്ചു. ഈയടുത്ത പുറത്തു വന്ന ആമസോണിന്റെയും ഫ്‌ളിപ്കാർട്ടിന്റെയും മൂന്നാം പാദ റിസൾട്ടുകൾ ചൂണ്ടിക്കാട്ടുന്നത് ഇ കൊമേഴ്സ് മേഖലയുടെ ഇന്ത്യയിലെ വമ്പിച്ച വളർച്ചയാണ്.

അതെ സമയം ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി റിക്കോർഡ് വില്പനയായിരുന്നു, ആളുകളുടെ വാങ്ങൽ ശേഷി വർധിച്ചത്, കുറഞ്ഞ പലിശ, ഇതൊക്കെ മൂലം ഇന്ത്യയിലെ റോഡുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങി, എന്നാൽ അതിനനുസരിച്ചുള്ള ഇൻഫ്രാസ്ട്രക്ച്ചർ വികസനം ഇന്ത്യയിൽ ഉണ്ടായില്ല, പ്രിത്യേകിച്ചു മെട്രോ നഗരങ്ങളിൽ ട്രാഫിക് ഒരു തീരാ വേദനയായി, സ്വാഭാവികമായും ആളുകൾ സ്വന്തം കാറുകൾ ഉപേക്ഷിക്കാനും, കാർ പൂളിംഗിനും ഒക്കെ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഊബർ, ഓല പോലെയുള്ള അഗ്ഗ്രിഗേറ്റർസ് വിപണിയിൽ രംഗ പ്രവേശം ചെയ്യുന്നത്. ഇതും ഓട്ടോമൊബൈൽ വിപണിയെ ബാധിച്ചു എന്ന വസ്തുത കാണാതെ പോകാൻ സാധിക്കില്ല. തരാ തരം വണ്ടി മാറ്റി വാങ്ങുന്ന ഒരു ചെറു ന്യൂനപക്ഷം എങ്കിലും വണ്ടി വാങ്ങിക്കൽ മാറ്റിവച്ചു എന്നതാണ് മനസിലാകുന്നത്. വണ്ടി വാങ്ങിക്കുക എന്നത് ഒരു സ്റ്റാറ്റസ് സിംബൽ എന്ന നിലയിൽ നിന്നും അത്യാവശ്യം എന്ന നിലയിലേക്ക് പരിണമിച്ച അവസ്ഥയിൽ ആണ് ഈയൊരു മാറ്റം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് കാറുള്ളവന് സമൂഹത്തിൽ പ്രിത്യേക അംഗീകാരം ഒന്നും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാർ സ്വന്തമാക്കുന്നതിന്റെ അട്രാക്ഷൻ നഷ്ടപ്പെട്ടു എന്നതാണ് അതിന്റെ പരിണിതഫലം.

നമ്മുടെ തൊഴിൽ മേഖല മാറിക്കൊണ്ടിരിക്കുന്നു, വിപണി മാറിക്കൊണ്ടിരിക്കുന്നു, ആളുകളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുന്നു, ചില മാറ്റങ്ങൾ ഉൾകൊള്ളാൻ വിപണിക്ക് സമയം എടുക്കും, അതുകൊണ്ട് തന്നെ ഈ സാമ്പത്തിക മാന്ദ്യം കുറച്ചു കാലം കൂടി തുടരാൻ ആണ് സാധ്യത. കേരളത്തിൽ തന്നെ നോക്കൂ, ഇത്ര കാലമായീട്ടും നാഷണൽ ഹൈവേക്ക് സ്ഥലം ഏറ്റെടുത്തു നൽകാൻ സാധിച്ചത് ഇപ്പോഴാണ്. ഇടതുപക്ഷ സർക്കാർ, പ്രിത്യേകിച്ചു പിണറായി സർക്കാർ പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതി നേടുന്നു എന്നതും കാണാതെ ഇരിക്കാൻ സാധിക്കില്ല, വൈകി ആണെങ്കിലും ഗെയിൽ വാതക പൈപ്പ് ലൈൻ, നാഷണൽ ഹൈവേക്കു വേണ്ടി സ്ഥലം ഏറ്റെടുക്കൽ ഇതെല്ലാം മികച്ച നേട്ടങ്ങൾ ആണ്.

ഇനീം തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള വാർത്തയുടെ സത്യാവസ്ഥ ആണ് ഞാൻ പരിശോധിച്ചത്, അതിൽ നിന്നും എനിക്ക് മനസിലായ ഒരു കാര്യം എന്നത്, റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ച അൺസ്‌കിൽഡ് തൊഴിലാളികളെ വളരെയേറെ ബാധിച്ചു എന്നതാണ്, റിയൽ എസ്റ്റേറ്റ് മേഖല തകരാൻ ഒരു പ്രധാന കാരണം നോട്ട് നിരോധനം ആണ്. മറ്റൊന്ന് മാരുതി പോലെയുള്ള കമ്പനികളിൽ നിന്നും പിരിച്ചു വിട്ട കരാർ തൊഴിലാളികൾ, ഇവർ ഇപ്പോഴും ജോലിയില്ലാതെ ഇരിക്കുവാണോ? ഒരിക്കലും അല്ല. മാരുതി പോലെയുള്ള ഇന്ത്യൻ നിരത്തുകളിൽ സ്വാധീനം ഉറപ്പിച്ച കമ്പനികൾക്ക് ഇന്ന് വലിയ മത്സരം ആണ് പുതു തലമുറ കാർ കമ്പനികളിൽ നിന്നും നേരിടേണ്ടി വരുന്നത്, കിയ, എംജി തുടങ്ങിയ ബ്രാന്റുകൾ ഇന്ത്യയിൽ എത്തി, പലരും ഇത്തരം പുതു കമ്പനികളിലേക്ക് ചേക്കേറി, ടാറ്റ പോലെയുള്ള കമ്പനികൾ പ്രൊഡക്ഷൻ കൂട്ടുന്നതിന് വേണ്ടിയും ഇന്ത്യൻ വിപണിയിൽ കൂടുതൽ വിഹിതം സ്വന്തമാക്കുന്നതിനും ശ്രമിക്കുന്നു, കുറെ തൊഴിലാളികളെ അവരും അബ്‌സോർബ് ചെയ്തു, പക്ഷെ നമ്മൾ ഇതൊന്നും അറിയില്ല എന്ന് മാത്രമല്ല, ആളുകളെ പരിഭ്രാന്തിയിൽ ആക്കുന്ന വാർത്തകൾക്കാണ് നമ്മുടെ ഇടയിൽ പ്രിയം, മാധ്യമങ്ങൾ പലരും അത്തരം വാർത്തകളുടെ പുറകെ പോകുന്നു..

മറ്റൊന്ന് ബിജെപി സർക്കാരിന്റെ കാലത്ത് ആരും ശ്രദ്ധിക്കാതെ കിടന്ന പല നോർത്തിന്ത്യൻ നഗരങ്ങളിലും വികസനത്തിന്റെ സൈറൺ മുഴങ്ങിയീട്ടുണ്ട്, നമ്മുടെ ജിഡിപി ഇപ്പോഴും കാൽക്കുലേറ്റ് ചെയ്യുന്നതിൽ വലിയൊരു കോൺട്രിബിയൂഷൻ മെട്രോ നഗരങ്ങളിൽ നടക്കുന്ന വികസന പദ്ധതികളുടെ അടിസ്ഥാനത്തിൽ ആണ്. ഉദാഹരണത്തിന് മുംബൈയിൽ ചെറിയ ഒരു സാമ്പത്തിക ഞെരുക്കം ഉണ്ടായാൽ അത് വലിയ രീതിയിൽ ഇന്ത്യയുടെ ജിഡിപിയെ തന്നെ ബാധിക്കും. ഡാറ്റാ collect ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും ചെറിയ നഗരങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് തടസ്സമാകുന്നത്. എങ്കിലും പൊതുവെ സാമ്പത്തിക മാന്ദ്യം എല്ലാ രംഗങ്ങളിലും ബാധിച്ചീട്ടുണ്ട്.

അവസാനമായി ഇന്ന് ഏറ്റവും ഡിമാന്റുള്ള ജോലിക്ക് ആയിരിക്കില്ല ഒരു പത്തു വര്ഷം കഴിഞ്ഞാൽ ഡിമാൻഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, IoT ( ഇന്റർനെറ്റ് ഓഫ് തിങ്‌സ്), ബ്‌ളോക് ചെയിൻ അങ്ങനെ ഒരു കൂട്ടം ടെക്നോളജിയുടെ വരവാണ്. കൂട്ടത്തിൽ ഇലക്ട്രിക് കാറുകളുടെ വരവ്, ഇലക്ട്രിക് ബൈക്കുകൾ അങ്ങനെ നമ്മുടെ വിപണിയെ, തൊഴിൽ മേഖലയെ ഒക്കെ തന്നെ മാറ്റി മറിക്കുന്ന വിപ്ലവങ്ങൾ ആണ് വരാനിരിക്കുന്നത്, പലതിന്റെയും വരവ് നമ്മുടെ പരമ്പരാഗത തൊഴിൽ സംസ്‌കാരത്തെ തന്നെ ആകെ മാറ്റി മറിക്കാൻ ശേഷി ഉള്ളതാണ്. ഭാവനാ ശൂന്യരായ ഭരാണാധികാരികൾക്ക് ഇത്തരം മാറ്റങ്ങൾ നടക്കുമ്പോൾ പലപ്പോഴും കാഴ്ചക്കാരായി നിക്കേണ്ടി വരും എന്നതാണ് ഇതിന്റെ ഭയനാകമായ വശം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP