Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലനും താഹയും മാവോയിസ്റ്റ് അനുഭാവികളാണെന്ന് വ്യക്തമാണ്; ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവർക്ക് ജീവിതത്തിന്റെ ജനാധിപത്യ വഴികളിലേക്ക് തിരിച്ചുവരാൻ അവസരം തുറന്നു കിട്ടിയിരിക്കുന്നു; കൊടുംകാട്ടിൽ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈ യുഎപിഎ ദണ്ഡനം: സജീവ് ആല എഴുതുന്നു

അലനും താഹയും മാവോയിസ്റ്റ് അനുഭാവികളാണെന്ന് വ്യക്തമാണ്; ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവർക്ക് ജീവിതത്തിന്റെ ജനാധിപത്യ വഴികളിലേക്ക് തിരിച്ചുവരാൻ അവസരം തുറന്നു കിട്ടിയിരിക്കുന്നു; കൊടുംകാട്ടിൽ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈ യുഎപിഎ ദണ്ഡനം: സജീവ് ആല എഴുതുന്നു

സജീവ് ആല

ത്തരകൊറിയൻ മാതൃകയിലുള്ള ഒരു മിലിട്ടറി സ്റ്റേറ്റ്, അതാണ് മാവോയിസ്റ്റുകളുടെ സ്വപ്നം. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത് പരമദാരിദ്ര്യത്തിന്റെ ചെമന്ന സോഷ്യലിസം. അധികാരസിംഹാസനങ്ങൾ കയ്യാളുന്ന ജോങ്ങുമാർക്കൊഴികെ എല്ലാവർക്കും സമത്വപ്പട്ടിണി.
ഇതൊക്കയാണ് ഒരു മാവോയിസ്റ്റ് രാഷ്ട്രത്തിന്റെ പൊതുസ്വഭാവം.

മാവോയുടെ ഭ്രാന്തിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് ചൈനയിൽ വിശന്നു മരിച്ചത്. കുഞ്ഞുങ്ങളെ തലകീഴായി പിടിച്ച് മരത്തിലടിച്ച് കൊന്നാണ് പോൾപോട്ട് കംബോഡിയയിൽ കമ്മ്യൂണിസം സ്ഥാപിച്ചത്.ഒരു രാജ്യത്തിന്റെ ജനസംഖ്യ പകുതിയായി കുറയാൻ ഒരൊറ്റ സ്റ്റാലിൻ മാത്രം മതി.കൊടുംകാട്ടിൽ യന്ത്രത്തോക്കുമായി റോന്ത് ചുറ്റി മാവോയിസം നീണാൾ വാഴട്ടേയെന്ന് വിളിച്ചു കൂവിയാൽ സ്ഥിതിസമത്വം ടപ്പേന്ന് കടന്നുവരുമെന്ന് വിശ്വസിക്കുന്നവർ ഈ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്നുവെന്നത് തന്നെ വലിയ അതിശയമാണ്.

ഭൂമിയുടെ പല കോണുകളിൽ നിന്നും ദാരിദ്ര്യത്തെ ഉന്മൂലനാശം ചെയ്തത് ആധുനിക മുതലാളിത്തവും തുറന്ന ജനാധിപത്യവുമാണ്.ഇന്ത്യൻ ഡമോക്രസിയെ ബൂർഷ്വാ ജനാധിപത്യം എന്നുവിളിച്ച് അധിക്ഷേപിച്ച് എകെ 47 വിപ്ലവം കൊണ്ടുവരാൻ നടക്കുന്ന മാവോയിസ്റ്റുകളെ പമ്പരവിഡ്ഢികൾ എന്നുതന്നെ വിളിക്കേണ്ടി വരുന്നു.

നിങ്ങളും ഞാനും ഇന്നനുഭവിക്കുന്ന പൗരാവകാശങ്ങൾ റദ്ദ് ചെയ്ത് സോഷ്യലിസ്റ്റ് ബാനർ വലിച്ചു കെട്ടിയ ഒരു ഇരുമ്പുമറ സൈനികരാഷ്ട്രംഅതാണ് മാവോയിസ്റ്റുകളുടെ പൊളിറ്റിക്കൽ ഡ്രീം. വിയോജിക്കുന്നവരെ ഫയറിങ് സ്‌ക്വാഡിന്റെ മുന്നിൽ നിരത്തി നിർത്തുന്ന
വിമതരെ കൊല്ലാക്കൊല ചെയ്യുന്ന കോൺസൻട്രേഷൻ ക്യാമ്പുകളുള്ള രഹസ്യപ്പൊലീസിനെ പേടിച്ച് സ്വതന്ത്രമായി ഒന്ന് മൂത്രമൊഴിക്കാൻ പോലുമാകാത്ത ഒരു ഭീകരഭരണകൂടം.

അതിനായാണ് ബസ്തറിലും ആന്ധ്രയിലും ഇടതുതീവ്രവാദികൾ പോരാടുന്നത്്. ജനാധിപത്യവ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നവരെ പോലും അങ്ങേയറ്റം ജനാധിപത്യപരമായി നേരിടുമ്പോഴാണ് ഒരു രാഷ്ട്രം വൈബ്രന്റ് ഡമോക്രസി എന്ന പേരിന് അർഹമാകുന്നത്.പൗരാവകാശങ്ങൾ അനുവദിക്കാത്ത ഒരു രാഷ്ട്രീയ സംവിധാനത്തിനായി ആയുധമെടുത്ത് പോരാടുന്ന മാവോയിസ്റ്റുകൾക്കും സിവിൽ സിവിൽ റൈറ്റ്സ് നിഷേധിക്കപ്പെടരുത്. അത്രത്തോളം വിശാലതയിലേക്ക് ഉയർന്ന് മുന്നേറാൻ ഭാരതത്തിനാവണം കേരളത്തിനാവണം.

നിങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മാത്രമേ എതിരാളിയുടെ ജീവൻ അപഹരിക്കാൻ നിങ്ങൾക്ക് അവകാരമുള്ളു. ഉസൈൻ ബോൾട്ടിനും തണ്ടർ ബോൾട്ടിനും എല്ലാം ഈ തത്വം ബാധകമാണ്.

അലനും താഹയും മാവോയിസ്റ്റ് അനുഭാവികളാണെന്ന് വ്യക്തമാണ്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടതൊടെ അവർക്ക് ജീവിതത്തിന്റെ ജനാധിപത്യ വഴികളിലേക്ക് തിരിച്ചുവരാൻ അവസരം തുറന്നു കിട്ടിയിരിക്കുന്നു. കൊടുംകാട്ടിൽ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈ യുഎപിഎ ദണ്ഡനം....!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP