Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണഘടന സംരക്ഷിക്കുന്ന മഹാനായ കുഞ്ഞനന്തനെയും തടവിൽ കിടന്നു കൊണ്ട് തന്നെ ക്വട്ടേഷൻ വർക്കുകൾ കൃത്യമായി ചെയ്തു സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്ന സാക്ഷാൽ കൊടി സുനിയെയും മനസിൽ ധ്യാനിച്ച് പീതാംബരൻ വെട്ടി; നാടിന്റെ ഭാവി.. അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ; സിപിഎം വഴി വരുന്ന എന്തിനും നവോത്ഥാനത്തിന്റെ ഒരു ടച്ചുണ്ടാകും; സജീവൻ അന്തിക്കാട് എഴുതുന്നു

ഭരണഘടന സംരക്ഷിക്കുന്ന മഹാനായ കുഞ്ഞനന്തനെയും തടവിൽ കിടന്നു കൊണ്ട് തന്നെ ക്വട്ടേഷൻ വർക്കുകൾ കൃത്യമായി ചെയ്തു സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്ന സാക്ഷാൽ കൊടി സുനിയെയും മനസിൽ ധ്യാനിച്ച് പീതാംബരൻ വെട്ടി; നാടിന്റെ ഭാവി.. അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ;  സിപിഎം വഴി വരുന്ന എന്തിനും നവോത്ഥാനത്തിന്റെ ഒരു ടച്ചുണ്ടാകും; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

പീതാംബരൻ വെട്ടി. നാടിന്റെ ഭാവി...അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ

സിപിഎം വഴി വരുന്ന എന്തിനും നവോത്ഥാനത്തിന്റെ ഒരു ടച്ചുണ്ടാകും. പെരിയയിലെ കൊലപാതകത്തിലും അതുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു.ശബരിമലയിൽ രണ്ടു സ്ത്രീകൾ കയറിയ സംഭവത്തിനെതിരെ ഒരു നാമജപ ജാഥ കല്യോട്ട് നടക്കുകയുണ്ടായി. അതിൽ മൂന്നാട് സഹകരണ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഈ വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റരുതെന്ന് എസ്.എഫ് ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. കാരണം വേറൊന്നുമല്ല നവോത്ഥാനം തന്നെ.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അംഗീകരിക്കാത്ത കുട്ടികൾ ക്ലാസിൽ കയറി പഠിച്ചു വലുതായാൽ നവോത്ഥാനം പിന്മടങ്ങുമെന്നുള്ള കാര്യം എസ്എഫ്‌ഐ ക്കല്ലാതെ വേറെ ആർക്കറിയാം? പക്ഷെ അതറിയാത്തവർ കുട്ടികളുടെ ഭാഗത്ത് നിന്നെതിർത്തു. അടിപിടിയായി. കുട്ടികളുടെ ഭാഗത്തു നിന്നവർക്ക് അത്യാവശ്യം കിട്ടി. കുട്ടികൾ ശരത് ലാലിനോടും കൂട്ടരോടും വിവരം പറഞ്ഞു. നവോത്ഥാനത്തിന്റെ രീതികൾ ശരിക്കറിയാത്ത ശരത് ലാലും കൂട്ടരും കല്യോട്ട് വഴി പോകുന്ന കോളേജ് ബസ്സ് തടഞ്ഞു.

കുട്ടികളെ ക്ലാസിൽ കയറ്റാത്തവരുമായി തർക്കത്തിലേർപ്പെട്ടു. തർക്കം മൂത്തു നിൽക്കെ ആ ഏരിയയിലെ നവോത്ഥാന നായകനായ സഖാവ് പീതാംബരന്റെ നേതൃത്വത്തിൽ ഒരു സംഘം എത്തിച്ചേർന്നു. തുടർന്നു നടന്ന അടിപിടിയിൽ പീതാംബരന്റെ കൈ പൊട്ടി. സ്റ്റേഷൻ റൈട്ടറും ലോക്കൽ അഭ്യന്തര മന്ത്രിയായ എൽ.സി സെക്രട്ടറിയും കൂടി ചേർന്നപ്പോൾ അടിപിടി വധശ്രമം ആയി. സെക്രട്ടറി കൊടുത്ത ലിസ്റ്റ് പ്രകാരം കേസെടുത്തപ്പോൾ സംഭവസ്ഥലത്തില്ലാത്ത കൃപേഷും പ്രതിയായി. FIR പ്രകാരം കേസ് നോൺ ബയലബിൾ ആയതിനാൽ ശരത് ലാൽ റിമാണ്ടിലുമായി.

ഇനി പ്രാദേശിക നവോത്ഥാന നായകനായ പീതാംബരനിലേക്ക് തിരിച്ചു വരാം. അടി കൊണ്ട് കൈപൊട്ടിയ പീതാംബരനെ സംബന്ധിച്ചിടത്തോളം മർദ്ദനമേൽക്കുക എന്നത് നിസ്സാര കാര്യമായിരുന്നു. കേസിന് ബലം കിട്ടാൻ മാത്രമാണ് ടിയാൻ ഹോസ്പിറ്റലിൽ അഡ്‌മിറ്റായത് തന്നെ. പക്ഷെ നിസ്സാരമല്ലാത്ത മറ്റൊരു കാര്യമുണ്ടല്ലോ.

എന്തുകൊണ്ടാണ് ഈ സംഭവങ്ങൾ മുഴുവൻ ഉണ്ടായത് ? ശബരിമലയിൽ സ്ത്രീകൾ കയറിയത് മൂലമല്ലേ. ശബരിമലയിലെ സ്ത്രീ പ്രവേശനം നവോത്ഥാന വിഷയമല്ലേ. ആ നവോത്ഥാനത്തെ എതിർത്ത് ജാഥ നടത്തിയതു കൊണ്ടല്ലേ കുട്ടികളെ ക്ലാസിൽ കയറ്റാതിരിക്കാൻ
എസ്എഫ്‌ഐ നോക്കിയത്.

അതിന് പ്രതികാരമായല്ലേ ഫ്യൂഡൽ - ബ്രാഹ്മണിക് - സാമ്രാജിത്വ - യഹൂദ പിന്തിരിപ്പന്മാർ ബസ് തടഞ്ഞത്. അവസാനം കൈയടിച്ചു പൊട്ടിച്ച നിലയിൽ തനിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നതും നവോത്ഥാനമെന്ന മുദ്രാവാക്യത്തെ നെഞ്ചേറ്റിയതു കൊണ്ടു തന്നെ.
അതായത് പൊട്ടിയ കൈ വെറുമൊരു കയ്യല്ല തന്നെ. നവോത്ഥാന മുന്നേറ്റത്തിനെതിരെയുള്ള ഫ്യൂഡൽ ബ്രാഹ്മനിക്കൽ പിന്തിരിപ്പൻ ശക്തികളുടെ വിജയമാണത്.

അതനുവദിച്ചു കൂടാ. ജീവൻ പണ്ടേ കേരളീയ നവോത്ഥാനത്തിനുഴിഞ്ഞു വെച്ചതാണ്. അതെടുത്ത് ഹോമിക്കാനുള്ള സമയമാണ് വന്നിരിക്കുന്നത്.
ജയിലിലായിട്ടും എന്നും വീട്ടിൽ കിടന്നുറങ്ങി ഭരണഘടന സംരക്ഷിക്കുന്ന മഹാനായ കുഞ്ഞനന്തനെയും തടവിൽ കിടന്നു കൊണ്ട് തന്നെ ക്വട്ടേഷൻ വർക്കുകൾ കൃത്യമായി ചെയ്തു സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്ന സാക്ഷാൽ കൊടി സുനിയെയും മനസിൽ ധ്യാനിച്ച് പീതാംബരൻ വെട്ടി.

നാടിന്റെ ഭാവി; അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ.

( ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും പ്രഭാഷകനുമായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP