Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കളിമൈതാനത്ത് തെറ്റു ചെയ്യുന്ന കളിക്കാരന് ഒരു ചുവപ്പുകാർഡ് കിട്ടി ഒന്നോ രണ്ടോ മത്സരത്തിൽ മാറ്റി നിർത്തപ്പെട്ടാൽ തന്നെ അവൻ ശിക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മര്യാദയുടെ പര്യായമായി മാറും; പ്രതികരണങ്ങൾ പ്രതീക്ഷിച്ചു വേണം കളിമൈതാനത്തു പുറത്തിരുന്നു നാവിട്ടലക്കുന്നത്; തടവിന് ശിക്ഷിക്കേണ്ടവരെ തൂക്കികൊല്ലരുതേ

കളിമൈതാനത്ത് തെറ്റു ചെയ്യുന്ന കളിക്കാരന് ഒരു ചുവപ്പുകാർഡ് കിട്ടി ഒന്നോ രണ്ടോ മത്സരത്തിൽ മാറ്റി നിർത്തപ്പെട്ടാൽ തന്നെ അവൻ ശിക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മര്യാദയുടെ പര്യായമായി മാറും; പ്രതികരണങ്ങൾ പ്രതീക്ഷിച്ചു വേണം കളിമൈതാനത്തു പുറത്തിരുന്നു നാവിട്ടലക്കുന്നത്; തടവിന് ശിക്ഷിക്കേണ്ടവരെ തൂക്കികൊല്ലരുതേ

സ്റ്റേൺ പ്രവിശ്യയിലെ മലയാളികളുടെ ഫുട്‌ബോൾ ആരവവും കളിയോടുള്ള അടങ്ങാത്ത ആവേശവും ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനക്കാരയ ആളുകളിലും അത് പോലെ വിദേശികളിലും അറബ് വംശജർക്കിടയിലും വളരെ പ്രസിദ്ധവും മതിപ്പു ഉളവാക്കുനന്നതും ആണ് ..

മികവുറ്റ ഒരു ഫുട് ബോൾ സംഘടനയും അതിനു കീഴിൽ പ്രസിദ്ധം ആയ കുറെ ക്ലബുകളും മിടുക്കന്മാർ ആയ കുറെ കളിക്കാരും അവരെ പ്രോത്സാഹിപ്പിക്കാനും കളിക്കാർക്ക് താങ്ങും തണലും ആയി കഴിവുറ്റ കുറെ ക്ലബ് മാനേജര്മാരും ക്ലബ് അംഗങ്ങളും ഇവർക്കെല്ലാം പുറമെ പ്രവാസ ജീവത-ജോലി തിരക്കിനിടയിൽ സമയം കണ്ടെത്തി ഫുട്‌ബോൾ മൈതാനങ്ങൾ തേടി പിടിച്ചു കളി കാണാൻ വരുന്ന നൂറു കണക്കിന് ഫുട്‌ബോളിനെ പ്രേമിക്കുന്ന കുറെ മനുഷ്യരും ഇങ്ങനെ പോകുന്നു കിഴക്കൻ പ്രവിശ്യയിലെ ഫുട്‌ബോൾ വിശേഷങ്ങൾ .......

ഇപ്പോൾ നടക്കുന്ന ഗൾഫ് കമ്പനി സെവെൻസിൽ രണ്ടു ക്ലബുകൾ തമ്മിൽ ഉണ്ടായ പ്രശനങ്ങളും അതിനെതിരെ ഫുട്‌ബോൾ സംഘടന എടുത്ത ചില ''യോജിക്കാൻ'' പറ്റാത്ത രീതിയിൽ ഉള്ള നടപടികളും ആണ് ഇന്ന് കിഴക്കൻ പ്രവിശ്യയിൽ ഫുട്‌ബോളിനെ സ്നേഹിക്കുന്നവർ കൂട്ടം കൂടിയാൽ സംസാരിക്കാൻ ഉള്ളത് ..

കളി മൈതാനത്തു കളിക്കുന്ന കളിക്കാരൻ കളി നടക്കുന്ന ഗ്രൗണ്ടിൽ മാത്രം കളിച്ചാൽ മതി ..കാണികൾക്കിടയിൽ നിന്നും വരുന്ന കമ്മന്റുകൾക്കോ , നാവിട്ടലക്കുന്ന അഭിപ്രായങ്ങൾക്കോ മറുപടി കൊടുക്കാനോ ചെവി കൊടുക്കണോ നിൽക്കേണ്ട കാര്യമ് ഇല്ല..എന്നാൽ വ്യക്തി പരമായി എന്തെങ്കിലും കളിക്കാരനെ പേര് എടുത്തു പറഞ്ഞു അവഹേളിക്കുന്ന രീതി ഒട്ടും ശരിയല്ല ..അങ്ങിനെ ചെയ്താൽ കളിക്കാരൻ ചിലപ്പോൾ പ്രതിഷേധിക്കുക സ്വാഭാവികം ആണ് ..ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിച്ചു വേണം കളിമൈതാനത്തു പുറത്തിരുന്നു നാവിട്ടലക്കുന്നവരും ശ്രദ്ധിക്കേണ്ടത് ( വീട്ടുകാരെ ചേർത്ത് ആരെങ്കിലും അഭിപ്രായങ്ങൾ വിളിച്ചു പറയുമ്പോൾ ചെവിക്കല്ല് നോക്കി അടി വരും എന്ന് കൂടെ ഓർക്കേണ്ടി വരും )..ഇതൊക്കെ കളികൾ ക്കിടയിൽ അപൂര്വ്വം ആയി നടക്കുന്ന സ്വാഭാവിക പ്രതികരണങ്ങൾ മാത്രം ആണ് ..
എന്തായാലും ഒരിക്കലും നടക്കാൻ പാടില്ലാത്ത തരത്തിൽ ഉള്ള പ്രതികരണവും പ്രതിഷേധവും നടന്നു ..അതിനോട് ഒരിക്കലും ഒരു ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആർക്കും യോജിക്കാനും പറ്റുന്നത് അല്ല .ഇത്തരം കോപ്രായങ്ങൾ കാണിക്കുന്ന കളിക്കാർക്കും ക്ലബുകാർക്കും നേരെ ശിക്ഷ നടപടികൾ കൈക്കൊള്ളേണ്ടത് തന്നെയാണ് ..''എന്നാൽ ''' കുത്താൻ വരുന്ന കാളയെ മൂക്ക് കയറിട്ടാണ് മെരുക്കേണ്ടത് അല്ലാതെ മൂക്ക് കയറിന് പുറമെ കയ്യും കാലും , വായയും മൂടി കെട്ടി അനങ്ങാൻ പറ്റാത്ത വിധം തളച്ചാൽ അത് ചത്ത് പോവുകയേ ഉള്ളൂ ....

ഫുട്‌ബോൾ സംഘടന എടുത്ത ശിക്ഷാ നടപടികൾ അത് പോലെ തീരുമാനങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ടത് തന്നെയാണ് ..വ്യകതി പരമായ അഭിപ്രായം മാത്രം അല്ല ഫുട് ബോളിനെ സ്‌നേഹിക്കുനന്നവരുടെ കൂടി അഭിപ്രായത്തെ അറിഞ്ഞു തന്ന്‌നെയാണ് ഈ കുറിപ്പ് എഴുതുനന്തു ..

ഒരു ശരാശരി കളിക്കാരന് കിട്ടുന്ന ഊർജം എന്ന് പറയുന്നത് അവൻ ബൂട്ട് കെട്ടി നൂറു കണക്കിന്ആ ളുകളുടെ മുന്നിൽ കളിക്കുമ്പോൾ കിട്ടുന്ന അവസരം ,അത് പോലെ പ്രോത്സാഹനം തന്നെയാണ് ..കളിക്കിടയിൽ പരിക്ക് പറ്റി വേദന കൊണ്ട് പുളയുമ്പോൾ അവൻ അനുഭവിക്കുന്ന വേദന നമ്മൾ ആരും ഏറ്റെടുക്കർ ഇല്ല ... സ്വയം അനുഭവിക്കാരാണ് പതിവ് ..ആ വേദനയുടെ പേരും പറഞ്ഞു ഒരു കളിക്കാരനും കണ്ണീർ വാർത്തു റൂമിൽ ഇരിക്കാരും ഇല്ല ..വീണ്ടും ബൂട്ട് കെട്ടി നമുക്ക് മുന്നിൽ വരുന്നത് അവന്റെ ഹൃദയത്തിൽ ആളി കത്തുന്ന കളി ആവേശം കൊണ്ട് മാത്രം തന്നെയാണ് ...അതാണ് ഓരോ കളിക്കാരനും...... നിങ്ങൾ ഇവിടെ എടുത്ത ശിക്ഷ നടപടി ഒരു വര്ഷം വരെ ആണ് ..ഒരു വര്ഷം വരെ ഒരു കളിക്കാരനെ മാറ്റി നിർത്തിയാൽ എന്തായിരിക്കും അവന്റെ മാനസികാവസ്ഥ എന്ന് കൂടി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ??

കളി മൈതാനത്തു തെറ്റ് ചെയ്യുന്ന കളിക്കാരന് ഒരു ചുവപ്പു കാർഡ് കിട്ടി ഒന്നോ രണ്ടോ മത്സരത്തിൽ മാറ്റി നിർത്തപ്പെട്ടാൽ തന്നെ അവൻ ശിക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മര്യാദയുടെ പര്യായം ആയി മാറും എന്നുള്ളത് ശരിയായ ഒന്നാണ് ..നിങ്ങൾക്കും ശിക്ഷ വിധിക്കാം ആയിരുന്നു ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം അതും അല്ലെങ്കിൽ ഒരു ടൂർണ്ണമെന്റിൽ നിന്നോ രണ്ടു ടൂർണമെന്റിൽ നിന്നോ തെറ്റ് ചെയ്തവരെ മാറ്റി നിർത്താം കൂടി പിഴയും വിധിക്കാം ..അതൊക്കെ സാമാന്യ യുക്തിക്കു നിരക്കുന്ന ശിക്ഷ നടപടികൾ തന്നെ ആണ് .

പ്രിയപെട്ട ഫുട്‌ബോൾ അസോസിയേഷൻ ഈ നടപടിയിൽ ഒരു പുനര്ചിന്തനം നടത്തേണ്ടത് അത്യാവശ്യം ആണ്..ആ കളിക്കാരുടെ കളി മികവിനെ നശിപ്പിക്കാൻ നാം കൂട്ട് നിന്ന് കൂടാ ..അവരും ന്യമിഷികആവേശത്തിൽ ചെയ്തു പോയ തെറ്റ് കൾ മനസിലാക്കി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടാവും ..തിരിച്ചു വിളിക്കൂ അവരെ കളി മൈതാനിയിലോട്ടു ..ഇതാണ് ഫുട്‌ബോൾ ആസ്വാദകർ ആയിട്ടുള്ള ക്ലബ് മാത്രം നോക്കാതെ ഫുട്ബാളിനെ സ്‌നേഹിക്കുനനവരായ ആളുകളുടെ മനസ്സിൽ ഉള്ളത് ..
.കിഴക്കൻ പ്രവിശ്യയിലെ ഫുട്‌ബോളിനെ നാശത്തിലോട്ടു അല്ല നമുക്ക് കൊണ്ട് പോകേണ്ടത് എന്ന് കൂടി ഓർമപ്പെടുത്തുന്നു (ഉചിതം ആയ തീരുമാനം കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കട്ടെ )

എന്തിനു ഇവിടെ സോഷ്യൽ മീഡിയയിൽ ഇതെല്ലാം പറയുന്നു എന്ന് ചിന്തിക്കുന്നവർക്കു ഉള്ള മറുപടി :ഗ്രൗണ്ടിലെ ഗാലറിയിൽ ഇരുന്നു കാര്യങ്ങൾ വിളിച്ചു പറയുനനവർക്കു ഇതൊക്കെ തന്നെയുള്ളൂ വഴി ...അല്ലാതെ ഞങ്ങളെ ആരും അസോസിയേഷൻ മീറ്റിംഗിൽ പങ്കെടുക്കാകാൻ വിളിക്കില്ല...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP