1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

തൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

April 15, 2019 | 04:43 PM IST | Permalinkതൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

അഡ്വ. സുനിൽ സുരേഷ്

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ അരുൺ കുമാറിന്റെ ചെയ്തികളിൽ പൊതുസമൂഹം ചോദിക്കുന്നത് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നാണ്. മുൻപ് 2014 ൽ ഷഫീഖ് എന്ന കുട്ടി സ്വന്തം അച്ഛനിൽ നിന്നും രണ്ടാനമ്മയിൽനിന്നും നിന്നും സമാനമായ പീഡനങ്ങൾ നേരിട്ട ഒരു സംഭവമുണ്ടായിരുന്നു.

അതിനും ഏറെ വർഷങ്ങൾക്ക് മുൻപ് ഡോ. ശശിരാജപണിക്കർ എന്ന ആയുർവേദ ഡോക്ടറെയും ഭാര്യയെയും സമാനമായ കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ കോടതി ശിക്ഷിച്ചിരുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. സാധാരണ ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്ത ക്രൂരകൃത്യങ്ങൾ ചെയ്യുവാൻ ഇത്തരക്കാർക്ക് പ്രേരകമാകുന്ന ഘടകം എന്താണ്?

മേൽ പരാമർശിച്ച കേസുകൾ ഉൾപ്പെടെ നിരവധി സമാന കേസുകളിലെ പ്രതികളുടെ / കുറ്റവാളികളുടെ മാനസികാവസ്ഥയ്ക്ക് ആധാരമായി വർത്തിക്കുന്നു എന്ന് ന്യായമായും അനുമാനിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ മാനസികവും നിയമപരവുമായ പൊതു അപഗ്രഥനമാണ്; നേരെ മറിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റ സ്ഥാപനമല്ല ഈ എഴുത്ത് എന്ന് പറഞ്ഞുകൊള്ളട്ടെ.'സാഡിസ്റ്റിക് പേർസണാലിറ്റി ഡിസോർഡർ'. പൊതുവിൽ സാഡിസം എന്ന് വിശേഷിപ്പിക്കുന്നു.

എന്താണ് സാഡിസം?

മറ്റുള്ളവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ച് അതിൽനിന്നും ഗൂഢമായ ആനന്ദം കണ്ടെത്തുന്ന ലൈംഗിക വൈകൃതം ആണ് സാഡിസം. സഹജീവിയുടെ വേദന സാഡിസ്റ്റിനെ ലൈംഗികമായി ഉന്മത്തൻ ആകുന്നു. കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് മാരകമായ ശിക്ഷകൾ നൽകുക, വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുക, ലൈംഗികവേഴ്ചകളിൽ പങ്കാളിയെ അസ്വാഭാവികമായി വേദനിപ്പിക്കുക, താളംതെറ്റിയ ലൈംഗിക രീതികൾ / ലൈംഗിക വൈകൃതങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുക അല്ലെങ്കിൽ സ്വയം വിധേയനാകുക എന്നിവയൊക്കെയാണ് പീഡന രീതികൾ. അതിക്രമരംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുള്ള വീഡിയോകൾ പതിവായി കാണുന്നത് സാഡിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്.

ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ പീഡകന് ഉദ്ധാരണം സംഭവിക്കുകയും ആയതിലൂടെ നിഗൂഢമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. ആരോഗ്യപരമായ രീതിയിൽ ചിന്തകളെ വിശകലനം ചെയ്യുവാൻ കെൽപില്ലാത്ത ഇക്കൂട്ടർക്ക് ആരോഗ്യപരമായ ബന്ധങ്ങളും സാമൂഹിക ജീവിതവും വലിയ വെല്ലുവിളിയായിരിക്കും. കൂടുതലായും സാഡിസം പ്രയോഗിക്കപ്പെടുന്നത് പീഡകന്റ ഏറ്റവും അടുപ്പമുള്ളവരിൽ തന്നെ ആയിരിക്കും. ഒരു വീട്ടിൽ തന്നെ ഭർത്താവ് ഭാര്യയിലോ, മാതാവോ പിതാവോ സ്വന്തം കുട്ടിയിലോ, ഇത്തരം പ്രയോഗങ്ങൾ നടത്തിയെന്നുവരാം.

കാരണം ലൈംഗിക വേഴ്ചക്ക് സമാനമായി ഏറ്റവും സുരക്ഷിതമായ ഒരു സമയവും സാഹചര്യവും ഒത്തു വരുമ്പോഴാണ് ഈ പ്രവണത കൂടുതലായും മറനീക്കി പുറത്തുവരുന്നത്. (അങ്ങനെയുള്ളവരിൽ) കുട്ടികളും വളർത്തുമൃഗങ്ങളും കൂടുതലായി ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. കാരണം പീഡകന്റെ കാഴ്ചപ്പാടിൽ പുറംലോകമറിയാതെ ഏറ്റവും സുരക്ഷിതമായി പീഡനമുറകൾ ഏൽപ്പിക്കുവാൻ സാധിക്കുന്ന ഇരകൾ ആണ് ഇവ.

എന്തുകൊണ്ട് സാഡിസം?

കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു വ്യക്തിയെ സാഡിസത്തിലേക്ക് നയിക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ ഇവയാണ്.

1. അടിച്ചമർത്തപ്പെട്ട ലൈംഗിക വികാരങ്ങൾ, ലൈംഗിക ഫാന്റസികൾ.
2. ചെറുപ്പകാലത്ത് അനുഭവിക്കേണ്ടതായി വരുന്ന ലൈംഗികപരമായ ദുരനുഭവങ്ങൾ /കാണേണ്ടിവരുന്ന അനാരോഗ്യപരമായ ലൈംഗിക കാഴ്ചകൾ
3. ഹോർമോൺ വ്യതിയാനങ്ങൾ

തലച്ചോറിലെ നാഡീകോശങ്ങളിൽ കാണപ്പെടുന്ന അസറ്റൈൽ കോളിൻ, ഡോപമിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളാണ് ആരോഗ്യപരമായ ചിന്തകളുടെ സുഗമമായ ഒഴുക്കിന് അഥവാ സന്ദേശങ്ങളുടെ കൈമാറ്റത്തിന് സഹായകരമായി വർത്തിക്കുനത്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനങ്ങളിൽ വരാവുന്ന തകരാറുകൾ വ്യക്തിയിൽ വിവിധ മാനസിക വൈകല്യങ്ങൾ സൃഷ്ടിക്കാം. അനുകൂല പ്രേരക ഘടകങ്ങളുടെ നിരന്തരമായ കണ്ടീഷനിങ് കൂടിയാകുമ്പോൾ വൈകല്യം വൈകൃതത്തിലേക്കും വഴി മാറാം.

ഇവിടെ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും നിർണ്ണായക ഘടകങ്ങളാണ്. മിതമായ സാഡിസ്റ്റിക് പ്രവണത പുലർത്തുന്ന ഒരു വ്യക്തിയുടെ വളർച്ചാകാലഘട്ടം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാൽ സജീവമായ ഒരു ചുറ്റുപാടിലാണെങ്കിൽ നിരന്തരമായി വിധേയനാകേണ്ടി വരുന്ന നെഗറ്റീവ് കണ്ടീഷനിങ് പ്രസ്തുത വ്യക്തിയുടെ മനസ്സിലേക്ക് ക്രിമിനൽ പ്രവർത്തനങ്ങളുടെ സാദ്ധ്യതകൾ കൂടി സമന്വയിപ്പിക്കുകയും ആയത് ക്രമേണ ഒരു സൈക്കോ ക്രിമിനലിനെ സൃഷ്ടിക്കുകയും ചെയ്യാം.

ചെറുപ്രായത്തിലുള്ള ചില കുട്ടികൾ നിസ്സാരം എന്നു തോന്നാമെങ്കിലും ഉറുമ്പുകൾ, ചെറു പ്രാണികൾ, ഷഡ്പദങ്ങൾ തുടങ്ങിയവയുടെ ചിറകുകളും കൈകാലുകളും മറ്റും വേർപെടുത്തി പടിപടിയായി വകവരുത്തി രസിക്കുന്ന കളിയിൽ താൽപ്പര്യം കാട്ടുന്നവരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടത്തിൽ പാവത്താൻ എന്ന് തോന്നുന്ന കുട്ടിയെ തെരഞ്ഞുപിടിച്ച് തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കുന്നത് ചെറു പ്രായത്തിലെ സ്വഭാവ വൈകല്യമായി കണക്കാക്കാം. കുട്ടിയുടെ വളർച്ചക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടുകൂടി ഇത്തരം വൈകല്യങ്ങളും വളരുന്നു; ആയതിന് ക്രമേണ വൈകൃതത്തിന്റെ രൂപവും ഭാവവും കൈവരുന്നു അഥവാ കൈവരാവുന്നതാകുന്നു.

ലൈംഗികതയെപ്പറ്റി വ്യക്തമായ അറിവില്ലാത്ത ഒരു പ്രായത്തിൽ തന്നെ ഇത്തരം വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത് വിരളമല്ല. ഒരു ശരാശരി സാഡിസ്റ്റ് മുഖ്യമായും ശ്രദ്ധചെലുത്തുന്ന ഒരു വസ്തുത തന്റെ വൈകൃതം രണ്ടാമതൊരാൾ അറിയാതെ തികച്ചും സാധാരണ രീതിയിൽ ജീവിതം മുമ്പോട്ടു കൊണ്ടു പോകുക എന്നതായിരിക്കും. അതുകൊണ്ടുതന്നെ കുടുംബങ്ങളിൽ നടന്നുവരുന്ന ഇത്തരം സംഭവങ്ങൾ മറ്റ് അംഗങ്ങൾ അറിയുന്നത് ഏറെനാളുകൾക്ക് ശേഷം ആയിരിക്കും. തീവ്ര സാഡിസത്തിന് അടിമപ്പെട്ടിരിക്കുന്ന ഒരാൾക്ക് ഇത്തരം കൃത്യങ്ങൾ നിരന്തരം ചെയ്യുന്നതിനുള്ള പ്രവണത ഉണ്ടാകാം.

എന്നാൽ മിതമായ രീതിയിൽ മാത്രം ഈ വൈകൃതത്തിന് അടിമപ്പെട്ടിരിക്കുന്നവരിൽ പലരും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കൃത്യങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നവരും ഈയൊരു മാനസികാവസ്ഥയിൽ നിന്നും ഏതുവിധേനയും പുറത്തുകടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരുമായിരിക്കും. തങ്ങളുടെ മനോ നിയന്ത്രണത്തിനും അപ്പുറമുള്ള ഒരു സ്ഥിതിവിശേഷം അഥവാ രോഗാവസ്ഥയാണ് ഇത് എന്ന രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് ദൈവഭയത്തിന് സമാനമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സാഡിസ്റ്റിക് പ്രവണതകളെ സാദ്ധ്യമാകും വിധം നിയന്ത്രിച്ച് നിർത്തുവാനുള്ള ശ്രമം നടത്തുന്നവരും ഇക്കൂട്ടരിൽ കാണപ്പെടും.

എന്നാൽ ബോധപൂർവ്വമായ ഇത്തരം ചെറുത്തുനിൽപ്പിന്റെ ഭാഗമായി കടുത്ത മാനസികസമ്മർദ്ദാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായ നിരവധി സാഹചര്യങ്ങൾ ഇത്തരക്കാർ നേരിടേണ്ടതായി വരാം. കലിതുള്ളി വരുന്ന ജലപ്രവാഹത്തെ സർവശക്തിയുമുപയോഗിച്ച് തടുത്ത് നിർത്തുന്നതിന് സമാനമായ ഒരു അവസ്ഥയായിരിക്കും ഇത്. തികച്ചും സന്തോഷകരമായി ഇരിക്കുന്ന ഒരു അവസ്ഥയിലും സാഡിസ്റ്റിക് ചിന്തകൾ കടന്നു വരാം. ഉദാഹരണത്തിന് മനസ്സ് തികച്ചും ശാന്തം ആയിരിക്കുന്ന ഒരു സാഹചര്യത്തിൽ ക്രൂരമായ ഒരു കൊലപാതകത്തെ സംബന്ധിക്കുന്ന വാർത്ത കേൾക്കുകയോ ദൃശ്യങ്ങൾ കാണാനിടയാവുകയോ ചെയ്താതാൽ മനസ്സിന് പെട്ടന്ന് ഇളക്കം തട്ടാം.

സാഡിസ്റ്റുകൾ പൊതുവേ അന്തർമുഖർ ആയിരിക്കും. തീവ്രമായ മാനസിക വ്യവസ്ഥിതികൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന ഇവർ മറ്റു പല മാനസിക രോഗങ്ങൾക്കു കൂടി അടിമകൾ ആയിരിക്കും. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്ക് താൻ ചെയ്യുന്നത് എന്താണെന്നും എന്തിനാണെന്നും ഉള്ള വ്യക്തമായ ബോദ്ധ്യം ഉണ്ടായിരിക്കും. അല്ലാതെ മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ ലഹരിയിൽ സംഭവിച്ചു പോകുന്ന ഒന്നല്ല സാഡിസം. ലഹരിവസ്തുക്കൾ ഇരയിൽ പ്രയോഗിക്കപ്പെടുന്ന പീഡനമുറകളെ കാര്യമായിത്തന്നെ സ്വാധീനിക്കാം എന്നത് മറ്റൊരു വസ്തുത. പരസ്യമായി ക്രിമിനൽ സ്വഭാവം വച്ചു പുലർത്തുന്ന സാഡിസ്റ്റുകളെപ്പോലെതന്നെ ഏറെ അപകടകാരികളാണ് സ്വന്തം പെർവെർട്ടഡ് ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത പകൽ മാന്യന്മാരായ സാഡിസ്റ്റുകൾ.

മൃതശരീരത്തോടു തോന്നുന്ന ലൈംഗികാസക്തി , കുട്ടികളോട് തോന്നുന്ന ലൈംഗിക വികാരം, മൃഗങ്ങളോട് തോന്നുന്ന ലൈംഗികാസക്തി , പ്രത്യേക തരം വസ്തുക്കളോടു തോന്നുന്ന ലൈംഗികാസക്തി എന്നിവയൊക്കെയാണ് വ്യക്തികളിൽ കണ്ടു വരുന്ന മറ്റ് ലൈംഗിക വൈകൃതങ്ങൾ.സാഡിസം ഉൾപ്പെടെയുള്ള ലൈംഗികവൈകൃതങ്ങൾ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കുക എന്നത് അങ്ങേയറ്റം കഠിനമാണ്. 100% ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാരീതികളുടെയും ഔഷധങ്ങളുടെയും അഭാവം തന്നെ മുഖ്യ കാരണം.

സാഡിസവുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥിതിവിശേഷങ്ങളുടെ കാഠിന്യം ലഘൂകരിക്കുകയും അതുവഴി മാനസിക പരിവർത്തന സാധ്യതയ്ക്കുള്ള വഴിതെളിക്കുകയും ചെയ്യാം എന്നതിലുപരി ഒരു പൂർണ്ണകായ ചികിത്സ എന്നത് ഇന്നും അപ്രാപ്യമായ ഒന്നാണ്.
സാഡിസം ഒരു രോഗാവസ്ഥയോ അതോ ശിക്ഷാർഹമായ ഒരു കുറ്റമോ? ഉത്തരം ഇത് രണ്ടും ആണ്. സങ്കീർണ്ണമായ മാനസികാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന ശിക്ഷാർഹമായ കുറ്റം തന്നെയാണ് സാഡിസം.

ദേഹോപദ്രവം ഏൽപ്പിക്കുക

(319 ഐപിസി), മാരകമായ രീതിയിൽ ദേഹോപദ്രവം ഏൽപ്പിക്കുക, (320 ഐപിസി) അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്തുക, മൃഗങ്ങളെ ഉപദ്രവിക്കുക തുടങ്ങിയവയൊക്കെയും തന്നെ ഇന്ത്യൻ ക്രിമിനൽ നിയമ വ്യവസ്ഥിതി അനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്.പീഡന മുറകളിലൂടെ ഇര മൃതപ്രായനാവുകയാണെങ്കിൽ വധശ്രമത്തിനും (307 ഐപിസി) മരണം സംഭവിക്കുന്നുവെങ്കിൽ കൊലപാതകത്തിനും (300 ഐപിസി) പീഡകൻ ഉത്തരവാദിയാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇന്ത്യൻ വ്യക്തിനിയമങ്ങൾ പ്രകാരം 'ക്രൂരത' വിവാഹമോചനത്തിനുള്ള മതിയായ ഒരു കാരണമാണ്. എന്നാൽ നിയമം അനുശാസിക്കുന്ന തടവ് ശിക്ഷയോടൊപ്പം മതിയായ ചികിത്സയും ഇത്തരം കുറ്റവാളികൾക്ക് അത്യന്താപേക്ഷിതമാണ് എന്നതാണ് വസ്തുത. പൊലീസ്, അഭിഭാഷകൻ, മജിസ്ട്രേറ്റ്, ഡോക്ടർ എന്നിങ്ങനെ വിവിധ തുറകളിൽ പെട്ടവരുടെ സംയോജിത സേവനവും ഇവിടെ അനിവാര്യമാണ്.

ക്രിമിനോളജി മേഖലയിൽ ഏറെ പഠനങ്ങൾ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് സാഡിസത്തിന്റെ മാനസികവും ശാസ്ത്രീയവും നിയമപരവുമായ അപഗ്രഥനം. 'ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണം ' എന്ന് നിഷ്‌കർഷിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥിതി ഇത്തരം കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കൈകാര്യം ചെയ്യുന്ന രീതി കാലാനുസൃതമായി പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ പരിവർത്തന തത്വത്തിന്റെ സാധ്യതകൾ സാഡിസം ഉൾപ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ എത്രമേൽ പ്രായോഗികമാണെന്നത് ചിന്ത്യം.

തടവുശിക്ഷ പൂർത്തിയാക്കി സ്വതന്ത്രരാകുന്നവർ സമാന കുറ്റകൃത്യങ്ങളിലേക്കോ അതിനെക്കാൾ ഒരു പടി കൂടി സങ്കീർണമായ കുറ്റകൃത്യങ്ങളിലേക്കോ തിരിച്ചു പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ചുരുക്കത്തിൽ പ്രത്യക്ഷ സാഹചര്യത്തിൽ ഈ പ്രവണതയുള്ളവരെ സാമൂഹിക വിപത്ത് എന്നുതന്നെ വിശേഷിപ്പിക്കേണ്ടതായി വരുന്നു. ചെയ്യുന്ന കൃത്യം നിയമപ്രകാരം കുറ്റകരമായി കണക്കാക്കപ്പെട്ടിട്ടുള്ളതാണെന്നും ആയത് ചെയ്യുന്നതിലൂടെ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കാമെന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധം മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലാണ് പീഡകൻ എങ്കിൽ നിയമപരമായ പരിരക്ഷ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.

അതായത് ശിക്ഷയിൽ നിന്നും ഒഴിവാകാം എന്ന് ചുരുക്കം. എന്നാൽ ഇതത്ര എളുപ്പമല്ല. മനോരോഗ ചികിത്സകന്റെ കൃത്യമായ സാക്ഷ്യപത്രം ഈ നടപടിക്രമത്തിന് അനിവാര്യമാണ്. കുറ്റവാളി എന്ന ബോധാവസ്ഥയ്ക്കു മേൽ അഥവാ കുറ്റവാളിയുടെ ക്രിമിനൽ മനസ്സിനു മേൽ ആണ് ശിക്ഷാവിധികൾ ചുമത്തപ്പെടുന്നത്. അല്ലാതെ ആ ബോധാവസ്ഥ പേറുന്ന ഭൗതികശരീരത്തിൽ അല്ല. അതുകൊണ്ടുതന്നെ കുറ്റവാളിയുടെ മാനസികാവസ്ഥ ക്രിമിനൽ കേസുകളിൽ നിർണ്ണായക ഘടകമാണ്. തടവ് ശിക്ഷയോടൊപ്പം പരിവർത്തന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കിവരുന്ന ഒരു സമ്പ്രദായം ജയിലുകളിൽ പിന്തുടരുന്നുണ്ട്. പരോൾ, തുറന്ന ജയിലുകളിലെ വാസം എന്നിവയ്ക്ക് പുറമെ മാനസികമായ ഉണർവിനും ഉന്മേഷത്തിനും വഴിയൊരുക്കുന്ന പ്രവർത്തനങ്ങളും ജയിലുകളിൽ ഇപ്പോൾ സജീവമാണ്.

പ്രത്യക്ഷ സാഹചര്യത്തിൽ സാഡിസത്തിന് രോഗത്തിന്റെയും സാഡിസ്റ്റിന് രോഗിയുടെയും പരിവേഷം നൽകി പീഡകന് ഒരു സേഫ് സോൺ ഒരുക്കേണ്ടതിന്റെ ആവശ്യകത ഒട്ടും തന്നെ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു. പീഡകനെ പേപ്പട്ടിയെപ്പോലെ നാട്ടുകാർ കല്ലെറിഞ്ഞു കൊല്ലേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ. പ്രതിയെ തെളിവെടുപ്പിനും മറ്റും കൊണ്ടുവരുമ്പോൾ വളരെ വ്യക്തമാണിത്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

ഒരു വ്യക്തിക്ക് താൻ സാഡിസ്റ്റ് ആണെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യേണ്ടത് സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുക എന്നതാണ്. സ്വമേധയാ അതിന് സാധിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുകയോ ഈവക കാര്യങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച സമൂഹത്തിലുള്ള മറ്റു വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യുക. (കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബാഹ്യമായും ആന്തരികമായും ഉള്ള റിലാക്സേഷൻ ടെക്നിക്കുകൾ, തലച്ചോറിന്റെ താളംതെറ്റിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ, ആത്മീയത, ദൈവികത എന്നിവയെ ആശ്രയിക്കാവുന്നതാണ്.

വൈകൃതങ്ങളുടെ കാര്യത്തിൽ സൈക്യാട്രിക് ചികിത്സ എത്രത്തോളം ഫലപ്രദമായിരിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുമെങ്കിലും ചികിത്സയിലൂടെയും ചികിത്സാനുബന്ധ രീതികളിലൂടെയും മനുഷ്യ ശരീരത്തിലും മനസ്സിലും ഉണ്ടാകാവുന്ന മാറ്റങ്ങൾ ചെറുതല്ല. താൻ / തന്റെ കുടുംബാംഗം കുടുംബത്തിനും സമൂഹത്തിനും ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്; തന്നെ / തന്റെ കുടുംബാംഗത്തെ നിയന്ത്രിക്കേണ്ടതായ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ് ' എന്ന തോന്നൽ ആത്മാർത്ഥമായി ഉണ്ടാവുകയും അതിനെ ആത്മാർത്ഥമായി തുറന്ന മനസ്സോടുകൂടി സമീപിക്കുകയും ചെയ്താൽ മാത്രം സംഭവ്യമാകുന്ന ഒന്നാണ് മേൽസൂചിപ്പിച്ച പരിമിതമായ പരിവർത്തനം എന്നത് ഏറെ ചിന്ത്യം.

(കേരളാ ലോ അക്കാഡമി കോളേജിലെ അസി. പ്രഫസറാണ് അഡ്വ. സുനിൽ സുരേഷ് )

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും
വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം
വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ