Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോൾ ചില വിവരദോഷികൾ അത് വിവാദമാക്കി; ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സർവകലാശാലയിൽ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസർ നിയമിക്കാൻ ഒരുങ്ങുമ്പോൾ അതും ചില ഏഴാംകൂലികൾ വിവാദമാക്കുകയാണ്; പികെ ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം: അഡ്വക്കേറ്റ് ജയശങ്കർ എഴുതുമ്പോൾ

അഡ്വ ജയശങ്കർ

റ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോൾ ചില വിവരദോഷികൾ അത് വിവാദമാക്കി.

ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സർവകലാശാലയിൽ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസർ നിയമിക്കാൻ ഒരുങ്ങുമ്പോൾ അതും ചില ഏഴാംകൂലികൾ വിവാദമാക്കുകയാണ്.

സഖാക്കൾക്കു വേണ്ടി സഖാക്കൾ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സർവകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ഏകെജി സെന്ററിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.

ഉയർന്ന യോഗ്യതയും ഗവേഷണ ബിരുദവുമുള്ള ഉദ്യോഗാർത്ഥികൾ തഴയപ്പെട്ടു എന്നാണ് കുബുദ്ധികൾ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാൻസലർ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.

അടിക്കുറിപ്പ്: നാട്ടിൽ കൊറോണ പടർന്നു പിടിക്കുന്ന സമയത്താണ്, സർവകലാശാലയിലെ നിയമന വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP