Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്‌സൽ ഗുരു ഒരു കത്തെഴുതിയിരുന്നു.. ദേവീന്ദർ സിങ് എന്ന കശ്മീരിലെ പൊലീസുദ്യോഗസ്ഥനാണ് തീവ്രവാദികളെ ഡൽഹിയിൽ കൊണ്ടുപോകാനും താമസം ശരിയാക്കാനും തന്നോട് നിർദ്ദേശിച്ചത് എന്ന്; ദേവീന്ദർ സിങ് അറസ്റ്റിലായപ്പോൾ എന്താണ് വിശ്വസിക്കേണ്ടത് എന്ന് ഇപ്പോൾ ഒരു രൂപവുമില്ലാതായിട്ടുണ്ട്: അജയ് ബാലചന്ദ്രൻ എഴുതുന്നു

അഫ്‌സൽ ഗുരു ഒരു കത്തെഴുതിയിരുന്നു.. ദേവീന്ദർ സിങ് എന്ന കശ്മീരിലെ പൊലീസുദ്യോഗസ്ഥനാണ് തീവ്രവാദികളെ ഡൽഹിയിൽ കൊണ്ടുപോകാനും താമസം ശരിയാക്കാനും തന്നോട് നിർദ്ദേശിച്ചത് എന്ന്; ദേവീന്ദർ സിങ് അറസ്റ്റിലായപ്പോൾ എന്താണ് വിശ്വസിക്കേണ്ടത് എന്ന് ഇപ്പോൾ ഒരു രൂപവുമില്ലാതായിട്ടുണ്ട്: അജയ് ബാലചന്ദ്രൻ എഴുതുന്നു

അജയ് ബാലചന്ദ്രൻ

 തൂക്കിക്കൊല്ലപ്പെട്ട അഫ്‌സൽ ഗുരുവിനെ ഓർമയുണ്ടോ?

വാജ്‌പേയി ഭരണകാലത്തെ 2001 ലെ പാർലമെന്റ് ആക്രമണം നടത്തിയ തീവ്രവാദികളെ സഹായിച്ചു എന്നതായിരുന്നു അഫ്‌സൽ ഗുരുവിനെതിരേ കോടതിയിൽ തെളിയിക്കപ്പെട്ട കുറ്റം. തീവ്രവാദികളെ ഡൽഹിയിൽ കൊണ്ടുവരുകയും താമസം അറേഞ്ച് ചെയ്യുകയും ചെയ്തത് അഫ്‌സൽ ഗുരു ആണെന്ന് തെളിവുണ്ടായിരുന്നു. ഈ തെളിവാണ് പാർലമെന്റ് ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിൽ അഫ്‌സൽ ഗുരു കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്താൻ കാരണം.

വധശിക്ഷ വിധിച്ചു, നടപ്പാക്കി.

2013-ൽ അഫ്‌സൽ ഗുരു ഒരു കത്തെഴുതിയിരുന്നു. ദേവീന്ദർ സിങ് എന്ന കശ്മീരിലെ പൊലീസുദ്യോഗസ്ഥനാണ് തീവ്രവാദികളെ ഡൽഹിയിൽ കൊണ്ടുപോകാനും താമസം ശരിയാക്കാനും തന്നോട് നിർദ്ദേശിച്ചത് എന്ന്... വാക്കാൽ പറയുന്ന ഇത്തരമൊരു നിർദ്ദേശം തെളിയിക്കാൻ അഫ്‌സൽ ഗുരുവിനാവില്ലല്ലോ?

ആരെങ്കിലും വിശ്വസിക്കുമോ? ആരും വിശ്വസിച്ചില്ല ഞാനും വിശ്വസിച്ചില്ല. തീവ്രവാദികളെ സഹായിച്ചു എന്ന് തെളിയിക്കപ്പെട്ട കുറ്റവാളി ഒരു പൊലീസുദ്യോഗസ്ഥനെതിരേ തെളിവൊന്നുമില്ലാതെ ഉന്നയിക്കുന്ന ആരോപണം ആരെങ്കിലും വിശ്വസിക്കുമോ?

ഇന്നലെ ഇപ്പറഞ്ഞ ദേവീന്ദർ സിങ്ജിയെ ചില തീവ്രവാദി മിത്രങ്ങളുമായി ആയുധ സമേതം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടികൂടി എന്ന വാർത്ത വന്നിട്ടുണ്ട്. എന്താണ് വിശ്വസിക്കേണ്ടത് എന്ന് ഇപ്പോൾ ഒരു രൂപവുമില്ലാതായിട്ടുണ്ട് എന്ന ഒരു മാറ്റമുണ്ട്.

2001 ലെപ്പോലെ ഇപ്പോഴും ഒരു പാർലമെന്റ് ആക്രമണത്തിന്റെ ആവശ്യമുണ്ട് എന്ന് ആർക്കെങ്കിലും തോന്നിയോ എന്നറിയില്ല...

ഒന്നും അറിയില്ല!'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP