Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു പെൺകുട്ടികൾ അമ്പലത്തിൽ കുളിച്ചു സുന്ദരികൾ ആയി പോകുന്നത് അവർ സെക്സിന് തയ്യാർ ആണെന്ന് അറിയിക്കാനാണെന്നും പോകാതിരിക്കുന്നത് ആ ദിവസങ്ങളിൽ അവർക്കു അതിനു സാധിക്കില്ല എന്നും അറിയിക്കാനാണത്രെ; ഇതെന്തു തരം ആവിഷ്‌കാര സ്വാതന്ത്രം ആണെന്ന് സത്യമായും എനിക്ക് മനസിലായില്ല? അജോയ് കുമാർ എഴുതുന്നു

ഹിന്ദു പെൺകുട്ടികൾ അമ്പലത്തിൽ കുളിച്ചു സുന്ദരികൾ ആയി പോകുന്നത് അവർ സെക്സിന് തയ്യാർ ആണെന്ന് അറിയിക്കാനാണെന്നും പോകാതിരിക്കുന്നത് ആ ദിവസങ്ങളിൽ അവർക്കു അതിനു സാധിക്കില്ല എന്നും അറിയിക്കാനാണത്രെ; ഇതെന്തു തരം ആവിഷ്‌കാര സ്വാതന്ത്രം ആണെന്ന് സത്യമായും എനിക്ക് മനസിലായില്ല? അജോയ് കുമാർ എഴുതുന്നു

അജോയ് കുമാർ

ന്താണ് ഒരു എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം? സ്റ്റേറ്റ് അവാർഡ് ഉൾപ്പടെ രണ്ടവാർഡ് കിട്ടിയതിനാലോ, പുസ്തകങ്ങൾ കുറെ വിറ്റഴിഞ്ഞതിനാലോ ,കുറെ വായനക്കാർ സ്‌നേഹിക്കുന്നതിനാലോ ,ഒന്നും ബുദ്ധിജീവി അല്ലാത്ത എന്നെ ഈ തലമുറയിലെ സാഹിത്യകാരന്മാർ അവരുടെ കൂടെ കൂട്ടാൻ പോകുന്നില്ല. എന്നാലും ഒരു സാധാരണക്കാരനായി നിന്ന് എനിക്കിത് ചോദിക്കാമല്ലോ.എന്താണ് ഒരു എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ?

ഹരീഷ് എന്നൊരു നോവലിസ്റ്റ് മാതൃഭുമിയിൽ പ്രസിദ്ധീകരിക്കുന്ന മീശ എന്ന അദ്ദേഹത്തിന്റെ നോവലിലെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിച്ചിരിക്കുന്നു. ഹിന്ദു പെൺകുട്ടികൾ അമ്പലത്തിൽ കുളിച്ചു സുന്ദരികൾ ആയി പോകുന്നത് അവർ സെക്സിന് തയ്യാർ ആണെന്ന് അറിയിക്കാനാണെന്നും നാലോ അഞ്ചോ ദിവസം അവർ പോകാതിരിക്കുന്നത് ആ ദിവസങ്ങളിൽ അവർക്കു അതിനു സാധിക്കില്ല എന്നും അറിയിക്കാനാണത്രെ.

ഇതെന്തു തരം ആവിഷ്‌കാര സ്വാതന്ത്രം ആണെന്ന് സത്യമായും എനിക്ക് മനസിലായില്ല ? ഞാൻ ഒരു അറു പഴഞ്ചൻ മൂരാച്ചിയും ഹൈന്ദവ തീവ്രവാദിയും ആയതു കൊണ്ടാണോ ഇനി?

ഒരു സമൂഹത്തിലെ തിന്മകളോ, ഫാഷിസമോ ഒക്കെ ആരെയും കൂസാതെ ധൈര്യമായി തുറന്നെഴുന്നതാണ് എന്നെ സംബന്ധിച്ചടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം, കുറഞ്ഞപക്ഷം എന്റെ അറിവ് അങ്ങനെയാണ്. അതോ കാലത്തേ കുളിച്ച് കയ്യിൽ കിട്ടിയ ഒരു തുണിയും എടുത്തുടുത്തു കൊണ്ട് അമ്പലത്തിലേക്കോടുന്ന ബഹുഭൂരിപക്ഷം പെണ്ണുങ്ങളെയും അപമാനിക്കുന്ന ,യാതൊരു സത്യവും ഇല്ലാത്ത ഒരു ജൽപനമാണോ ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം?

എന്റെ അമ്മയും അനിയത്തിയും ഭാര്യയും സുഹൃത്തുക്കളും ഇതൊന്നുമല്ലാത്ത പലരും അമ്പലത്തിൽ പോകുന്നവരും പോയിട്ടുള്ളവരും ആണ്. അതൊക്കെ ഇങ്ങനെ ജെനെറലൈസ് ചെയ്തു പറയുന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എങ്കിൽ അത് ഇല്ലാതെയിരിക്കുന്നതാണ് നല്ലത്. ഒരു കഥാപാത്രത്തെ ഇത്തരം ആളായി ചിത്രീകരിക്കുന്നത് പോലെ അല്ല ഒരു സമൂഹത്തെ മൊത്തം അടച്ചു പറയുന്നത്.അത് ഏതു മതത്തെ ആയാലും ജാതിയെ ആയാലും ആരും അങ്ങനെ ചെയ്യാൻ പാടില്ല തന്നെ.

ചുരുക്കി പറഞ്ഞാൽ ചുമ്മാ മൈലേജ് കിട്ടാൻ വേണ്ടി പടച്ചു വിടുന്ന ഇത്തരം സാധനങ്ങൾ വഴി ശരിക്കും പ്രയോജനം ചെയ്യുക ഇതിനെതിരെ രംഗത്ത് വന്നു ശക്തിയുക്തം വാദിക്കുന്ന സംഘപരിവാർ ശക്തികൾക്കായിരിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല.

ഈ പോക്കിരിത്തനം എഴുതിയ ആളിനെ പുളിച്ച തെറി വിളിക്കുന്നതോ, തല്ലി കയ്യും കാലും ഓടിക്കുന്നതോ ,അയാളുടെ നിരപരാധികളായ വീട്ടുകാരെ തെറി പറയുന്നതോ ഒന്നുമല്ല ഇതിനുള്ള പ്രതിവിധി.എന്നാൽ പിന്നെ അയാളും ഈ വിളിക്കുന്നവരും തമ്മിൽ എന്ത് വ്യത്യാസം. അയാളെയും ആ നോവലിനെയും അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുകയാണ് വേണ്ടത്. പിന്നെ എന്തുകൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത് എന്നാണോ?

എനിക്കോർമ്മ വെച്ച നാൾ മുതൽ , ആരുമില്ലെങ്കിലും തങ്ങൾക്കു കരിക്കോത്തമ്മ ഉണ്ടെന്നും പപ്പനാവ സാമി ഉണ്ടെന്നും പറഞ്ഞു അമ്പലങ്ങൾ തോറും നടന്നിരുന്ന കുറെ പാവം ജന്മങ്ങളെ നേരിട്ട് അറിയാവുന്നതുകൊണ്ട്, അവർക്കു വേണ്ടി ഇത്ര എങ്കിലും എഴുതണമെന്നു തോന്നിയതുകൊണ്ട് ,എഴുതിപ്പോയി എന്നേ ഉള്ളു. പിന്നെ ആരെയും സുഖിപ്പിക്കാൻ വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിച്ചു എന്ന് വിളിച്ചു കൂവാൻ ഞാൻ സാംസ്‌കാരിക നായകനോ ,ബുദ്ധിജീവിയോ ചിന്തകനോ ഒന്നുമല്ലല്ലോ,

(എഴുത്തുകാരനായ അജോയ് കുമാർ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP