Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥലം വിറ്റും ഉള്ളത് പിടിച്ചു ചെലവാക്കിയും പഠിപ്പിച്ച മക്കളിൽ ഒരാൾ അമേരിക്കയിൽ; മറ്റു മൂന്ന് പേർ കേരളത്തിലും; എന്നിട്ടും വല്യമ്മയക്ക് വിധി കട്ടിലിലെ കടിയുറമ്പു കടി കൊള്ളാൻ; മകളുടെ ടെന്നീസ് താല്പര്യം കണ്ട് ജീവിതം ഉഴിഞ്ഞു വെച്ച മറ്റൊരമ്മ; സ്‌കൂട്ടറിൽ അതി വേഗം വന്ന് ചടപടാ വീട്ടിലെ പണി ചെയ്തു മെഡിസിന് പഠിക്കുന്ന മകൾക്കും എഞ്ചിനീയറിങ് പഠിക്കുന്ന മകനും പണം അയക്കുന്ന കസ്തൂരിമാൻ: വനിതാ ദിനത്തിൽ ഇവർ ഓർത്തിരിക്കേണ്ടവർ: അജോയ് കുമാർ എഴുതുന്നു

സ്ഥലം വിറ്റും ഉള്ളത് പിടിച്ചു ചെലവാക്കിയും പഠിപ്പിച്ച മക്കളിൽ ഒരാൾ അമേരിക്കയിൽ; മറ്റു മൂന്ന് പേർ കേരളത്തിലും; എന്നിട്ടും വല്യമ്മയക്ക് വിധി കട്ടിലിലെ കടിയുറമ്പു കടി കൊള്ളാൻ; മകളുടെ ടെന്നീസ് താല്പര്യം കണ്ട് ജീവിതം ഉഴിഞ്ഞു വെച്ച മറ്റൊരമ്മ; സ്‌കൂട്ടറിൽ അതി വേഗം വന്ന് ചടപടാ വീട്ടിലെ പണി ചെയ്തു മെഡിസിന് പഠിക്കുന്ന മകൾക്കും എഞ്ചിനീയറിങ് പഠിക്കുന്ന മകനും പണം അയക്കുന്ന കസ്തൂരിമാൻ: വനിതാ ദിനത്തിൽ ഇവർ ഓർത്തിരിക്കേണ്ടവർ: അജോയ് കുമാർ എഴുതുന്നു

അജോയ് കുമാർ

നിതാ ദിനം,വനിത എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മനോരമാ പ്രസിദ്ധീകരണമായ വനിതയാണ്,പിന്നെ നടി വനിത. കാരണം സ്ത്രീകളെ വനിത എന്ന് നമ്മൾ നിത്യ ജീവിതത്തിൽ അഭിസംബോധന ചെയ്യാറില്ലല്ലൊ. കേൾക്കാൻ എന്ത് നല്ല പദം ആണ് വനിത, തികച്ചും യാദൃശ്ചികം എന്ന് പറയട്ടെ, എന്റെ അമ്മയും അനിയത്തിയും ഭാര്യയും എല്ലാം വനിതകൾ ആണ്

എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതും, അടുപ്പമുള്ളതും, വിശ്വാസമുള്ളതും എല്ലാം സ്ത്രീകളെ ആണ്. പുരുഷന്മാരെ ഇഷ്ട്ടമല്ല എന്നല്ല, കൂടുതൽ സ്ത്രീകളെയാണ് .ഭ്രാന്ത് പിടിച്ചോടുന്ന ജീവിതത്തിൽ ഒരു തണൽ, ഒരു കുളിർ കാറ്റ് അതാണ് സ്ത്രീ.എത്ര കൊച്ചു പെൺകുട്ടി ആയാലും അവളിൽ ഒരു 'അമ്മ ഉണ്ടാവും,എത്ര മുതിർന്ന ആളായാലും അവൾ നിങ്ങളെ വേണമെങ്കിൽ ഒരു മകനെപ്പോലെ ലാളിക്കും കൊഞ്ചിക്കും പരിപാലിക്കും,അത് സ്ത്രീകൾക്ക് ജന്മനാൽ കിട്ടിയ ഒരു അനുഗ്രഹമാണ്. മറിച്ച് ഒരു പുരുഷൻ അച്ഛൻ ആയി മാറണമെങ്കിൽ അവന് സ്വന്തമായി ഒരു കുഞ്ഞുണ്ടായാലേ പറ്റു

കൗമാരത്തിൽ പോലുമല്ല,ബാല്യത്തിൽ തന്നെയാണെന്ന് തോന്നുന്നു ഞാൻ ആദ്യമായി ഒരു സുന്ദരി കുട്ടിയെ കണ്ട് അന്തം വിട്ടത്, ആൺകുട്ടികളെ പോലെ അല്ല അവരുടെ ഭംഗി എന്ന് മനസ്സിൽ തോന്നിയതും അന്നായിരുന്നു.അന്ന് മുതൽ ഞാൻ ഒരു സൗന്ദര്യാരാധകൻ ആയി മാറി, ഇന്നും അത് തുടരുന്നു, നല്ല ഭംഗിയിൽ ഒരുങ്ങി വരുന്ന സുന്ദരികളെ എനിക്കിഷ്ട്ടമാണ്,വെറുതെ കാണാൻ ,ഏതു ചടങ്ങിനും, പാർട്ടിക്കും എല്ലാം സൗന്ദര്യമുള്ള സ്ത്രീകൾ ഒരു അലങ്കാരം തന്നെ ആണ്,സൗന്ദര്യം എന്നും ഞാൻ ആസ്വദിച്ചിട്ടേ ഉള്ളു...സൗന്ദര്യം ഇല്ലാത്ത പെണ്ണുങ്ങൾ ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.പത്തു ദിവസം പട്ടിണി കിടന്നവൻ ചിക്കൻ ബിരിയാണി കണ്ടത് പോലെ ആക്രാന്തം മൂത്തല്ല ഒരു പെണ്ണിനെ നോക്കേണ്ടത്. അവളുടെ സൗന്ദര്യം ആസ്വദിക്കേണ്ടത്.ഒരു രവി വർമ്മ ചിത്രം ആസ്വാദകൻ നോക്കുന്നത് പോലെ, ഒരു പൂവിൽ ചിത്ര ശലഭം ഇരിക്കുമ്പോലെ ആവണം. അത്. അവൾ പോലും അറിയാതെ

എത്രയോ സുന്ദരികൾ പിന്നീടു സുഹൃത്തുക്കൾ ആയി, എഴുതാനും വരക്കാനും പാടാനും ഉള്ള പ്രചോദനമായി .പക്ഷെ ജീവിതം ആരംഭിച്ചത് മുതൽ ഇന്ന് വരെയും ഒരു മോശം കമന്റ് ഞാൻ ഒരു പെണ്ണിനോടും പറഞ്ഞിട്ടില്ല, ഇടവഴിയിൽ കൂടി ഒറ്റക്ക് എതിരെ വരുന്ന പെണ്ണിനെ കണ്ണുകൾ കൊണ്ട് മാനഭംഗപ്പെടുത്തിയിട്ടില്ല.ബസ്സിൽ മുന്നിൽ നിൽക്കുന്ന പെണ്ണുങ്ങളെ തോണ്ടിയും മാന്തിയും ശല്യം ചെയ്തിട്ടില്ല, അപമാനിച്ചിട്ടില്ല, ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു, അവരെ ആരാധിക്കുന്നു,കാരണം അവർ എനിക്ക് ഒരു ഉപഭോഗ വസ്തു അല്ല,തുല്യമോ അതിനു മുകളിലോ സ്ഥാനമുള്ള സഹജീവികൾ ആണ്,

ഒരു പെണ്ണ് പൂർണമായും സ്വയം സമർപ്പിക്കുംപോഴേ അവളെ തൊടാൻ ഒരു പുരുഷന് യോഗ്യത ഉണ്ടാവു,അനുവാദമില്ലാതെ ഒരു പെണ്ണിന്റെ വിരൽ തുമ്പിൽ തൊടുമ്പോൾ തീയിൽ തൊട്ടതു പോലെ കൈ പൊള്ളുന്നവൻ ആണ് യഥാർഥ പുരുഷൻ, അതാണ് പുരുഷത്വം, അല്ലാത്തവന്മാർ ഒക്കെ ഷണ്ടന്മാർ ആണ്,ആണും പെണ്ണും കെട്ടവന്മാർ എന്നാണ് എന്റെ പക്ഷം

ആത്മാർഥതയും അർപ്പണ ബോധവുമുള്ള എത്രയോ വനിതകൾ ഉണ്ട്.ലോകത്തിനു മുന്നിൽ,മദർ തെരേസ മുതൽ ഇന്ദിരാഗാന്ധി വരെ.ക്വീൻ എലിസബത്ത് മുതൽ നമ്മുടെ ജാനു വരെ, പക്ഷെ ഞാൻ ഓർക്കാനും ബഹുമാനിക്കാനും ആഗ്രഹിക്കുന്നത് ആരും അറിയാതെ ഓരോ നിമിഷവും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന അമ്മമാരെയാണ്, ആരും അറിയാൻ വേണ്ടി അല്ല,അവർ അടുക്കളയിലും ജോലിയിലും എരിഞ്ഞു തീരുന്നത്. ചുറ്റുമുള്ളവർക്കു പ്രകാശം പകരം വേണ്ടിയാണ്.

മൂന്ന് സ്ത്രീകളെ, അമ്മമാരെ പരിചയപ്പെടുത്താം, ജീവിതത്തിന്റെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന മൂന്ന് അമ്മമാർ

ഒന്ന് എന്റെ ഒരു ബന്ധുവാണ്,ഒരു വല്യമ്മയുടെ സ്ഥാനത്തുള്ള ആൾ.ആവശ്യത്തിന് സമ്പത്തുള്ള ഒരു കുടുംബത്തിൽ ജനിച്ചെങ്കിലും , കേരളത്തിന് പുറത്തു സാധാരണ ജോലിയുള്ള ഒരാളെ കല്യാണം കഴിച്ച് അയാളുടെ ശമ്പളം കൊണ്ട് നാല് മക്കളെ വളർത്തേണ്ടി വന്നപ്പോൾ വല്യമ്മ മുണ്ടു മുറുക്കി ഉടുത്തു.ഒട്ടും സമ്പാദ്യ ശീലം ഇല്ലാത്ത ഭർത്താവ് സഹായിച്ചില്ലെങ്കിലും വല്യമ്മ സ്ഥലം വിറ്റും,ഉള്ളത് പിടിച്ചു ചെലവാക്കിയും മക്കളെ നാലുപേരെയും പഠിപ്പിച്ചു .ഇപ്പോൾ ഒരാൾ അമേരിക്കയിലും,മറ്റു മൂന്ന് പേര് കേരളത്തിലും വലിയ നിലയിലാണ്. അപൂർവമായി പൈസ അയച്ചു കൊടുക്കും എന്നല്ലാതെ ഇവിടെ നാട്ടിൽ ഉള്ളവർ പോലും വല്യമ്മയെ സ്ഥിരമായി വന്നു കാണാറില്ല, എല്ലാർക്കും തിരക്കാണ്.അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള തത്രപ്പാട്,

ഇടയ്ക്ക് ഞാൻ ഒന്ന് പോയി കണ്ടപ്പോൾ തീരെ വയ്യാതായ വല്യമ്മ കിടക്കുന്ന കട്ടിലിൽ നിറയെ കടിയുറുമ്പുകൾ ,അതിന്റെ കടിയും കൊണ്ട് കിടക്കുമ്പോഴും വല്യമ്മയുടെ വാക്കുകളിൽ പണ്ട് പറഞ്ഞിരുന്ന പോലെ തന്നെ മക്കളുടെ ഗുണങ്ങളെപ്പറ്റിയുള്ള, സ്‌നേഹത്തെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം,ഒരു കുറ്റം ആ വായിൽ നിന്നും മക്കളെപ്പറ്റി ഒരിക്കലും കേട്ടില്ല,എന്തുകൊണ്ട്? കാരണം ഒന്നേയുള്ളു,അവരൊരു അമ്മയാണ്

രണ്ടാമത്തെ ആൾ എന്റെ ഫ്‌ളാറ്റിൽ തന്നെയുള്ള ദിവ്യയാണ്, വല്യമ്മയുടെ കാര്യം പറഞ്ഞത് പോലെയല്ല,വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളാണ് ദിവ്യ. ഭർത്താവ് അമേരിക്കയിൽ ഉയർന്ന ജോലിയിൽ.ബാംഗ്ലൂർ ഉള്ള ഫ്‌ളാറ്റും തൃശൂരിലെ വീടും ഉപേക്ഷിച്ചു പക്ഷെ ദിവ്യ ഇപ്പോൾ നിൽക്കുന്നത് തിരുവനന്തപുരത്തെ ഞങ്ങൾ താമസിക്കുന്ന അതേ ഫ്‌ളാറ്റിൽ ആണ്,കാരണം ഇവിടെ ഉള്ള ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ ആണ് മോളുടെ കോച്ചിങ്.മോൾക്ക് വേണ്ടി, കുട്ടിക്കാലത്തെ അവളുടെ ടെന്നീസ് താല്പര്യം കണ്ട് അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരമ്മയാണ് ദിവ്യ,

ആദ്യം മുട്ടിയ വാതിലുകൾ ഒന്നും ദിവ്യക്ക് വേണ്ടി തുറന്നില്ല, നിങ്ങളുടെ മകൾക്ക് ഉയരമില്ല,ടാലെന്റ്‌റ് ഇല്ല എന്നുള്ള നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ മാത്രമാണ് കേട്ടത്,പക്ഷെ ദിവ്യ തളർന്നില്ല, അവളുടെ കൂടെ ഉറച്ചു നിന്ന് ,ഏല്ലാ വിധ പ്രോത്സാഹനങ്ങളും കൊടുത്ത് ഒടുവിൽ തൃഷയെ തുടർച്ചയായ നാലാം തവണയും കേരളാ ടെന്നീസ് ചാമ്പ്യൻ ആക്കിയിരിക്കുന്നു, ഇന്ത്യൻ റാങ്കിങ് പത്തൊൻപത്തിൽ എത്തിച്ചിരിക്കുന്നു, എന്നും കാലത്തേ അഞ്ചര മണിക്ക് കോച്ചിങ്ങിനു വേണ്ടി കൊണ്ട് പോവുക, തിരികെ കൊണ്ട് വരിക, ഇടയ്ക്ക് പരീക്ഷ ആവുമ്പോൾ എഴുതാൻ ബാംഗ്ലൂരിലേക്ക് കാറോടിച്ചു കൊണ്ട് പോവുക. സ്വന്തം സുഖങ്ങളെ ബലി കഴിച്ചു കൊണ്ട് ഇങ്ങനെ മോൾക്ക് വേണ്ടി ജീവിക്കാൻ എങ്ങനെ ദിവ്യക്ക് കഴിയുന്നു, ഉത്തരം സിംപിളാണ്, ദിവ്യ ഒരമ്മയാണ്

മൂന്നാമത്തെ ആൾ എന്റെ ഫ്‌ളാറ്റിൽ തന്നെ അടുക്കളയിൽ സഹായത്തിനു വരുന്ന ഒരാൾ ആണ്, നമുക്കയാളെ സൗകര്യത്തിനു വേണ്ടി ബിന്ദു എന്ന് വിളിക്കാം. ഈ ബിന്ദു ഒരു കസ്തൂരി മാനാണ്,എന്ന് വച്ചാൽ കസ്തൂരി മാൻ സിനിമയിലെ മീര ജാസിമിനെപ്പോലെ എന്നർത്ഥം, കാലത്തേ സ്‌കൂട്ടറിൽ അതി വേഗം വരുന്നു, ചടപടാ ഇവിടത്തെ പണി ചെയ്തു ഞങ്ങൾക്ക് ചോറും കെട്ടി വെച്ച ശേഷം വേറെ നിലയിലേക്ക് പോകുന്നു, അവിടത്തെ പണി ചെയ്ത ശേഷം വെളിയിൽ വേറെ ഒരു ഫ്‌ളാറ്റിലേക്ക്, വീണ്ടും തിരികെ ഉച്ചക്ക് ഇവിടെ വന്നു ബാക്കി തുടക്കലും നനയ്ക്കലും, പിന്നെ വേറെ ഫ്‌ളാറ്റ്,തിരികെ വീണ്ടും ഇവിടെ വന്നു ബാക്കി വെച്ച പണികൾ ചെയ്യുന്നു, തിരികെ വീട്ടിലേക്കു പോകുന്ന വഴി ഒരു വീട്ടിൽ കയറി ഡിന്നർ വെച്ചു കൊടുക്കുന്നു, ശേഷം വീട്ടിലെത്തി അവിടത്തെ പണികൾ ചെയ്ത ശേഷം ചത്തത് പോലെ കിടന്നുറങ്ങുന്നു,കാലത്തേ നാലു മണിക്ക് എണീറ്റ് ചോറും കറിയും വെച്ച ശേഷം സ്‌കൂട്ടറിൽ കയറുന്നു,ഇതിനിടെ ഏതെങ്കിലും വീട്ടിൽ ക്‌ളീനിങ് പണി ഉണ്ടെങ്കിൽ അതും ഏറ്റെടുക്കുന്നു,

ഞായറാഴ്ച ഒഴികെ ഉള്ള ആറ് ദിവസങ്ങളിൽ ഇങ്ങനെ പണിയെടുത്തു ബിന്ദു ഉണ്ടാക്കുന്ന പൈസ അയക്കുന്നത് തമിഴ്‌നാട്ടിൽ മെഡിസിന് പഠിക്കുന്ന മകൾക്കും, എഞ്ചിനീയറിങ് പഠിക്കുന്ന മകനുമാണ്,എന്തുകൊണ്ടാണ് ഇങ്ങനെ നടു ഒടിയുന്ന പണിയുടെ ഇടയിലും ബിന്ദു തമാശ പറയുന്നതും എന്റെ തമാശകൾ കേട്ടു ശ്യാമയെക്കാൾ ഉച്ചത്തിൽ ചിരിക്കുന്നതും? ഈ പണികൾ ഒക്കെ ആസ്വദിച്ച് ചെയ്തു ഉണ്ടാക്കുന്ന പൈസ മുഴുവൻ സംതൃപ്തിയോടെ മക്കൾക്ക് അയച്ചു കൊടുക്കുന്നതും? തീർച്ചയായും അവരൊരു 'അമ്മ ആയതു കൊണ്ട് തന്നെ

ഈ മൂന്ന് അമ്മമാർക്കും,നമ്മളറിയാതെ പോകുന്ന കോടിക്കണക്കിന് അമ്മമാർക്കും വേണ്ടി ഈ പോസ്റ്റ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എല്ലാ വനിതാ സുഹൃത്തുക്കൾക്കും ഈ ദിനത്തിൽ ഒരു ബിഗ് സല്യൂട്ട് Vinod Divya

അജോയ് കുമാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP