Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവനൊക്കെ എന്തുമാവാം , നിങ്ങൾ അങ്ങനെ അല്ല എന്നോർക്കുക, നിങ്ങൾക്കില്ലേ അമ്മയും പെങ്ങളും? ഈ പ്രേമം അത്ര ശരിയായ നടപടി അല്ല കേട്ടോ...; വിവാഹം റിസ്‌ക് ആണ്, പകുതി വിജയിക്കാം പകുതി പരാജയപ്പെട്ടേക്കാം, സൂക്ഷിച്ചു ചെയ്താൽ നിങ്ങൾക്ക് കൊള്ളാം; പുകവലിയും മദ്യപാനവും മാത്രമേ ഉള്ളോ സമൂഹത്തിനു ദോഷം ചെയ്യുന്ന കാര്യം? വിവാഹത്തിനും ബലാത്സംഗത്തിനും പ്രേമത്തിനും വേണം സിനിമയിൽ മുന്നറിയിപ്പുകൾ: അജോയ് കുമാർ എഴുതുന്നു

ഇവനൊക്കെ എന്തുമാവാം , നിങ്ങൾ അങ്ങനെ അല്ല എന്നോർക്കുക, നിങ്ങൾക്കില്ലേ അമ്മയും പെങ്ങളും? ഈ പ്രേമം അത്ര ശരിയായ നടപടി അല്ല കേട്ടോ...; വിവാഹം റിസ്‌ക് ആണ്, പകുതി വിജയിക്കാം പകുതി പരാജയപ്പെട്ടേക്കാം, സൂക്ഷിച്ചു ചെയ്താൽ നിങ്ങൾക്ക് കൊള്ളാം; പുകവലിയും മദ്യപാനവും മാത്രമേ ഉള്ളോ സമൂഹത്തിനു ദോഷം ചെയ്യുന്ന കാര്യം? വിവാഹത്തിനും ബലാത്സംഗത്തിനും പ്രേമത്തിനും വേണം സിനിമയിൽ മുന്നറിയിപ്പുകൾ: അജോയ് കുമാർ എഴുതുന്നു

അജോയ് കുമാർ

രു പത്രവാർത്ത കണ്ടു, മദ്യപാനം പുകവലി രംഗങ്ങൾ ഉള്ള സിനിമകൾക്ക് ഇനി മേലിൽ സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കരുതെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തിരിക്കുന്നു. വേറെ ഒരു സ്ഥലത്തും ഇല്ല, കേരളത്തിൽ മാത്രമാണ് ഈ ശുപാർശ.

ഭാരതം എന്റെ നാടാണ് ,എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാർ ആണ് എന്ന തത്വം വെച്ച് മറ്റുള്ള സംസ്ഥാനക്കാർ മാത്രം ഇത്തരം രംഗങ്ങൾ കണ്ട് സിഗരറ്റ് വലിച്ചും വെള്ളമടിച്ചും നശിച്ചു പോകാൻ പാടില്ല എന്ന വാദം വെച്ച് എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാക്കണ്ടേ ? , നശിക്കുന്നെങ്കിൽ എല്ലാവർക്കും ഒരുമിച്ച്, നന്നാവുന്നെങ്കിലും അങ്ങനെ തന്നെ,

പക്ഷെ സത്യത്തിൽ അങ്ങനെ അല്ല കാര്യങ്ങൾ എന്ന് തോന്നുന്നു , നമ്മൾ മലയാളികളെ പോലെ അല്ല മറ്റു സംസ്ഥാനക്കാർ , അവർക്കെല്ലാം വലിയ വിൽ പവർ ആണെന്ന് കേട്ടു , നടന്മാർ വലിച്ചാൽ അവർ വലിക്കില്ല, നടന്മാർ കുടിച്ചാൽ അവർ കുടിക്കില്ല,മലയാളികൾ പക്ഷെ അങ്ങനെ അല്ലല്ലോ , അവർ സിനിമയിൽ എന്തുണ്ട് എന്ന് നോക്കി ഇരിപ്പാണ്, എന്തെങ്കിലും മോശമായത് കണ്ടോ, അപ്പോൾ അവരെല്ലാം അങ്ങ് കേറി നശിച്ചു കളയും,

എന്നാൽ ഇതൊന്നും പോര എന്നാണ് എന്റെ വാദം, പുകവലിയും മദ്യപാനവും മാത്രമേ ഉള്ളോ സമൂഹത്തിനു ദോഷം ചെയ്യുന്ന കാര്യങ്ങൾ? അല്ല, വേറെയും ഉണ്ട്

ഉദാഹരണത്തിന് ബലാൽസംഗം, ബലാത്സംഗ സീനിൽ താഴെ വെണ്ടക്കാ അക്ഷരത്തിൽ എഴുതി കാണിക്കണം

'ഐ പീ സീ ഏതോ ഒരു വകുപ്പ് അനുസരിച്ച് ബലാൽസംഗം തെറ്റാണ്, നീയൊക്കെ അകത്തായാൽ പിന്നെ പുറത്തു വരില്ല മോനെ'

അല്ലെങ്കിൽ വേറെ രീതിയിലും ആവാം സ്‌ക്രോൾ

'ഇവനൊക്കെ എന്തുമാവാം , നിങ്ങൾ അങ്ങനെ അല്ല എന്നോർക്കുക, നിങ്ങൾക്കില്ലേ അമ്മയും പെങ്ങളും? '

പ്രേമ സീനുകളിൽ അടിയിൽ എഴുതി കാണിക്കണം,

'ഈ പ്രേമം അത്ര ശെരിയായ നടപടി അല്ല കേട്ടോ , വളർത്തി വലുതാക്കിയ മാതാ പിതാക്കളെ പറ്റിക്കുന്ന പരിപാടി ആണ്, സൂക്ഷിച്ചും കണ്ടും ചെയ്യണം, ദുഃഖിച്ചാ സൂക്ഷിക്കണ്ട '

വിവാഹ സീനുകളിൽ അടിയിൽ തെളിയണം,

'വിവാഹം റിസ്‌ക് ആണ്, പകുതി വിജയിക്കാം പകുതി പരാജയപ്പെട്ടേക്കാം,സൂക്ഷിച്ചു ചെയ്താൽ നിങ്ങൾക്ക് കൊള്ളാം'

ആദ്യരാത്രി സീൻ ഉണ്ടെങ്കിൽ അവിടെ ഉറപ്പായും എഴുതിക്കാണിക്കണം,

' ആദ്യത്തെ കുട്ടി ഉടനെ വേണ്ട, രണ്ടാമത്തേത് വേണ്ടേ വേണ്ട,പശുവിൻ പാല് പശുക്കുട്ടിക്കു മാത്രം ഉള്ളതാണ്, അത് ഇങ്ങനെ മടക്ക് മടക്ക് എന്ന് കുടിക്കല്ലേ '

ആഹാരം കഴിക്കുന്ന സീനിൽ ആകട്ടെ ഇങ്ങനെ ആവാം സ്‌ക്രോൾ

ഈ കഴിക്കുന്ന ചിക്കനും പച്ചക്കറിയും മൊത്തം വിഷമാണ്, നിങ്ങൾക്കെങ്കിലും മട്ടുപ്പാവിൽ സ്വന്തമായി കൃഷി ചെയ്തു കൂടെ, കുറച്ചു കോഴിയെ വളർത്തിക്കൂടേ ? ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ?

ഇങ്ങനെ കാണിച്ചു കാണിച്ച് ഒരു തലമുറയെ അപ്പാടെ നമുക്ക് മാറ്റി എടുക്കണം,നന്മയുടെ പ്രതീകങ്ങളാക്കണം .ഈ അടിക്കുറിപ്പുകൾ കാണിക്കാത്ത കാലത്തുണ്ടായിരുന്ന ഒരു പാവം തലമുറ മുഴുവൻ ഈ സിനിമകൾ കണ്ടാണല്ലോ ,കൊള്ള, കൊല, പ്രേമം, ബലാൽസംഗം എന്നിവ പഠിച്ചത് ,സത്യം, ഞാനൊക്കെ അതിൽ പെടും

സിനിമയിൽ ബാലൻ കെ നായർ നായികയെ ബലാൽസംഗം ചെയ്യുന്നത് കണ്ട ശേഷം ഞങ്ങൾ പുറത്തിറങ്ങി ആദ്യം കണ്ണിൽ കണ്ട പെണ്ണുങ്ങളെ ഓടിച്ചിട്ട് പിടിച്ച് ബലാൽസംഗം ചെയ്യുമായിരുന്നു,വില്ലൻ ആരെ എങ്കിലും കൊല്ലുന്നത് കണ്ടാൽ പിന്നെ പറയുകയും വേണ്ട, മിനിമം രണ്ടെണ്ണത്തിനെ എങ്കിലും അന്ന് രാത്രി ഞങ്ങൾ തട്ടും കാരണം എന്താ , അന്ന് ഇത് പോലെ മുന്നറിയിപ്പ് ഇല്ലായിരുന്നു, പാവങ്ങൾ ഞങ്ങൾ,എത്ര പേരെ ബലാത്സംഗം ചെയ്തു നശിപ്പിച്ചു, എത്ര പേരെ കൊന്നു.ഹോ

അതിനു ശേഷം ഇത്തരം മുന്നറിയിപ്പുകൾ ആദ്യമായി എഴുതി കാണിച്ചു തുടങ്ങിയ ആ കാലവും എനിക്ക് ഓർമ്മയുണ്ട്, അങ്ങനെ മുന്നറിയിപ്പുകൾ സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ തീയറ്ററിൽ ആകെ ബഹളം ആണ്, ജനം സിഗരറ്റ് പാക്കറ്റുകൾ വലിച്ച് എറിയുന്നതിന്റെ ,കുറ്റബോധം കാരണം പൊട്ടിക്കരയുന്നതിന്റെ, മദ്യം വാങ്ങാൻ വെച്ചിരുന്ന പൈസ അടുത്തിരിക്കുന്ന പാവപ്പെട്ടവന് സംഭാവന കൊടുക്കുന്നതിന്റെ ഒക്കെ, ഹോ, അതൊക്കെ ഒരു കാലം.

ഇനി നമുക്ക് ഒന്നുകിൽ വേണ്ടത് പകുതിയോളം സ്‌ക്രീനിൽ സിനിമ കാണിക്കണം മറുപാതിയിൽ ആ ചെയ്യുന്നത് കുറ്റമാണോ,ആണെങ്കിൽ ഏതു വകുപ്പ്,എന്ത് ശിക്ഷ വരെ കിട്ടാം,ചെയ്യാതിരിക്കാൻ മഹാന്മാർ പണ്ട് പറഞ്ഞ ആപ്തവാക്യങ്ങൾ ഒക്കെ കാണിക്കണം

അല്ലെങ്കിൽ പഴയ കാല സിനിമകൾ പോലെ,നന്മയുടെ നിറകുടമായ നായകൻ,പഠിക്കാൻ വിട്ടാൽ നേരെ പോയി പഠിച്ചു നല്ല മാർക്ക് വാങ്ങി,അച്ഛനും അമ്മയും പറയുന്ന പെണ്ണിനെ അപ്പോത്തന്നെ കെട്ടി,ആദ്യത്തെ കുഞ്ഞിനെ ഉടനെ ഉണ്ടാക്കാതെ,രണ്ടാമത്തേത് വേണമെങ്കിൽ തന്നെ അഞ്ചു വർഷത്തിന് ശേഷം ഉണ്ടാക്കുന്ന,പെണ്മക്കൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്ന,അവരെ പഠിപ്പിച്ചു ഐ എ എസ് കാരി ആക്കുന്ന നായകനെ വെച്ചുള്ള സിനിമകൾക്ക് മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാവൂ എന്ന് നിയമം കൊണ്ട് വരണം

അങ്ങനെ എങ്കിലും സിനിമ കണ്ടു വഴി തെറ്റാത്ത, അത് കണ്ടു പുക വലിക്കാത്ത,വെള്ളം അടിക്കാത്ത, ബലാൽസംഗം ചെയ്യാത്ത ,ആരെയും കൊല്ലാത്ത ഒരു ജനത വളർന്നു വരട്ടെ, ചീത്ത സിനിമകൾ തുലയട്ടെ, കേരളം വളരട്ടെ, വളർന്നു വലുതായി പുര നിറയട്ടെ ,....ഞാൻ പോട്ടേ

അജോയ് കുമാർ

(ലേഖകൻ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP