Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുങ്ങളുടെ വിദ്യാരംഭം കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു; എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്; കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധക്കേണ്ടത്; ശ്യാം കുമാർ എഴുതുന്നു

കുഞ്ഞുങ്ങളുടെ വിദ്യാരംഭം കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു; എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്; കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധക്കേണ്ടത്; ശ്യാം കുമാർ എഴുതുന്നു

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്രമാധ്യമ സ്ഥാപനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവേ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു. എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങ് വളരെ പവിത്രമായ ഓന്നാണ്. ഇത് പത്രമാധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്. മറിച്ച് ഒരു കച്ചവട താൽപര്യത്തിൽ മാത്രം ധന സമ്പാദനത്തിനു വേണ്ടി ചെയ്യുന്നത്തിൽ മാതാപിതാക്കൾ ഒന്നുമറിയാത്ത കുട്ടികളെ എത്തിക്കുന്നത് വളരെ വേദനാജനകമാണ്.

ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, വിദ്യാരംഭം നടത്തുന്ന വ്യക്തിയുടെ ജീവിത സംസ്‌കാരം, വാസന കുട്ടിയിലേക്കും പകരാവുന്നതാണെന്ന് ഋഷീശ്വര സംസ്‌കാരം നമ്മെ പഠിപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്ഥലത്ത്, അദ്ധ്യാത്മിക കേന്ദ്രങ്ങളിൽ വച്ച് പുണ്യാത്മാക്കളെ കൊണ്ടായിരിക്കണം. അതുകൊണ്ടാണ് എഴുത്തിനിരുത്തുന്ന വ്യക്തിക്ക് ചില യോഗ്യതകൾ ഉണ്ടാകണം.

സാത്വികമായ ആചാരാനുഷ്ടാനങ്ങളുള്ളവനും കരുണയാൽ മൃദുവായ മനസ്സോടുകൂടിയവനും അനുകമ്പയുള്ളവനും ഭക്തിയുള്ളവനും ആയ വിദ്വാനാൽ കുഞ്ഞിന്റെ വിദ്യാരംഭം നടത്തണം. ആത്മജ്ഞാന സിദ്ധി നേടിയതോ, ആത്മജ്ഞാന സിദ്ദിഖായുള്ള സാധനാ ജീവിതം നയിക്കുന്നതോ ആയ വ്യക്തിയാകണം അതായത് ആത്മസാധകൻ അകണം. കുട്ടികളിൽ വിശുദ്ധമായ ഒരു ജീവിത സംസ്‌കാരം പകരാനും വളരാനും വേണ്ടിയാണിത്.

കുട്ടികളുടെ എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്. തലേദിവസം വരെ മദ്യവും മാംസവും സേവിച്ച് ഉറങ്ങിയെഴുനേറ്റുവരുന്ന ഒരു സാഹിത്യകാരനല്ല, ഒരു സിനിമാ നടനല്ല, രാഷ്ട്രീയ നേതാവല്ല, എതെങ്കിലും മേഖലയിലെ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ച് സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടാനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.

ഈശ്വര വിശ്വാസിയായിരിക്കണം എന്നതിനുപരിയായി ഭഗവാനോടുള്ള ഭക്തിയിൽ അടിയുറച്ച് ജീവിക്കുന്ന സ്ഥിരഭക്തനായ പരമഭക്തനായ ഒരാളാകണം. സാഹിത്യരാഷ്ട്രീയ സാംസ്‌കാരിക നായകന്മാരെയല്ല പരമഭക്തന്മാരെയാണ് വളർന്നു വരുന്ന ഒരു കുട്ടിയുടെ ഗുരു ആകേണ്ടത്.

കാരുണ്യം കൊണ്ട് അനുകമ്പകൊണ്ട് മൃദുവായ മനസ്സോടുകൂടിയ വ്യക്തിയായിരിക്കണം. മത്സ്യ മാംസാദികളും കഴിച്ച് സകലരേയും ഹിംസിക്കുന്നവരല്ല ഇതിന് യോഗ്യരായവർ അഹിംസാ നിഷ്ഠരും അനുകമ്പാ മൂർത്തികളും ആകണം. ഒരു കുട്ടിയുടെ ഗുരു ഒരു നിയോഗം മാത്രമാണ്. വാഗ്ദേവിയായ സരസ്വതി ക്ഷേത്ര സന്നിധിയിൽ വിദ്യാരംഭം കുറിക്കുന്നത് അത്യുത്തമം ആണ്. അവരെ മാതാ-പിതാ-ഗുരു-ദൈവം എന്ന് കുട്ടികളെ പഠിപ്പിക്കുക.

താൻ ചെയ്യുന്ന പ്രവർത്തിയിൽ വിശ്വാസം ഇല്ലാത്തൊരാൾ, വെറും ധനാഗമമാർഗ്ഗം എന്ന രീതിയിൽ ആ പ്രവർത്തി ചെയ്യുന്നു.

വരും തലമുറയെ എങ്ങനെ പ്രസിദ്ധി ആക്കം എന്നല്ല, മറിച്ച് അവരെ എങ്ങനെ പ്രബുദ്ധരാക്കാം എന്ന് ചിന്തിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP