1 usd = 71.84 inr 1 gbp = 92.86 inr 1 eur = 79.61 inr 1 aed = 19.56 inr 1 sar = 19.16 inr 1 kwd = 236.61 inr

Nov / 2019
20
Wednesday

സമത്വ സുന്ദര സോഷ്യലിസ്റ്റ് മുഖാവരണത്തിനുള്ളിൽ ഒളിപ്പിച്ച , പ്രബുദ്ധ കേരളമെന്ന മറക്കൂടിനാൽ മറച്ച വൈകൃതത്തിന്റെ പ്രതിഫലനമായി ബിനീഷ്-മേനോൻ ഈഗോ ക്ലാഷ്! ജാതീയ വാലുക്കൊണ്ട് ഈ ക്ലാഷിനെ കെട്ടാൻ ശ്രമിക്കുന്നവരറിയാതെ പോകുന്ന സത്യങ്ങൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുമ്പോൾ

November 01, 2019 | 02:41 PM IST | Permalinkസമത്വ സുന്ദര സോഷ്യലിസ്റ്റ് മുഖാവരണത്തിനുള്ളിൽ ഒളിപ്പിച്ച , പ്രബുദ്ധ കേരളമെന്ന മറക്കൂടിനാൽ മറച്ച വൈകൃതത്തിന്റെ പ്രതിഫലനമായി ബിനീഷ്-മേനോൻ ഈഗോ ക്ലാഷ്! ജാതീയ വാലുക്കൊണ്ട് ഈ ക്ലാഷിനെ കെട്ടാൻ ശ്രമിക്കുന്നവരറിയാതെ പോകുന്ന സത്യങ്ങൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുമ്പോൾ

അഞ്ജു പാർവ്വതി പ്രഭീഷ്

കേരളത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ വേളയിൽ മലയാളികൾ ചർച്ചയാക്കുന്ന,വ്യക്തിത്വത്തിന്റെ വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു മുഖങ്ങളാണ് ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനും അനിൽ രാധാകൃഷ്ണമേനോനെന്ന സംവിധായകനും.ഒപ്പം ഇവരിരുവരും പ്രതിനിധീകരിച്ച ഒരു സംഭവം സാംസ്‌കാരിക കേരളമെന്ന ചുവരെഴുത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച വൈകൃതങ്ങൾക്കു നേരെപ്പിടിച്ച കണ്ണാടിയുമാകുന്നു.

ബിനീഷ് ബാസ്റ്റിൻ- ഇല്ലായ്മയുടെ ചൂടുംചൂരും അറിഞ്ഞ ബാല്യ -കൗമാര കാലത്തിൽ നിന്ന് ഉന്നതിയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവൻ! ദാരിദ്ര്യത്തിന്റെ ഉള്ളുരുക്കങ്ങൾക്കിടയിലും തന്റെ ഉള്ളിലെ കഥാപാത്രങ്ങൾ അവസരത്തിനായി കലപിലകൂട്ടുന്നത് മനസ്സിലാക്കിയതുക്കൊണ്ടുമാത്രം അവസരങ്ങൾ തേടി അലഞ്ഞവൻ കൂടിയാണയാൾ.ഉന്നത വിദ്യാഭ്യാസമൊന്നും കിട്ടിയില്ലെങ്കിലും ജീവിതപാഠപുസ്തകത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങി ജീവിക്കുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭയാണയാളെന്നു ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.സിനിമയിൽ നെടുനീളൻ സംഭാഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഒരു സന്ദർഭത്തെ വൈകാരികമായി അനുഭവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളയാളാണയാൾ.(കട്ടപ്പനയിലെ ഋതിക്‌റോഷൻ എന്ന സിനിമയിലെ ഒരൊറ്റ സീൻ അതിനുദാഹരണം) സിനിമാനടനാകാനുള്ള പരീക്ഷയിൽ ജയിക്കാനുള്ള വിശേഷങ്ങളൊന്നുമില്ലെങ്കിൽപ്പോലും നമ്മളയാളെ നെഞ്ചോട് ചേർത്തത് ജീവിതത്തിൽ അയാൾ അഭിനയിക്കാത്തതുക്കൊണ്ടായിരുന്നു.

അനിൽ രാധാകൃഷ്ണമേനോൻ- ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പഴുത്തളിഞ്ഞ മനസ്സും അതിനേക്കാൾ പുഴുവരിക്കുന്ന തലച്ചോറുമായി ജീവിക്കുന്ന 'കുല'പുരുഷന്മാർക്ക് വംശനാശം വന്നിട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സംവിധായകൻ. ഉന്നതകുലവും ഉന്നതസ്ഥാനവും പുരസ്‌കാരപ്പെരുമയും വ്യക്തിത്വത്തിന്റെ അളവുകോളുകളല്ലായെന്ന് സ്വന്തം കർമ്മത്തിലൂടെ തെളിയിച്ച് കൃമിയോളം ചെറുതായി പോയ വലിയ കലാകാരൻ.നോർത്ത് 24 കാതം എന്ന ഒന്നാന്തരം സിനിമയിലൂടെ ഹരിയെന്ന കഥാപാത്രത്തിനു
കാഴ്ചയുടെ കാണാത്തീരങ്ങൾ കാട്ടിക്കൊടുത്ത , അനുഭവങ്ങളുടെ പുതിയ പാഠങ്ങൾ പഠിപ്പിച്ച , നേരിന്റെ തിരിച്ചറിവുകൾ വെളിവാക്കിക്കൊടുത്ത സംവിധായകനു സ്വന്തം ജീവിതത്തിൽ അതൊന്നും പകർത്താനായില്ലെന്നതിന്റെ നേരറിവ് കൂടിയാകുന്നുണ്ട് ആ സംഭവം.. അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥനും , ചികിത്സകനുമെന്ന സന്ദേശം നല്കിയ ആ ചിത്രത്തിന്റെ അവസാനം ആ യാത്ര ഹരിയുടെ തിരിച്ചറിവിലേക്കുള്ള മനസ്സിന്റെ കാതങ്ങൾ താണ്ടിയുള്ള യാത്രയായിത്തീരുന്നുവെങ്കിലും താങ്കൾ ഇന്നും ഈഗോയെന്ന മഹാവ്യാധിയുടെ കയത്തിൽ നിന്നും കരകയറാൻ കാതങ്ങൾ താണ്ടിയേ തീരൂവെന്ന് മനസ്സിലാക്കുക സംവിധായകാ. അനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്ത ബിനീഷെന്ന പ്രതിഭയെ അധിക്ഷേപങ്ങളുടെ ഇളംവെയില് കൊണ്ട് തോല്ലിക്കാനാവില്ലെന്നു തിരിച്ചറിയുന്നിടത്ത് തുടങ്ങട്ടെ നിങ്ങളുടെ മാനസാന്തരം.

ഇനി ബിനീഷ് സംഭവത്തെ ജാതീയമായ വീക്ഷണത്തിൽ കണ്ടുക്കൊണ്ട് മേനോനിലെ ജാതിവാൽ ഹൈലൈറ്റ് ചെയ്യുന്നവരോടാണ് പറയാനുള്ളത്. ബിനീഷ് ബാസ്റ്റിന്റെ ആ ഇരിപ്പ് ഒരുപാടുപ്പേരുടെ നെഞ്ചത്തുക്കയറിയുള്ള ഇരിപ്പാണ്.അത് കേവലം അനിൽരാധാകൃഷ്ണമേനോനെന്ന മാടമ്പി സംവിധായകനെതിരെ മാത്രമുള്ളതല്ല.

അക്ഷരത്താളുകളിൽ മാത്രം അച്ചടിച്ച പ്രബുദ്ധകേരളമെന്ന പൊങ്ങച്ചത്തിനു മീതെയുള്ള ഇരിപ്പാണ് അത്. നവോത്ഥാനത്തിന്റെ മറക്കൂടിനുള്ളിൽ ഒളിപ്പിച്ചുവച്ച നല്ല കിണ്ണംക്കാച്ചിയ ഹിപ്പോക്രാസിയുടെ നെഞ്ചത്താണ് അയാളുടെ ഇരിപ്പ്! ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരനാടെന്ന ചാപ്പകുത്തലിനു മീതേയാണ് അയാൾ ഇരിക്കുന്നത്!

നമ്പർ 1 കേരളമെന്ന നട്ടാൽ കുരുക്കാത്ത നുണയുടെ മീതെയാണ് അയാൾ ഇരിക്കുന്നത്!
സോഷ്യൽസ്റ്റാറ്റസ് എന്ന യാഥാർത്ഥൃത്തിനു മീതേ പറക്കാൻ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു കെല്പിലെന്ന തിരിച്ചറിവിന്റെ വേദിയിലാണ് ആ ഇരിപ്പ്!

പ്രതികരിക്കുന്ന മലയാളിയുവത്വമെന്ന ഊതിവീർപ്പിക്കപ്പെട്ടിരുന്ന ബലൂണുകളാണ് അയാൾക്ക് മുന്നിലുള്ളത് . കോടികൾ ചിലവഴിച്ച തുല്യനീതിയുറപ്പുവരുത്തുന്ന നവോത്ഥാനമതിലിനു മുകളിലാണ് അയാൾ ഇരുന്നു പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യം,സാഹോദര്യം,സോഷ്യലിസമെന്നു വെറുതെ വാഴ്‌ത്താളം മുഴക്കുന്ന, തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ച കോളേജ് യൂണിയൻ ഭാരവാഹികളുടെ നെഞ്ചത്താണ് ആ ഇരിപ്പ്!

ഈ കേരളപ്പിറവി ദിനത്തിൽ പൊള്ളുന്ന,കയ്ക്കുന്ന കാലികകേരളത്തിന്റെ നേർച്ചിത്രം കാണിച്ചുതരാൻ ഒരു ഇടതുപക്ഷസഹയാത്രികൻ തന്നെ വേണ്ടി വന്നു എന്നത് കാലത്തിന്റെ കാവ്യനീതി!

തൊഴിലിടത്തെ പുഴുത്തുനാറിയ ഒരു ഈഗോക്ലാഷിനെ ഒന്നാന്തരം മേനോൻവാലുപയോഗിച്ചു ജാതീയതയുടെ സ്‌ക്കെയിലിൽ അളക്കുന്നവർ അറിയുന്നുണ്ടോ നട്ടെല്ലിനു പകരം വാഴപ്പിണ്ടി വച്ച യൂണിയൻ ചെയർമാനും പ്രിൻസിപ്പലുമുള്ളത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്.അതായത് കേരളാ സ്റ്റേറ്റ് ഷെഡ്യൂൾസ് ക്ലാസ്സ് ഡവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിനു കീഴിലുള്ള കോളേജിൽ!ഇനിയും ജാതീയതയുടെ ഇളയിടം പരിപ്പിട്ട് ഇവിടെ വേവിക്കണമോ? ഒരിക്കൽ ഇതേ അനിൽ രാധാകൃഷ്ണമേനോനെ പൊതുവേദിയിൽ പുകഴ്‌ത്തി സംസാരിച്ച,തനിക്ക് അവസരം തരാൻ മനസ്സ് കാണിച്ചയാളെന്നു പറഞ്ഞയാളാണ് ബാസ്റ്റിൻ.ഇപ്പോഴുണ്ടായത് ജന്മി -അടിയാൻ ക്ലാഷുപ്പോലൊരു ഈഗോക്ലാഷ് മാത്രമായിരിക്കണം.മേനോനിലെ ജാതീയചിന്തയെ ഫോക്കസ് ചെയ്യുന്നവർ മറന്നുപ്പോകുന്നുണ്ട് അയാളുടെ തന്നെ ദിവാൻജി മൂലയെന്ന ചിത്രവും അതിൽ വിനായകനു നല്കിയ റോളും.

വിമർരിക്കപ്പെടേണ്ടത് അനിൽ രാധാകൃഷ്ണനെന്ന വ്യക്തിയുടെ ഈഗോയും താൻപോരിമയുമാണ്.ഒപ്പം സമത്വസുന്ദരകേരളമെന്ന പുകമറയ്ക്കുള്ളിൽ ഒളിപ്പിച്ച പ്രിവിലേജുകളോടുള്ള അടങ്ങാത്ത ആസക്തിയാണ്. കൂട്ടത്തിലുള്ള ഉന്നതന്റെ വലിപ്പം നോക്കി ,അയാൾ മറ്റൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നു പറഞ്ഞപ്പോൾ പ്രതികരിക്കാതെ,അയാളുടെ ആസനം താങ്ങി ക്ഷണിച്ചുവരുത്തിയവനെ അപമാനിക്കാൻ മടിക്കാത്ത പ്രിൻസിപ്പലിന്റെ വകതിരിവില്ലായ്മയെയാണ്.

രണ്ടു പുരുഷന്മാരുടെ ഈഗോക്ലാഷിന്റെയും പടലപ്പിണക്കത്തിന്റെയും അനുകൂല-പ്രതികൂല തൊഴിലാളികളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ ,മറക്കാതെയിരിക്കേണ്ട ,കനലായി പടരേണ്ട മറ്റൊന്നുകൂടിയുണ്ട് ഈ കേരളപ്പിറവിദിനത്തിൽ .അത് വാളയാറിൽ തൂങ്ങിയാടിയ കുഞ്ഞുമേനികളാണ്.നീതികിട്ടാത്ത ആ ആത്മാക്കളുടെ തേങ്ങലുകളേക്കാൾ വലുതല്ല ഒരു സെലിബ്രിട്ടിയുടെയും പ്രതിഷേധം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ
മകന്റെ ചികിത്സക്കെത്തിയ യുവതിയുടെ ഫോൺനമ്പർ വാങ്ങി വിളിയും മെസ്സേജുമായി; പരിചയം വളർന്നപ്പോൾ 8500രൂപ ശമ്പളത്തിൽ വീട്ടുജോലിക്കാരിയാക്കി; അവസാനം ജോലിക്കിടെ ബലാൽസംഗം ചെയ്തു; യുവതിയുടെ വസ്തു കൈവശപ്പെടുത്താനും ശ്രമം; കേസാകുമെന്ന് ഉറപ്പായപ്പോൾ സ്വന്തം ഭാര്യയാണെന്ന് പൊലീസിന് മുമ്പാകെ സ്ഥാപിച്ച് രക്ഷപ്പെടാനും ശ്രമം; മലപ്പുറത്ത് ബലാൽസംഗക്കേസിൽ അറസ്റ്റിലായ സിദ്ധൻ ഉമ്മർ ഒരു ജഗ ഗില്ലാഡി തന്നെ
ബിൻ ലാദനെ തൊട്ട് മുഹമ്മദ് ഗോറിയെ വരെ പ്രകീർത്തിച്ചവർ ആരാണ്? 'സ്വത്വ ഷുഡുക്കൾ' എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന 'സഖാപ്പികൾ' ഉണ്ടാകുന്നത് എങ്ങനെയാണ്; എന്തുകൊണ്ടാണ് കെഇഎൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ള ബുദ്ധിജീവികൾക്ക് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്നത്; മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവർ ചില ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് ആരാണ് ഊർജം കൊടുക്കുന്നത്; മാവോയിസ്റ്റ്- ഇസ്ലാമിക സംവാദത്തിന് തുടക്കം കുറിച്ച മോഹനൻ മാസ്റ്ററോട് ചില ചോദ്യങ്ങൾ
അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം; വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്
ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ബിനോയ് എപ്പോഴും കരുതിയിരുന്നു കൈയിലൊരു പിസ്റ്റൾ; ഞായറാഴ്ച ബാറിൽ നിന്ന് മദ്യപിച്ചിറങ്ങുമ്പോൾ പതറിപ്പോയത് പിന്നിൽ നിന്നുള്ള ആക്രമണത്തിൽ; കാപ്പ ചുമത്തി നാടുകടത്തിയ തുരുത്തിശേരി വിനു അതീവരഹസ്യമായി അത്താണിയിൽ എത്തിയത് അച്ഛനെ ആക്രമിച്ചതിലുള്ള പക വീട്ടാൻ; ഗില്ലാപ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ബിനോയിയെ വകവരുത്താൻ ഗൂണ്ടാത്തലവൻ മലയാറ്റൂർ സന്തോഷും പദ്ധതിയിട്ടിരുന്നതായി പൊലീസ്
ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകൾക്ക് പകരം നൽകിയത് 10 വർഷം പഴക്കമുള്ള ടാറ്റ സഫാരികൾ; എസ്‌പിജി സുരക്ഷ പിൻവലിച്ച് സെഡ് പ്ലസ് വിഭാഗത്തിലേക്ക് സുരക്ഷ മാറ്റിയതോടെ സോണിയയും രാഹുലും പ്രിയങ്കയും നേരിടുന്നത് കടുത്ത ഭീഷണി; 10 ജൻപഥിലെ സോണിയയുടെ വസതിയുടെ സുരക്ഷ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അലംഭാവത്തോടെ; മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഡൽഹിയിലെ കാമുകനരികിലേക്ക് വിമാനം കയറി; നാടുവിട്ടത് 14 വയസ്സുള്ള മകളെയും പതിനെട്ട് വയസ്സുള്ള മകനെയും ഉപേക്ഷിച്ച്; സൈബർ സെല്ലിന്റെ സഹായത്തോടെ വിമാനമാർഗമെത്തിയ പൊലീസ് രാജ്യതലസ്ഥാനത്തൂവെച്ച് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു; ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് വീട്ടമ്മ കാമുകന്റെ കൂടെ പോയതിന് പിന്നാലെ കോഴിക്കോട്ടുനിന്ന് ജയിലിൽ അവസാനിച്ച മറ്റൊരു ഒളിച്ചോട്ടം കൂടി
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും