1 usd = 71.21 inr 1 gbp = 92.75 inr 1 eur = 78.44 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.31 inr

Jan / 2020
29
Wednesday

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! അഭിപ്രായസ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും മേൽ ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം ?അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 13, 2019 | 05:52 PM IST | Permalinkസ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! അഭിപ്രായസ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും മേൽ ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം ?അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും വിദ്യാർത്ഥിനേതാക്കളുടെ ഗുണ്ടായിസവുമെല്ലാം ചാനലുകളിലും മാധ്യമങ്ങളിലും വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചാവിഷയമായപ്പോൾ അത് ഒട്ടും പുതുമയായി തോന്നാത്ത ഒരു ജനവിഭാഗമുണ്ട്. അത് ഞാനുൾപ്പെടുന്ന തിരുവനന്തപുരത്തെ നഗരവാസികൾക്കാണ്. ഞങ്ങൾ നഗരവാസികളെ സംബന്ധിച്ചിടത്തോളം സ്വാതി തിരുനാൾ സ്ഥാപിച്ച തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് നഗരത്തിലെ ഗുണ്ടാ റിക്രൂട്ട്‌മെന്റ് സെന്ററായി മാറിയിട്ട് എത്രയോ വർഷങ്ങളായി.എന്നും വിവാദങ്ങൾക്ക് വേദിയാകുന്ന യൂണിവേഴ്സിറ്റി കോളേജ് സിപിഎം ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ബിരുദം കരസ്ഥമാക്കാൻ പറ്റുന്ന സ്ഥലമായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. കോൺഗ്രസ്സ് ഭരിക്കുമ്പോൾ സിപിഎം നടത്തുന്ന സമരപരിപാടികൾക്കിടെ പൊലീസിനെതിരെ ബോംബേറും കല്ലേറും നടത്തുന്നത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥികളാണെന്നത് പരസ്യമായ ഒരു വസ്തുതയാണല്ലോ.

സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! പ്രതികരണശേഷി പോക്കറ്റിനുള്ളിൽ മടക്കിവയ്ക്കപ്പെട്ട യുവത്വങ്ങൾ രാഷ്ട്രീയ അടിമകളായി വിദ്യ അഭ്യസിക്കുന്നുവെന്ന പേരിൽ തെരുവുകളിലെ അക്രമസമരങ്ങളിൽ പങ്കാളികളാകും. അതിനു തയ്യാറാകാത്തവർ ടി സി വാങ്ങി ഇതരകലാലയങ്ങളിലേയ്ക്ക് പോകും.

ഒരു കാലത്ത് രാജകീയകലാലയമായി അനന്തപുരിയുടെ അഭിമാനസ്തംഭമായി തല ഉയർത്തിനിന്നൊരു കലാലയം ഇന്ന് ചെകുത്താൻകോട്ടയായി മാറുമ്പോൾ അതിനുത്തരവാദി എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയും സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനവും മാത്രമാണ്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കാലാകാലങ്ങളായി അറിയപ്പെട്ടിരുന്നത് രാജകീയ കലാലയം എന്ന പേരിലായിരുന്നു. സ്വാതിതിരുനാളെന്ന മഹാരാജാവ് 1834ൽ ഈ കലാലയത്തിന്റെ പ്രാഗ് രൂപമായ സ്ഥാപനം തുടങ്ങിയത് സംസ്‌കാരത്തിനും കലയ്ക്കും അറിവിനും ഒരു മുതൽക്കൂട്ടാകുമെന്ന സ്വപ്നത്തിലായിരുന്നിരിക്കണം. ആ സ്വപ്നം മികച്ചരീതിയിൽ തന്നെ അവിടെ 1970കൾ വരെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്തിരുന്നു. 1866 ൽ ആയില്യം തിരുനാളിന്റെ കാലത്താണ് അത് കോളേജ് ആക്കി ഉയർത്തിയത്. അന്നതിനെ മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. മഹാരാജാവ് കോളേജ് എന്ന പേരിലാണ് ആദ്യം ഈ കലാലയം അറിയപ്പെട്ടിരുന്നത്.

കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ ശല്യവും ഫാസിസവും കൂടിയപ്പോഴാണ് കോളേജിന്റെ ഒരു ഭാഗം കാര്യവട്ടത്തേക്ക് മാറ്റാൻ തീരുമാനമെടുത്തത്. സർക്കാർ നിലപാടിനെ അനുകൂലിച്ച് അന്ന് റേഡിയോയിൽ പ്രതികരണം നടത്തിയെന്നതിന്റെ പേരിലാണ് യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറായിരുന്ന കൃഷ്ണൻ നമ്പൂതിരിയുടെ സൈക്കിളിൽ ബിജെപി പട്ടിയെന്നു നമ്മുടെ അഭിപ്രായസ്വാതന്ത്ര്യദാഹികളായ അന്നത്തെ കുട്ടിസഖാക്കൾ എഴുതിവച്ചത്.

ഇന്നലത്തെ സംഭവത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ ഏകാധിപത്യ ഫാസിസ്റ്റ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഈ കുട്ടികൾ മറ്റേതെങ്കിലും സംഘടനകളിലോ രാഷ്ട്രീയപ്രവർത്തനത്തിലോ അംഗത്വമുള്ളവരോ താൽപര്യമുള്ളവരോ അല്ലായെന്നതുകൊണ്ടുതന്നെ ആ കുട്ടികൾ ഇന്നലെ ചാനലുകൾക്കു മുന്നിൽ തുറന്നുപറഞ്ഞ പല കാര്യങ്ങളും കേരളസമൂഹം ഏറെ ചർച്ചചെയ്യേണ്ടതാണ്. ഇന്നലത്തെ സംഭവത്തെ കുറിച്ച് അവിടെ പഠിക്കുന്ന സുഹൃത്തിന്റെ മകളോട് വിളിച്ചു ചോദിച്ചപ്പോൾ അക്കമിട്ടു ആ പെൺകുട്ടി വിവരിച്ചു തന്നു ആ ചെകുത്താൻകോട്ടയിലെ കുട്ടിസഖാക്കന്മാരുടെ രാഷ്ട്രീയപ്രത്യയശാസ്ത്രം. അവിടെ കുട്ടികൾ എന്ത് ചെയ്യണമെന്നും ചെയ്യണ്ടായെന്നും എസ്എഫ്ഐ തീരുമാനിക്കും, അത് കോളേജ് നടപ്പിലാക്കും. പ്രതികരിച്ചാൽ അവനെ വിസ്തരിക്കാനും ശിക്ഷ നടപ്പിലാക്കാനും പാർട്ടിയും അതിന്റെ കോളേജ് യൂണിറ്റും തയ്യാറാകും. എസ്എഫ്ഐയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യേണ്ട അദ്ധ്യാപകർ തന്നെയാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയും സ്ഥലംമാറ്റത്തിനുവേണ്ടിയും ഇവരെ വളർത്തിയെടുക്കുന്നത്.

വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. ഈ വനിതാനേതാവിനെ കുറിച്ച് പെൺകുട്ടികൾക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈയടുത്തകാലത്ത് ആത്മഹത്യയ്ക്കുശ്രമിച്ച പെൺകുട്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചിരുന്നത് ഈ കുട്ടിസഖാത്തിയായിരുന്നു. വനിതാമതിലിനു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചതും അണിചേരാതിരുന്ന വിദ്യാർത്ഥിനികളെ പിന്നീട് കാന്റീനിൽ വിളിപ്പിച്ച് വിചാരണ നടത്തി ഭീഷണിപ്പെടുത്തിയതും കുട്ടിസഖാത്തിയുടെ ജനാധിപത്യമര്യാദകളിൽ പെടുന്നു. വ്യാഴാഴ്ച കാന്റീനിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാടുകയായിരുന്ന അഖിലിനോട് പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. പിറ്റേ ദിവസം മരചുവട്ടിലിരിക്കുകയായിരുന്ന അഖിലിനെ ചോദ്യം ചെയ്യാനായി വിളിച്ചുക്കൊണ്ടു പോയി. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്.

ഇതറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്‌കൃത കോളജിൽ നിന്നുള്ള എസ്എഫ്‌ഐക്കാരും സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. കുത്തേറ്റുവീണ അഖിലിനെ ആശുപത്രിയിലാക്കാൻ യൂണിയനിലുള്ള സഖാക്കന്മാർ കൂട്ടാക്കാത്തതും വിദ്യാർത്ഥികളെ ക്ഷുഭിതരാക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപം 3 പൊലീസുകാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയാണ് ഇന്നലെ അഖിലിനെ കുത്തിയ കേസിലും ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം. അന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ ആദ്യം അറസ്റ്റ് ചെയ്തില്ല. ആൾ ഒളിവിലാണെന്നായിരുന്നു പൊലീസ് വാദം.എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ.ടി. ജലീലും എ.കെ. ബാലനും പങ്കെടുത്ത പരിപാടിയിൽ മുൻനിരയിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.ആറു മാസങ്ങൾക്കുമുമ്പ് വിവാദമായ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ ഒരുവൻ നഗരത്തിലെ പ്രശസ്തമായ കലാലയത്തിൽ അധ്യയനം നടത്തുന്നതിനോട് വിയോജിക്കുന്നില്ല. പക്ഷേ യാതൊരു വിലക്കുകളോ അച്ചടക്കനടപടികളോ നേരിടാതെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആയി തുടരുന്നതിലെ പ്രതിക്രിയാവാദം എന്താണ് സഖാക്കളെ? പ്രതിപക്ഷ രഹിത കലാലയമെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എതിർശബ്ദങ്ങളെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകൾ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തൽപരരായ ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേൽപ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവിൽ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങൾ മേൽവിലാസമുണ്ടാക്കുന്നത് എന്നത് അഭിമന്യൂവിന്റെ അരുംകൊല കാണിച്ചുതന്നിട്ടും പഠിക്കാത്തതെന്താണ് സഖാക്കളേ?

ക്യാംപസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞുവന്ന പ്രിൻസിപ്പൽ കെ. വിശ്വംഭരനെന്ന മനുഷ്യൻ അദ്ധ്യാപകസമൂഹത്തിനാകമാനം അപമാനമാണ്. ക്രിമിനലുകൾ കയറിയിറങ്ങുന്ന കാമ്പസിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് സംരക്ഷണം നല്കാൻ കഴിയാത്ത പ്രിൻസിപ്പൽ ഒരു കാലത്ത് മഹാരഥന്മാർ അലങ്കരിച്ചിരുന്ന ആ കസേരയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ല.അത്തരമൊരു കസേരയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുന്നതിനേക്കാൾ നല്ലത് തൊട്ടടുത്തുള്ള ഏ.കെ.ജി.സെന്ററിനു മുന്നിൽ തോർത്ത് വിരിച്ച് ഇരിക്കുകയോ ക്ഷൗരക്കട തുടങ്ങുകയോ ആണ്.ഒ എൻ വിയും പ്രൊഫ. എസ് ഗുപ്തൻ നായരും എം കൃഷ്ണൻ നായരും വിഷ്ണുനാരായണൻ നമ്പൂതിരിയുമൊക്കെ അദ്ധ്യാപനം കൊണ്ട് അലങ്കരിച്ചിരുന്ന പാരമ്പര്യത്തിൽ കരി പുരളാതിരിക്കണമെങ്കിൽ വിശ്വംഭരനെപ്പോലുള്ള പ്രിൻസിപ്പലുമാരെ കണ്ടം വഴി ഓടിക്കണം.

യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്‌ഐ പ്രതിക്കൂട്ടിലായിരുന്നു.ഒപ്പം ഈ പ്രിൻസിപ്പലും അന്ന് ആരോപണവിധേയനായിരുന്നു.

കലാലയരാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ,അതാണ് ജീവിതമെന്നു ധരിച്ചുവശായിരിക്കുന്ന കുഞ്ഞനിയന്മാരോടും അനിയത്തിമാരോടും ഒരു വാക്ക്! കുഞ്ഞുങ്ങളേ,അഭിമന്യുവിനെപ്പോലെ അഖിലും ഒരു പ്രതീകം മാത്രമാണ്.കത്തിക്ക് വേണ്ടത്ര മൂർച്ചയുണ്ടാവാത്തതുക്കൊണ്ടുമാത്രം ഈ പ്രസ്ഥാനത്തിനു ഇന്നലെ ഒരു രക്തസാക്ഷിയെ നഷ്ടപ്പെട്ടു.ഒപ്പം പാർട്ടി ഫണ്ടിൽ വന്നുചേരേണ്ടിയിരുന്ന രണ്ടരക്കോടിയും.അതിനപ്പുറമൊന്നുമില്ല രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്.നിങ്ങൾക്കുമുന്നിലുള്ള രാഷ്ട്രീയമഹാരഥന്മാരുടെ കുടുംബത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കൂ മക്കളേ! അവിടെ നിങ്ങൾ കാണുന്നില്ലേ ഉന്നതവിദ്യാഭ്യാസം വിദേശസർവ്വകലാശാലകളിൽ നിന്നും നേടിയ നവലിബറലുകളെ. ഉന്നതവിദ്യാഭ്യാസം നേടി, കോടികൾ സമ്പാദിച്ചു സേഫ്‌സോണിലിരുന്ന് കൊണ്ട് വിപ്ലവം പ്രസംഗിക്കുന്ന അവരിൽ എത്രപേർ നിങ്ങളെപ്പോലെ തെരുവിൽ ലാത്തിയടിയേറ്റ് പുളഞ്ഞിട്ടുണ്ട്?എത്ര കേസുകളിൽ പ്രതിപട്ടികയിലുൾപ്പെട്ടിട്ടുണ്ട്? രാഷ്ട്രീയചാണകൃന്മാരുടെ മക്കളെല്ലാം പഠിച്ചു നല്ല നിലകളിലെത്തിയിട്ടേ പ്രവർത്തനം തുടങ്ങുന്നുള്ളൂ എന്നതിലെ വൈചിത്ര്യം നിങ്ങൾ കണ്ടിട്ടുണ്ടോ?നിങ്ങൾ പാവം കുട്ടികൾ !ഒരു നിമിഷം സ്വന്തം കുടുംബത്തെക്കുറിച്ചോർക്കൂ! കുടുംബത്തിനു താങ്ങും തണലുമാവേണ്ടവരായ നിങ്ങൾ വരുംവരായ്കകൾ ഓർക്കാതെ ,സിരകളിൽ കൊടിയുടെ നിറവും വീര്യവും മാത്രം ആവാഹിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബത്തിലെ അവസ്ഥയോ തന്റെ ഭാവിയോ തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ വികാരമോ ഒന്നും ഓർക്കുന്നില്ല.ഇവിടെ കുത്തേറ്റവനും കുത്തിയവരും ഒരർത്ഥത്തിൽ ഇരകളാണ്.കലാലയരാഷ്ട്രീയത്തിന്റെ തെറ്റായ തത്വസംഹിതയുടെ പാവം ഇരകൾ.

പഠനം എങ്ങുമെത്താതെ, ഭാവി ജീവിതം പെരുവഴിയിലും, രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ കുടുംബം മറന്ന് ജീവിതം തുലച്ച് പെരുവഴിയിൽ ആയിപ്പോകുന്ന ആയിരങ്ങളിൽ കുറച്ചുപേരാണ് അവർ.കുഞ്ഞുങ്ങളേ,നിങ്ങളുടെ ചിന്താശേഷിയും സർഗ്ഗശേഷിയും കൊണ്ട് വിരിയിക്കേണ്ടത് രക്തപ്പുഷ്പങ്ങളെയല്ല.

ഒന്നുമറിയാത്ത പ്രായത്തിൽ യുവതലമുറയുടെ ഭാവി നശിപ്പിച്ച്, അവരെ മുന്നിൽ നിർത്തിയുള്ള അവരുടെ ചോരയും നീരുമൂറ്റി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് ഇനി അധികകാലം ആയുസ്സുണ്ടാവില്ലെന്ന് ഇന്നലത്തെ കുട്ടികളുടെ പ്രതിഷേധം അടിവരയിടുന്നു.മഹാരാജാസിലെ ഹോസ്റ്റൽ മുറിയിൽ ആയുധ ശേഖരം കണ്ടെത്തിയപ്പോൾ വാർക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവൽക്കരിച്ച ബഹുമാന്യ കേരള മുഖ്യനു മുന്നിലാണ് അഭിമന്യു കുത്തേറ്റു പിടഞ്ഞുമരിച്ചത്.അഖിലെന്ന എസ്.എഫ്.ഐ ക്കാരനു ഇന്നലെ എസ്.എഫ്.ഐക്കാരുടെ ചുവപ്പുകോട്ടയിൽ വച്ച് കുത്തേറ്റത്.

ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉൾക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതിൽ എസ്.എഫ്.ഐ.യുടെ പങ്ക് ഇനിയും മറച്ചു വെക്കാനാവില്ല സഖാക്കളേ.ശരികൾ തീരുമാനിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകൾ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങൾ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകൾ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളിൽ നിന്ന് സമാധാന തൽപരരായ വിദ്യാർത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കിൽ നാളെ സംസാരിച്ചു തുടങ്ങുമെന്നതിനാണ് ഇന്നലെ ആ പുരാതനകലാലയം സാക്ഷ്യം വഹിച്ചത്.അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം. നാഴികയ്ക്ക് നാൽപതുവട്ടം സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നു പുലമ്പുന്ന എസ്എഫ്ഐക്കാരോടും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്കും ചോദിക്കുവാനുള്ളതും ഇതേ ചോദ്യംതന്നെയാണ്. മറ്റു വിദ്യാർത്ഥികളുടെ അഭിപ്രായത്തെ കൈക്കരുത്തുകൊണ്ട് ചോദ്യംചെയ്യുന്നതാണോ സ്വാതന്ത്ര്യം?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിങ്ങൾ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവർത്തകൻ തന്നെയാണോ? പ്രേക്ഷകർക്ക് ഇന്ന് അത് അറിയണം; ഇൻഡിഗോ വിമാനത്തിൽ വച്ച് കണ്ടു മുട്ടിയ അർണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയൻ കുനാൽ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവൻ; കുനാലിനെ ആറു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോയും എയർ ഇന്ത്യയും
ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിൽ 7.7 മാഗ്‌നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്; ആറോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു: ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിൽ
ചൈന പിശാചിന്റെ പിടിയിലെന്ന് ഷി ജിങ് പിൻ; യുകെയിലെ ബിർമിങ്ഹാമിലും കൊറോണ വൈറസ് എത്തി; രോഗബാധിതരുടെ എണ്ണം 5500ആയി; ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അതത് പൗരന്മാരെ കാക്കാൻ ഇന്നും നാളെയുമായി വുഹാനിലേക്ക്; ഹോട്ടലുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകുന്നത് റോബോട്ടുകൾ; ചൈനയുടെ സങ്കടം കുതിച്ചുയരുന്നതിന്റെ നേർ സാക്ഷ്യങ്ങൾ ഇങ്ങനെ
മാറാട് കലാപ കാലത്ത് ഒഴുകിയത് 430 കോടി രൂപ! ഹാദിയ കേസിൽ ചെലവായതും കോടികൾ; സിഎഎ പ്രതിഷേധത്തിൽ വന്നത് 120 കോടി; അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായിപ്പോഴും 50,000 ത്തിൽ താഴെ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; 'ഖത്തർ ഹവാല' നിലച്ചതോടെ വെടിതീർന്നു നിൽക്കുന്ന ഇസ്ലാമിക മത മൗലികവാദികൾക്ക് പുത്തൻ ഉണർവായി പൗരത്വ ഫണ്ടിങ്ങ്
ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; അതിനാൽ നയം വിയോജിപ്പോടെ വായിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരായ നിലപാടും നിയമസഭയിൽ വായിച്ച് ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് ആദ്യം താരമായത് പ്രതിപക്ഷം; നയപ്രഖ്യാപനത്തിന് ഒടുവിൽ ഗവർണ്ണർ മടങ്ങുന്നത് റിയൽ ഹീറോയയൂം; കേരളാ നിയമസഭയിൽ ഇന്ന് സംഭവിച്ചതെല്ലാം അത്യപൂർവ്വം
കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റൻ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തൻ ആശുപത്രിയാക്കി മാറ്റി ചൈന; ഞൊടിയിടയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറിയ കെട്ടിടത്തിലേക്ക് രോഗികളേയും നീക്കി: വേഗതയിൽ ലോകത്തെ അതിശയിപ്പിക്കുന്ന ചൈനയുടെ ആദ്യത്തെ കൊറോണ ആശുപത്രിയിലെ ദൃശ്യങ്ങൾ കാണാം
കൊറോണ വൈറസ് പടർന്ന് പിടിക്കാൻ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്ക്; ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങൾ; അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാൻ ഞൊടിയിട മതി; പകരാൻ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല: കൊറോണ വൈറസ് പടരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി
ലാദനെയും സുലൈമാനിയെയും വധിച്ചതിന്റെ ബുദ്ധികേന്ദ്രമായ സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥൻ; ഇരുട്ടിലൂടെയെത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ രാജകുമാരൻ; ഡാർക്ക് പ്രിൻസ് എന്നപേരിൽ അറിയപ്പെടുന്ന മൈക്കൽ ഡി ആൻഡ്രിയ ഭീകരരുടെ പേടി സ്വപ്നം; മേൽനോട്ടം വഹിച്ചത് ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിയ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക്; മരണം നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയിൽ തകർന്ന്; ധീരനായ ഭീകരവിരുദ്ധ പോരാളി ഓർമ്മയായതിന്റെ ഞെട്ടലിൽ യുഎസ് സേന
ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും... ഇരുപത്തിയൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും...; പരിവാർ റാലി പോകുമ്പോൾ വിളിച്ച ഈ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകൾ തന്നെ; എസ് ഡി പി ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ആലുവയിൽ നടന്നത് കലാപത്തിനുള്ള കോപ്പു കൂട്ടലെന്ന് പൊലീസ്
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ