1 usd = 72.21 inr 1 gbp = 88.57 inr 1 eur = 80.46 inr 1 aed = 19.66 inr 1 sar = 19.25 inr 1 kwd = 237.89 inr

Aug / 2019
26
Monday

എബിവിപിയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം മറ്റുകൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത മാനസികാവസ്ഥയാണ് സെലക്ടീവ് പ്രീണനം; ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്; അദ്ധ്യാപനമെന്ന നിസ്വാർത്ഥസേവനത്തെ പ്രത്യയശാസ്ത്രസംഹിത കീഴടക്കുമ്പോൾ അവിടെ തുടങ്ങുന്നു ഏകാധിപത്യത്തിന്റെ പാദപൂജ; ബ്രണ്ണൻ കോളേജ് വിവാദപശ്ചാത്തലത്തിൽ അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 18, 2019 | 07:58 PM IST | Permalinkഎബിവിപിയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം മറ്റുകൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത മാനസികാവസ്ഥയാണ് സെലക്ടീവ് പ്രീണനം; ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്; അദ്ധ്യാപനമെന്ന നിസ്വാർത്ഥസേവനത്തെ പ്രത്യയശാസ്ത്രസംഹിത കീഴടക്കുമ്പോൾ അവിടെ തുടങ്ങുന്നു ഏകാധിപത്യത്തിന്റെ പാദപൂജ; ബ്രണ്ണൻ കോളേജ് വിവാദപശ്ചാത്തലത്തിൽ അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ന്ന് യൂണിയൻ പ്രവർത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോൾ വിശക്കുന്ന കുട്ടികൾക്ക് സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നൽകിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ വെറും കെട്ടുക്കഥയായി മാത്രം അവശേഷിക്കുന്നു. ചോര മണക്കുന്ന കൊടിക്കൂറകളുടെ കീഴിൽ ആട്ടിൻപറ്റത്തെ പോലെ മേയുന്ന യൂണിയനുകളുടെ അടിമകളായി, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നോക്കുക്കുത്തികളായി മാറി, രാഷ്ട്രീയപാർട്ടിയുടെ ചട്ടുകങ്ങളായി വർത്തിക്കുന്ന ചില അഭിനവ ദ്രോണർ കലാലയങ്ങളെ കുരുക്ഷേത്രമാക്കി മാറ്റുന്നു. സമൂഹത്തിനെ നന്മയ്‌ക്കൊപ്പം നടത്തേണ്ടുന്ന, അജ്ഞതയുടെ ഇരുളിനെ മാറ്റി ജ്ഞാനത്തിന്റെ കൈത്തിരി വെളിച്ചം തെളിയിക്കേണ്ട അദ്ധ്യാപനമെന്ന മഹത്തരമായൊരു കർമ്മത്തെ തൂലിക കൊണ്ടും താൻപോരിമ കൊണ്ടും മലിനമാക്കി, യുവതലമുറയെ തെറ്റിന്റെ വഴിയെ തെളിക്കുന്നത് ആട്ടിൻത്തോലിട്ട ചെന്നായ്ക്കളായ ചില അദ്ധ്യാപകവ്യക്തിത്വങ്ങൾ കൂടിയാണ്.

കലയും നവീന ചിന്തകളും സ്വാതന്ത്യ പ്രഖ്യാപനങ്ങളും മുഴങ്ങിക്കേൾക്കേണ്ട കലാലയങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്നത് ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും അട്ടഹാസങ്ങൾ മാത്രമാണ്. ഈ തെറ്റായ പ്രവണതയ്ക്ക് പലപ്പോഴും നിർഭാഗ്യവശാൽ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഒരുകൂട്ടർക്ക് മാത്രമായ പരസ്യമായ ഒത്താശചെയ്തുകൊടുക്കലും തെറ്റുകൾക്കു നേരേയുള്ള കണ്ണടയ്ക്കലുകളും വളമായി തീരുന്നുമുണ്ട്. ഒപ്പം രാഷ്ട്രീയതിമിരം ബാധിച്ച അദ്ധ്യാപകരെ നേരായ വഴിയിൽ നടത്താതെ കയറൂരി വിട്ടുക്കൊണ്ടും അവരുടെ മോശം പ്രവണതകൾക്ക് കാവലായി നിന്നുക്കൊണ്ട് അനർഹമായ സ്ഥാനമാനങ്ങൾ നല്കി ഒത്താശ ചെയ്യുന്നുണ്ട് പലപ്പോഴും ഭരണവർഗ്ഗം.

കവിതാമോഷണവിവാദത്തിലകപ്പെട്ട അദ്ധ്യാപികയെ കലോത്സവ വേദിയിലെ ഉപന്യാസമത്സരത്തിന്റെ മൂല്യനിർണയസമിതിയിൽ ഉൾപ്പെടുത്തിയ തീരുമാനം കാട്ടിത്തരുന്നുണ്ട് വിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയഇടപെടലും അതിന്റെ മൂല്യചോഷണവും. മൂല്യനിർണയസമിതിയെ നേരത്തേ നിശ്ചയിച്ചതാണെന്ന ന്യായവാദങ്ങൾക്ക് സാധൂകരിക്കാനാവുന്നതായിരുന്നില്ല ആ തീരുമാനം. ഈ വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ , അതും അദ്ധ്യാപക വൃത്തി സ്വീകരിച്ചിരുന്ന ഒരു വ്യക്തിയുടെ അന്നത്തെ അപക്വമായ പ്രതികരണം ഏറെ അപഹാസ്യവുമായിരുന്നു. ആ വിവാദത്തിലകപ്പെട്ട അദ്ധ്യാപികയ്ക്ക് കലോത്സവ മാന്വൽ പ്രകാരം മൂല്യനിർണയത്തിന് യോഗ്യതയുണ്ടെന്നും കവിതാമോഷണവിവാദം വേറേ വിഷയമാണെന്നുമാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ വിശദീകരണം. പരസ്യമായി നടത്തിയ ആ ധാർമ്മികപിന്തുണ ഒരു അദ്ധ്യാപകനുതകുന്നതായിരുന്നോ?

കവി എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ' എന്ന കവിത മഹത്തായ പാരമ്പര്യമുള്ള കലാലയത്തിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപിക സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ കോളജ് അദ്ധ്യാപകരുടെ മാസികയിൽ പ്രസിദ്ധീകരിച്ചതിനെ ധാർമ്മികമായി പിന്തുണയ്ക്കുന്നതായിരുന്നു ആ വിശദീകരണം.ആ വിശദീകരണം കേൾക്കുന്ന ഒരു കുട്ടിസഖാവ് ചോദ്യപേപ്പർ മോഷ്ടിക്കാനോ, കോപ്പിയടിക്കാനോ തീരുമാനിച്ചാൽ അതിനെ എങ്ങനെ തെറ്റുപറയാനാകും? മാന്വലിനും ചട്ടങ്ങൾക്കുമപ്പുറം ധാർമികതയുടെ ചില വശങ്ങളുണ്ടെന്നു മറന്ന വിദ്യാഭ്യാസമന്ത്രിയും ആ വകുപ്പും വരും തലമുറയ്ക്ക് നല്കുന്ന സന്ദേശമെന്താണ്?

കവിതാമോഷണം ആദ്യം നിഷേധിക്കുകയും പിന്നീട് ന്യായീകരിക്കുകയും അതിനുശേഷം മാപ്പിരക്കുകയും ചെയ്ത് രണ്ടാഴ്ചപോലും തികയുന്നതിനു മുൻപ് സാഹിത്യമൂല്യനിർണയത്തിന് അവരെ പങ്കെടുപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കൂട്ടർക്കെങ്ങനെ നവയുവതയെ വാർത്തെടുക്കാനാകും? അധികൃതർ ചിലകാര്യങ്ങൾ മനപ്പൂർവം മറക്കുമ്പോൾ പൊതുസമൂഹം ഓർമപ്പെടുത്തുമെന്നുള്ള പാഠമാണ് വിവാദ അദ്ധ്യാപിക നടത്തിയ മൂല്യനിർണയം റദ്ദാക്കേണ്ടി വന്നതിലേക്കുള്ള സംഭവങ്ങൾ നല്കുന്ന പാഠം.

ഇനി തലശ്ശേരി ബ്രണ്ണൻ കോളേജ് വിഷയത്തിലേയ്ക്കു വരുമ്പോഴും ചില ഏകപക്ഷീയമായ നിലപാടുകൾ കാര്യങ്ങളെ എത്രമേൽ സങ്കീർണ്ണമാക്കുന്നുവെന്ന് മനസ്സിലാക്കാം. അവിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എബിവിപി സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പൊലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ തയ്യാറായില്ല. ഇതിനിടെയാണ് പ്രിൻസിപ്പൽ പ്രൊഫ.ഫൽഗുനൻ നേരിട്ട് കൊടിമരം പിഴുത് ക്യാപസിനു പുറത്തുകൊണ്ടുപോയത്. ഒരു മേശയ്ക്കിരുവശവുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കേണ്ടുന്ന വിഷയത്തെ, യൂണിവേഴ്‌സിറ്റി കോളേജ് വിവാദങ്ങളുടെ ഇന്നത്തെ ചുറ്റുപ്പാടിൽ ആളിക്കത്തിക്കാനുതകുന്ന തരത്തിലുള്ള ഒരു വിഷയത്തെ രമ്യമായി പരിഹരിക്കാൻ നോക്കാതെ സങ്കീർണ്ണമാക്കി മാറ്റി ആ കൊടിമരം പിഴുതൽ നാടകം.

ഒരു രാഷ്ട്രീയ വിഭാഗത്തിന്റെ വക്താവായി പരസ്യമായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ഫാൽഗുനനെന്ന ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ. അദ്ദേഹം ഇന്നലെ കാട്ടിയ നടപടിയെ മഹത്തരമെന്നു വാഴ്‌ത്താൻ കഴിയില്ല. മറിച്ച് അപക്വവും അപഹാസ്യവുമായ ഒരു പ്രഹസനമായിട്ടേ കാണാൻ കഴിയൂ. പരസ്യമായി ഇതര സംഘടനയുടെ (അത് നാട്ടിയത് അവിടുത്തെ വിദ്യാർത്ഥികളല്ലെന്നു മറുപക്ഷം) കൊടിമരത്തെ പിഴുതെറിയുമ്പോൾ അത് നല്കുന്നത് ഏകാധിപത്യവാഴ്ചയ്ക്കുള്ള ധാർമ്മികപിന്തുണയാണ്. ഇതരസംഘടനയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം അവിടെ നിലവിലുള്ള കൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത ആ മാനസികാവസ്ഥയ്ക്കാണ് സെലക്ടീവ് പ്രീണനമെന്നു പറയുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നിങ്ങളൊരു അദ്ധ്യാപകനായേനേ.! ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്. എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെ പോയി എബിവിപിയുടെ കൊടിമരമെടുത്തതുക്കൊണ്ട് പ്രസ്ഥാനത്തിന്റെ ഉന്നതസ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തുമായിരിക്കും. പക്ഷേ,ഒരദ്ധ്യാപകനെന്ന നിലയിൽ സമൂഹത്തിനു മുന്നിൽ നിങ്ങൾ തോറ്റിരിക്കുന്നു. ഏകാധിപത്യത്തിന്റെ പാദസേവകനായി നിങ്ങളെ ചാപ്പകുത്തിക്കഴിഞ്ഞു സമൂഹം.

എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ല. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ടി.സി വാങ്ങിപ്പോയ ഓരോ വിദ്യാർത്ഥിക്കും പറയാനുള്ളതും അദ്ധ്യാപകരുടെ കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും കഥകൾ മാത്രമാണ്. സെക്രട്ടറിയേറ്റിനും, അസംബ്ലി മന്ദിരത്തിനുമിടയിൽ, പൊലീസ് ആസ്ഥാനമന്ദിരത്തിനു തൊട്ടടുത്ത്, എല്ലാ ഭരണസിരാകേന്ദ്രങ്ങളുടെയും മൂക്കിന് താഴെ, പ്രബുദ്ധ വിദ്യാസമ്പന്ന കേരളത്തിന്റെ തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്തുള്ള കലാലയത്തിൽ ഗുണ്ടകൾക്ക് അഴിഞ്ഞാടുന്നതിനു വേണ്ട സകല ഒത്താശയും നടത്തിയിരുന്നത് അവിടുത്തെ അദ്ധ്യാപകരും പ്രിൻസിപ്പലുമായിരുന്നു. ജനാധിപത്യ ധ്വംസകരുടെ മുഷ്ടിക്കുള്ളിൽ പിടഞ്ഞു തീരുന്ന ഒന്നായി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യതാബോധവും അവകാശബോധവും വ്യക്തിത്വനിർമ്മിതിയും മാറുമ്പോൾ വെറും നോക്കുക്കുത്തികളായി അദ്ധ്യാപകസമൂഹം നില്ക്കുമ്പോൾ വ്യഭിചരിക്കപ്പെടുന്നത് മഹത്തരമായൊരു തൊഴിൽമേഖലയാണ്.

വിധേയത്വരാഷ്ട്രീയത്തിന്റെ വിഭാഗങ്ങളായി അദ്ധ്യാപകസമൂഹം വേർതിരിയുമ്പോൾ, സംഘടനാബാഹുല്യം അദ്ധ്യാപനത്തെയും സ്ഥാപനത്തിന്റെ സുഗമമമായ നടത്തിപ്പിനെയും സാരമായി ബാധിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയമില്ലെന്നു വാദിക്കുന്നവർ പോലും നിലവാരത്തിന്റെയോ തൊഴിൽപരമായ മികവിന്റെയോ കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കാറില്ല. രാഷ്ട്രീയ അതിപ്രസരചിന്തകളാൽ ഭാവിതലമുറയെ വാർത്തെടുക്കേണ്ടവരാണു തങ്ങളെന്ന അടിസ്ഥാന തത്ത്വംപോലും പലപ്പോഴും അദ്ധ്യാപകർ മറന്നുപോകുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏവർക്കും രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നത് സത്യം. എന്നിരുന്നാലും അദ്ധ്യാപനമെന്ന മഹത്തായ കർമ്മത്തെ കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയാന്ധത കർമ്മമണ്ഡലത്തെ സ്വാധീനിച്ചാൽ പിന്നെ ആ കർമ്മം നിസ്വാർത്ഥമാകുന്നത് എങ്ങനെ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എല്ലാം ശരിയാക്കാം എന്നു പറയുമ്പോഴും കാശുകൊടുക്കാൻ മടിച്ച് തുഷാർ വെള്ളാപ്പള്ളി; പണം ലഭിക്കാതെ യാതൊരു ഒത്തു തീർപ്പിനും ഇല്ലെന്ന് പറഞ്ഞ് നാസിൽ അബ്ദുല്ലയും; തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാകാനുള്ള സാധ്യത മങ്ങുന്നു; അവസാന നിമിഷത്തെ പരിശ്രമവും പാളിയാൽ കോടതിയിൽ ഇന്ന് തെളിവെടുപ്പ് നടക്കും; ജാമ്യത്തിനായി ഉടൻ പണം നൽകിയ യൂസഫലി കൂടുതൽ തുക നൽകില്ലെന്ന നിലപാടിൽ; കേസ് തുടർന്നാൽ തുഷാർ നാട്ടിലെത്തുന്നത് വൈകും
രാത്രിയിൽ പറന്നെത്തിയപ്പോൾ മുതൽ കൈ കൊടുക്കാൻ നേതാക്കളുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോയിൽ ട്രംപിനും മെർകലിനും തൊട്ട് പിന്നിൽ; ട്രംപുമായി ഇന്ന് വിശദമായി ചർച്ച; ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങൾ യോഗം ചേർന്നപ്പോൾ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട മോദി ഫ്രാൻസിലെ ചെറുനഗരത്തിൽ താരമായി ഓടി നടക്കുമ്പോൾ
പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കിട്ടിയത് പത്ത് ലക്ഷത്തിന്റെ ബില്ല്! വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ല്; വെന്റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണ; മകൾക്കുണ്ടായ അവസ്ഥയിൽ വിങ്ങിപ്പൊട്ടി പിതാവ്; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പോരാടാനിറങ്ങിയ പിതാവിനെതിരെ പരാതി നൽകി ആശുപത്രി അധികൃതരും; കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര പരാതികൾ
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നെയ്യാറ്റിൻകരയിൽ; വീട് കത്തുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാർ കണ്ടത് തീപ്പൊള്ളലേറ്റ ഭർത്താവിനേയും കാറിൽ സുരക്ഷിതനായിരിക്കുന്ന അഞ്ച് വയസുകാരൻ മകനേയും; മകനെ സുരക്ഷിതമായി കാറിൽ ഇരുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം; യുവതിയുടെ മരണത്തിൽ നടുങ്ങി അമരവിള
പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്; നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നതു തന്നെയാണ് നിലപാട്: നമ്മുടെ സഭ വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണം; അതിന് നമ്മൾക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം; ഓസിവൈഎം വാർഷിക ക്യാമ്പ് വേദിയിലെ വീണാ ജോർജ് എംഎൽഎയുടെ പ്രസംഗത്തിൽ ക്ഷുഭിതരായി യാക്കോബായ വിഭാഗം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനും വീണയ്ക്കുമൊപ്പം നിന്നതിന്റെ പ്രതിഫലമോ എന്ന് ചോദ്യം
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ