1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

തബ്രീസ് അൻസാരിക്കുവേണ്ടി വിലപിച്ച കേരളം അജേഷിന്റെ നിലവിളി കേട്ടില്ല! കൺമുന്നിലെ ആൾക്കൂട്ടക്കൊലപാതകം കണ്ടില്ലെന്നു നടിക്കുന്ന നമ്മൾ ഉത്തരേന്ത്യയിലെ മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റി വാചാലരാകുന്നു! ഇതോ സോഷ്യലിസ്റ്റ് കേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

December 18, 2019 | 07:37 PM IST | Permalink



തബ്രീസ് അൻസാരിക്കുവേണ്ടി വിലപിച്ച കേരളം അജേഷിന്റെ നിലവിളി കേട്ടില്ല! കൺമുന്നിലെ ആൾക്കൂട്ടക്കൊലപാതകം കണ്ടില്ലെന്നു നടിക്കുന്ന നമ്മൾ ഉത്തരേന്ത്യയിലെ മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റി വാചാലരാകുന്നു! ഇതോ സോഷ്യലിസ്റ്റ് കേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

തേതരവാദികളുടെയും മനുഷ്യസ്‌നേഹികളുടെയും കർണ്ണപുടങ്ങളിൽ വീഴാത്ത ഒരമ്മയുടെ നെഞ്ചുരുകിയ നിലവിളി ആർത്തലച്ച് ചെയ്യുന്നുണ്ട്് തലസ്ഥാനനഗരിയിലെ 'മുട്ടത്തറ'യിൽ നിന്നും! മോഷണക്കുറ്റമാരോപിച്ച് ഒരു സംഘം നരികൾ വേട്ടയാടിയ അജേഷെന്ന മാനസികനില തെറ്റിയ യുവാവിനും ഉണ്ടായിരുന്നു മനുഷ്യാവകാശം. മധുവെന്ന യുവാവിന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു അജേഷെന്ന യുവാവിന്റെ നിഷ്‌കളങ്കമുഖത്തിലെ ദൈനൃതയ്യാർന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്. ഇതൊരു താരതമ്യപ്പെടുത്തലല്ല. മറിച്ചൊരു ഓർമ്മപ്പെടുത്തലാണ്. കേരളം വാവിട്ടുകരഞ്ഞ, മനുഷ്യാവകാശധ്വംസനമെന്നു അക്കമിട്ടുനിരത്തി വാദിച്ച തബ്രീസ് അൻസാരിയെന്ന ഇരുപത്തിനാലുകാരൻ തച്ചുടയ്ക്കപ്പെട്ടത് ത്സാർഖണ്ഡിലായിരുന്നുവെങ്കിൽ കൈലാസെന്ന ആസാമിയുവാവും മണിയെന്ന ബംഗാളിയുവാവും ക്രൂരമായി കൊലച്ചെയ്യപ്പെട്ടത് സാക്ഷരകേരളത്തിലായിരുന്നുവെന്നത് വാർത്തകളിലൊളിഞ്ഞിരിക്കുന്ന വൈരുദ്ധ്യം.

ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിനും അജേഷിനും നിഷേധിക്കപ്പെട്ടത് അവരുടെ ജീവിക്കാനുള്ള അവകാശമായിരുന്നു. വിശപ്പിന്, അടിസ്ഥാന ജൈവികാവശ്യത്തിന് കക്കുവാൻ നിർബന്ധിതനായ, മനസ്സിനു താളം തെറ്റിയ ഒരു മനുഷ്യനെ കാരുണ്യമില്ലാതെ തച്ചുക്കൊന്ന ഒരു ആൾക്കൂട്ടം കേരളത്തിലേതായിരുന്നു. മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി പടുത്തുയർത്തപ്പെട്ട 'പാവ'പ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന നാട്ടിൽ, ഇരട്ട ചങ്കുള്ള സഖാവ് ആഭ്യന്തരം കയ്യാളി ഭരിക്കുന്ന സാക്ഷര കേരളത്തിൽ, ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങൾക്കെതിരെ തൂലിക പടവാളാക്കുന്ന സാംസ്‌കാരിക നായകന്മാരുടെ നാട്ടിൽ, ഫാസിസത്തിനെതിരെ ഉണ്ണാതുറങ്ങാതെ പട നയിക്കുന്ന യോദ്ധാക്കളുടെ നാട്ടിൽ, ഉയർന്ന ചിന്താഗതിയും ജീവിത നിലവാരവും പ്രബുദ്ധതയും അക്ഷരത്താളുകളിൽ അലങ്കാരമാക്കിയ നാട്ടിലായിരുന്നു, അല്ല ആ നാടിന്റെ തലസ്ഥാനനഗരിയിലാണ് മോഷണക്കുറ്റമാരോപിച്ച് ആറരമണിക്കൂറോളം ക്രൂരമർദ്ദനത്തിന്റെ അകമ്പടിയോടെ ജനകീയ വിചാരണ ചെയ്ത് തല്ലിക്കൊന്നത്. മാന്യതയുടെ പുറംതോടിനുള്ളിൽ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മൾ എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടക്കൊലപാതകം.

കൈലാസ് ജ്യോതി ബോറയെന്ന ആസാമി ചെറുപ്പക്കാരന്റെ ദാരുണ മരണവും ഒരു ആൾക്കൂട്ടകൊലപാതകമായിരുന്നു. അത് അരങ്ങേറിയതും വാക്കിലും നോക്കിലും കെട്ടിലും മട്ടിലും പ്രബുദ്ധത അവകാശപ്പെടുന്ന നമ്മൾ മലയാളികൾക്കിടയിലായിരുന്നു. വെറുമൊരു സംശയത്തിന്റെ ആനുകൂല്യത്തിൽ, ഭാഷയും ദേശവും വേറെയായതുകൊണ്ട് മാത്രം, നമ്മളയാളെ കൈകാലുകൾ കെട്ടിയിട്ടു പൊരിവെയിലത്ത് കിടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ട 53 ക്ഷതങ്ങൾ കൊണ്ട് സ്വീകരിച്ചു. ഒന്നരദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ഒരു സാധുമനുഷ്യന്റെ കത്തുന്ന വയറിനു ഭക്ഷണമായി നൽകിയതോ കനൽക്കട്ടകൾ തിളങ്ങുന്ന പൊരിവെയിലും. എത്രമാത്രം സ്വപ്നങ്ങളും ചുമന്നുക്കൊണ്ടായിരിക്കാം ആസാമിൽ നിന്നുള്ള വിവേകാ എക്സ്‌പ്രസ്സിൽ ആ ചെറുപ്പക്കാരൻ ഇവിടെയ്ക്ക് വന്നിട്ടുണ്ടാകുക? ദൈവത്തിന്റെ സ്വന്തം നാടിന്റെ നന്മകളിൽ വിശ്വാസം തോന്നിയതുകൊണ്ടാവാം അവൻ ഇവിടെയ്ക്ക് വണ്ടികയറിയത്. എന്നാൽ മരണത്തിലേക്കുള്ള യാത്രയാണ് അതെന്നു അവനൊരിക്കലും ഓർത്തിട്ടുണ്ടാവില്ല. അക്ഷരനഗരിയിൽ കാലുകുത്തുമ്പോൾ, അവനൊരിക്കലും മനസ്സിൽ പോലും ഓർത്തുകാണില്ല അക്ഷരങ്ങൾ ജ്വലിപ്പിച്ച മനസ്സുകളിൽ പക്ഷേ കരുണയുടെ കണികകൾ കുറവായിരുന്നുവെന്ന്. ആ പൊരിവെയിലത്ത് ഒരു പാവം മനുഷ്യനെ കൈയും കാലും കെട്ടിയിട്ടു തല്ലിയ ആ ആൾക്കൂട്ടത്തോളം കൊടിയപാപികൾ വേറെ ആരും ഉണ്ടാവില്ല തന്നെ. ഇവിടെ ഒരു ആസാമി യുവാവിനു കത്തുന്ന മരണം സമ്മാനിച്ച അതേ മലയാളികളാണ് ആസാം അക്കോർഡിനുള്ളിലെ യാഥാർത്ഥ്യമറിയാതെ ആസാമികൾക്കുവേണ്ടി നിലവിളിച്ചതും.

ബംഗാൾ സ്വദേശിയായ മണിയെന്ന യുവാവിനു കൊല്ലം ജില്ലയിലെ അഞ്ചലിൽ വച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്നത് വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശംവച്ചതിനാണ്. ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലർ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയിൽ കുളിച്ച് റോഡിൽ വീണ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മണി മരണത്തിനു കീഴടങ്ങുകയായിരുന്നു.ആ മണിയെ തച്ചുടച്ചുക്കൊല്ലാൻ കൂട്ടുനിന്നവരാണ് ബംഗ്ലാദേശികളുടെ അനധികൃതകുടിയേറ്റങ്ങൾക്കെതിരെയുള്ള നിയമത്തിനെതിരെ തെരുവിൽ കിടന്നു കരയുന്നതും !

ലോകത്തിൽ സഹജീവിയെ തച്ചുകൊല്ലുന്ന ആൾക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് 'സാമൂഹ്യപരമായി വികലമായി വളർത്തപ്പെട്ട ആൾക്കൂട്ടമാണ്. അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളിൽ എത്തുന്നവരെയും വിചാരണചെയ്ത് തച്ചുടയ്ക്കുന്ന ആൾക്കൂട്ടം.അതിനവരെ പ്രാപ്തരാക്കുന്നത് അവർ വളർന്നുവന്ന സാമൂഹികപരിസരങ്ങളും. മോഷ്ടാക്കളെയും ദുർബ്ബലവിഭാഗത്തിൽപ്പെട്ടവരെയും യാചകരെയുമൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന വിശപ്പിനായോ അതിജീവനത്തിനായോ നടത്തുന്ന ചെറിയ മോഷണങ്ങളെ തിരിച്ചറിയാൻ കഴിയാത്തതും തിരിച്ചറിഞ്ഞാൽ തന്നെ ക്ഷമിക്കാൻ കഴിയാത്ത സാമൂഹ്യപരമായി വളർന്നിട്ടില്ലാത്ത പ്രാകൃതമനസ്സുള്ള ആൾക്കൂട്ടം.ഇത്തരക്കാർക്ക് തങ്ങളേക്കാൾ ഉയർന്ന വിഭാഗത്തിലുള്ളവർ നടത്തുന്ന വൻ അഴിമതികളെ കണ്ടില്ലെന്നു നടിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള കെല്പുണ്ട് താനും. ഇക്കൂട്ടരിൽപ്പെട്ടവരാണ് സദാചാരത്തിന്റെ പേരിലും കൊലപാതകം നടത്തുന്നത്.മധുവിനെയും കൈലാസിനെയും മണിയെയും അജേഷിനേയും കൊന്ന ആൾക്കൂട്ടത്തിൽ വിവിധരാഷ്ട്രീയത്തിൽപ്പെട്ടവരുണ്ടായിരുന്നു.വ്യത്യസ്ത മതത്തിൽപ്പെട്ടവരുണ്ടായിരുന്നു. വിദ്യാസമ്പന്നരും പ്രബുദ്ധരുമുണ്ടായിരുന്നു. എന്നിട്ടും നമ്മളവരെ തച്ചുടച്ചുക്കൊന്നുകളഞ്ഞു.

രണ്ടാമത്തെ തരം ആൾക്കൂട്ടം രാഷ്ട്രീയവും മതവും തലയ്ക്കുപ്പിടിച്ച മനോവൈകൃതമുള്ള ആൾക്കൂട്ടമാണ്.അവരാണ് അഷ്‌കലിനെയും തബ്രീസ് അൻസാരിയെയും കൊന്ന ആൾക്കൂട്ടം. ഇത്തരക്കാരാണ് ഗോസംരക്ഷകരെന്ന പേരിൽ ഇതരമതസ്ഥരെ ജയ് ശ്രീരാം വിളികളോടെ കൊല്ലുന്ന മനസാക്ഷി പണയം വച്ച ആൾക്കൂട്ടം.വിവേകവും എമ്പതിയുമില്ലാത്ത അന്ധമായ സോഷ്യൽ കണ്ടീഷനിംഗാണ് ഇവിടെ വില്ലനാവുന്നത്.മതത്തിലെ അന്ധമായ വിശ്വാസം ഓരോ വ്യക്തിയിലേയ്ക്കും വർഷങ്ങളിലൂടെ പകരുന്ന ആശയങ്ങളാണ് അവരെ പിന്നീട് ഒരാൾക്കൂട്ടമായി വളർത്തുന്നത്. ഇതിനു പിന്നിൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടിലാക്കാൻ കഴിയില്ല.കാരണം മതമെന്ന മദയാന കാലങ്ങളായി ഇവരിൽ വളർത്തിയെടുത്ത നെഗറ്റീവ് അപ്രോച്ചാണത്.അതിൽ മതപരവും ജാതീയവും സാമൂഹ്യപരവുമായ ഘടകങ്ങളുണ്ട്.ദൈവമെന്ന സങ്കല്പത്തെ പ്പോലും വികലമാക്കുന്നതാണ് ഇത്തരക്കാരുടെ ആക്രോശവും ക്രൂരതയും. മനസാക്ഷിപ്പണയം വച്ച ഇത്തരക്കാരെ ന്യായീകരിക്കുന്നവരും അതേ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കുന്നവരാണ്.

തബ്രീസെന്ന ഝാർഖണ്ഡുകാരനുവേണ്ടി വലിയ വായിൽ വിലപിച്ച നമ്മളാണ്, നമ്മളിൽ തന്നെയുള്ളവരാണ് മുട്ടത്തറയിലെ ഒരു യുവാവിനെ ഈ ഭൂമിയിൽ നിന്നും നിഷ്‌കാസിതനാക്കിയത്. നമ്മൾ തച്ചുടച്ചുകൊന്ന കൈലാസും മണിയുമൊക്കെ ദൈവത്തിന്റെ നാട്ടിൽ വന്നത് ജീവിക്കാനുള്ള സ്വപ്നവും പേറിയാണ്. ആടുജീവിതത്തിലെ നജീമിനെയോർത്തു കരഞ്ഞവരായിരുന്നു നമ്മൾ..ഗദ്ദാമയിലെ അശ്വതിയെ ഓർത്തും പത്തേമാരിയിലെ നാരായണനെ കണ്ടും മനസ്സ് വിലപിച്ചവരായിരുന്നു നമ്മൾ.പക്ഷേ കടലാസ്സിൽ കോറിയിട്ട അക്ഷരങ്ങളിലെ നജീമിനെയും വെള്ളിത്തിരയിൽ മിന്നിയ അശ്വതിയെയും നാരായണനെയും മാത്രമായിരുന്നു നമ്മൾ കണ്ടത്..വെറും നിഴലിനെ നോക്കി മാത്രമായിരുന്നു കണ്ണുനീർ വാർത്തത്.അല്ലായിരുന്നുവെങ്കിൽ പ്രാരാബ്ദത്തിന്റെ മാറാപ്പും ചുമന്നുകൊണ്ടു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഇവിടെ വന്നവരെ നമ്മൾ കൊല്ലില്ലായിരുന്നു.

തബ്രീസും മധുവും അജേഷും കൈലാസും മണിയുമൊക്കെ ഒന്നാണ്.അവരെ തച്ചുടച്ചത്,ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിച്ചവരെല്ലാം കൊലപാതകികളാണ്.ആ കൊലപാതകങ്ങളെ ഒരേപ്പോലെ അപലപിക്കുന്നതിലും അതിനെതിരെ പ്രതികരിക്കുന്നതിലുമാണ് മനുഷൃത്വമുള്ളത്. ആറരമണിക്കൂർ നീണ്ട അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ തൊണ്ടിമുതൽ കണ്ടെടുക്കാനാകാതെ അക്രമികൾ മടങ്ങിയപ്പോൾ സമീപത്തെ വയലിൽ ഭയന്നു ,അവശനായി ഒളിച്ചിരുന്ന അജേഷിനെ തെരുവ് നായ്ക്കളുടെ കുരകേട്ട് സമീപവാസികൾ കണ്ടെത്തുകയായിരുന്നു. ആ തെരുവ്‌നായ്ക്കൾ കാട്ടിയ കാരുണ്യം പോലും സഹജീവിയോട് കാട്ടാത്ത നരജന്മങ്ങളുടെ നാട്ടിലുള്ളവരാണ് ഉത്തരേന്ത്യയെ നോക്കി ,അവിടെ നടക്കുന്ന ഇല്ലാത്ത മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് ഘോരഘോരം ഗീർവാണമടിക്കുന്നത്.ഈ ആൾക്കൂട്ടക്കൊലപാതകം കണ്ടതായി നടിക്കുന്നതേയില്ല സാംസ്‌കാരികലോകം. തച്ചുടച്ചു കൊന്ന ഈ യുവാവിനു വേണ്ടി ഹാഷ്ടാഗുകളും കണ്ടില്ല,വിലാപഗീതികളും കേട്ടില്ല!

തബ്രീസ് അൻസാരിയെ നമ്മൾ കാണും! വിലപിക്കും.കാരണം അയാൾ ഝാർഖണ്ഡുകാരനാണ്. ജയ് ശ്രീരാം വിളികളുടെ ആരവങ്ങൾക്കിടയിൽ മരണപ്പെട്ടവനാണ്.എന്നാൽ അജേഷിനെ നമ്മൾ കാണില്ല ! കേൾക്കില്ല വിലാപങ്ങൾ! കാരണം അവനെ തച്ചുടച്ചുകൊന്നത് പ്രബുദ്ധമലയാളികളാണ്. സംഭവം നടന്നത് ഇങ്ങ് ഇന്ത്യയിലെ തെക്കേയറ്റത്താണ്! അവന്റെ പേര് അജേഷെന്നാണ്! മതത്തിന്റെ ചട്ടക്കൂടോ കൊടികൂറയുടെ തണലോ അവകാശപ്പെടാനില്ലാത്തവനാണ്. വെറും മനുഷ്യനാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ചികിത്സാ ചെലവ് സർക്കാർ വഹിച്ചില്ല; സൗജന്യ ചികിത്സയെന്ന് സർക്കാർ പറയുമ്പോഴും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി; കടുത്ത പ്രമേഹ രോഗവും പൊണ്ണത്തടിയും ഉള്ളതിനാലാണ് ചികിത്സ വിജയിക്കാതെ പോയതെന്ന ആരോഗ്യ മന്ത്രിയുടെ വാദവും തെറ്റ്; പ്രമേഹത്തിന്റെയോ കൊളസ്ട്രോളിന്റെയോ മരുന്നുകളും ജോഷി ഉപയോഗിച്ചിരുന്നില്ല; സ്രവപരിശോധനയും വൈകി; കെ കെ ഷൈലജയുടെ വാദങ്ങൾ തള്ളി കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ജോഷിയുടെ കുടുംബം
ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി
ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും
മതപണ്ഡിതന്മാർ വിലക്കിയിട്ടും ലോക് ഡൗൺ ലംഘിച്ച് കാസർകോട്ട് ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്; കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി ഇതിൽ പങ്കെടുത്തുവെന്ന് ആരോപണം; നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിൽ; 140പേർക്ക് എതിരെ കേസ്; മാസ്‌ക്ക്പോലും ധരിക്കാതെ നടത്തിയ കൂട്ട നമസ്‌ക്കാരം കാസർകോടിനെ വീണ്ടും അപകടത്തിലാക്കുമോ
കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കവേ മരിച്ച ജോസ് ജോയിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; ജോയ് അബുദാബിയിൽ നിന്നും കേരളത്തിൽ എത്തിയത് കഴിഞ്ഞയാഴ്‌ച്ച; യുവാവിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നെന്ന് അധികൃതരുടെ വിശദീകരണം; കേരളത്തിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് പേർ; ജോയിയുടെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഒമ്പതായി ഉയർന്നു; രോഗികളുടെ എണ്ണം കൂടുന്നതും മരണ നിരക്ക് വർദ്ധിക്കുന്നതും ആശങ്ക കൂട്ടുന്നു
കരുനാഗപ്പള്ളയിൽ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; വീട്ടമ്മ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ ഗുണ്ടകൾ തല്ലിച്ചതച്ചു; തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ; നാലരപവന്റെ മാലയും ആക്രമികൾ കവർന്നതായി പരാതി; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ; ഒളിവിലായ രണ്ട് പ്രതികൾക്കായി തിരച്ചിൽ
കൊല്ലത്തെ വധൂഗൃഹത്തിലേക്ക് പോയത് പത്തിൽ താഴെയുള്ള ബന്ധുക്കൾ മാത്രം; പന്ത്രണ്ട് മണിക്ക് വധൂഗൃഹത്തിൽ എത്തിയപ്പോൾ പന്ത്രണ്ടരയ്ക്ക് തന്നെ വിവാഹവും; വധൂവരന്മാർക്ക് താലിയും ഹാരവും കൈമാറിയത് കടകംപള്ളി; പ്രമുഖ സാന്നിധ്യമായി പങ്കെടുത്തത് ബന്ധുവെന്ന നിലയിൽ മേയർ ശ്രീകുമാർ മാത്രം; എല്ലാവരും ആശംസകൾ കൈമാറിയത് ഫോണിൽ മാത്രം; എത്താൻ കഴിയാത്തവർക്കായി വിവാഹം യൂ ട്യൂബ് ലൈവ് സ്ട്രീമിംഗും; കോവിഡ് കാലത്ത് ലളിതമായി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ വിവാഹം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ