1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
22
Wednesday

മുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽവീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്‌ത്തുമോ? ഹൈവോൾട്ടേജ് പവറുള്ള സൈബറിടത്തിൽ ബൗദ്ധിക സംവാദം മുറുകുമ്പോൾ മുറിവേൽക്കുന്നത് വിശ്വാസി സമൂഹത്തിനാണ്; വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം എന്നു മനസിലാക്കുക: അഞ്ജു പാർവതി എഴുതുന്നു

May 10, 2019 | 03:08 PM IST | Permalinkമുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽവീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്‌ത്തുമോ? ഹൈവോൾട്ടേജ് പവറുള്ള സൈബറിടത്തിൽ ബൗദ്ധിക സംവാദം മുറുകുമ്പോൾ മുറിവേൽക്കുന്നത് വിശ്വാസി സമൂഹത്തിനാണ്; വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം എന്നു മനസിലാക്കുക: അഞ്ജു പാർവതി എഴുതുന്നു

അഞ്ജു പാർവതി

മുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽ വീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്‌ത്തുമോ? ഇതരരാഷ്ട്രീയവിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിയും ആഴത്തിൽ വിശകലനം ചെയ്യുന്ന അല്ലെങ്കിൽ വെർച്വൽ ലോകത്തിലെ മുക്കിലും മൂലയിലും ചർച്ചചെയ്യുന്ന ചോദ്യമാണിത്.എവിടെ നിന്നാണ് ഈ തർക്കത്തിനു തുടക്കമുണ്ടായതെന്ന ചോദ്യത്തിനു ഒരൊറ്റ ഉത്തരമേയുള്ളൂ.അത് സോഷ്യൽമീഡിയയെന്ന ഇന്നിന്റെ ചായപീടീകയാണ്.പഴയ ചായക്കടകളുടെ ആധുനികരൂപമാണ് സോഷ്യൽ മീഡിയ. എല്ലാ വാർത്തകളുമെത്തുന്ന, എല്ലാ രാഷ്ട്രീയങ്ങളും ചർച്ച ചെയ്യപ്പെടുന്ന,തലനാരിഴകീറി പരിശോധിക്കുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഹൈ വോൾട്ടേജ് പവറുള്ള സൈബറിടത്തിൽ തുടങ്ങിയ ബൗദ്ധികമായി ഉയർന്ന തലത്തിലുള്ള ഇരുവിഭാഗങ്ങളുടെ സംവാദത്തിൽ തുടങ്ങിയ തർക്കം ചെന്നെത്തിനില്ക്കുന്നത് ഏറ്റവും സെൻസിറ്റീവായ ഒരു വിഷയത്തിലാണ്.

ഇരുവിഭാഗങ്ങളിലെ പ്രമുഖർക്കും സമൂഹമദ്ധ്യത്തിൽ ഇന്നുള്ള പോപ്പുലാരിറ്റിക്കുള്ള ബേസ് കിട്ടിയത് ശബരിമലയെന്ന വിഷയത്തിലൂടെയും സംഘപരിവാർ എന്ന സംഘടനയുടെ പിൻബലത്തിൽ നിന്നുമാണ് എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം.ചില വിഷയങ്ങൾ തങ്ങൾക്ക് അനഭിമതർ ആയിട്ടുള്ളവർ ചർച്ച ചെയ്യുമ്പോൾ,അവരുടെ ചർച്ചകളിൽ തങ്ങൾക്കിഷ്ടമില്ലാത്ത വസ്തുതകളോ വാദമുഖങ്ങളോ നിരത്തപ്പെടുമ്പോൾ അത് അവരുടെ അഭിപ്രായമായി മാത്രം കാണേണ്ടിയിരുന്ന ചിലതിനെ പർവ്വതീകരിച്ച് വിവാദമാക്കി മാറ്റി,ഒരു സംഘടനയെ മൊത്തമായി നിസ്സാരവല്ക്കരിക്കപ്പെട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് നഷ്ടമായത് യഥാർത്ഥഅയ്യപ്പവിശ്വാസികൾ അവരിൽ അർപ്പിച്ച ആ വലിയ വിശ്വാസത്തെയായിരുന്നു.

പ്രാദേശികമായി പ്രവർത്തിക്കുന്ന സേവ് ശബരിമല പ്രക്ഷോഭകാരികൾക്കെതിരെ അടിക്കാനുള്ള നല്ല ഒന്നാന്തരം വടികൾ പുരോഗമനവാദികൾക്ക് നിങ്ങൾ രണ്ട് കൂട്ടരും നൽകി.അവരുടെ വനിതാ മതിൽ ആയിരുന്നു ശരിയെന്നും RSS വിശ്വാസികളെ പറ്റിച്ചുവെന്നും പറഞ്ഞുള്ള പോസ്റ്റുകൾ വ്യാപകമായി വന്നു തുടങ്ങി. നിങ്ങൾ തന്നെ അവരുടെ വ്യാജ പ്രചാരണത്തിനുള്ള പഴുതുകൾ തുറന്നുകൊടുക്കുകയായിരുന്നില്ലേ?ഒരു പ്രചാരകനായ ആർ. ഹരിയെന്ന മുതിർന്ന മനുഷ്യൻ 2017ൽ എഴുതിയ പുസ്തകത്തിലെ വരികൾ, അവ സംഘത്തിന്റെ ഔദ്യോഗിക അഭിപ്രായങ്ങൾ അല്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അനവസരത്തിൽ ഉദ്ധരിച്ച് അനാവശ്യ വിവാദമുണ്ടാക്കിയതുകൊണ്ടെന്തു നേട്ടം?അതുവഴി ആ പുസ്തകത്തിനും അതിലെ ഉദ്ധരണികൾക്കും അനാവശ്യറീച്ച് നേടികൊടുക്കുക മാത്രമാണ് ഉണ്ടായത്.ഈഗോയും ഗോസിപ്പുകളും നിറഞ്ഞ താത്വിക അവലോകനങ്ങൾ കണ്ടല്ല ലക്ഷകണക്കിനു അയ്യപ്പവിശ്വാസികൾ ശബരിമലയ്ക്കായി മുന്നോട്ടുവന്നത്.

എന്താണ് സംഘമെന്നോ അവരുടെ അജൻണ്ടയെന്നോ വ്യക്തമായ ധാരണയില്ലെങ്കിലും സ്വന്തം മതത്തോടും വിശ്വാസത്തോടും കൂറു പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് ശബരിമലവിഷയത്തിൽ അവരെടുത്ത നിലപാടിനെ കണ്ടില്ലെന്നു വയ്ക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ചിലത് പറഞ്ഞേ തീരൂ!സനാതനധർമ്മത്തെ കുറിച്ചോ ആചാരാനുഷ്ഥാനങ്ങളെകുറിച്ചോ വാതുറന്നാൽ വർഗ്ഗീയവാദിയാക്കി ചാപ്പ കുത്തുന്ന പ്രവണതയേറി വരുന്നതുകൊണ്ട് മാത്രം പലപ്പോഴും സംഘപരിവാറിന്റെ നിലപാടുകൾ ശ്രദ്ധിക്കാറുണ്ട്.സംഘപരിവാറിനെ പലപ്പോഴും വർഗ്ഗീയതയുടെ മേലങ്കിപുതപ്പിച്ച് പൊതുസമൂഹത്തിൽ അടയാളപ്പെടുത്തുമ്പോൾ കേരളാകോൺഗ്രസ്സിനും മുസ്ലിംലീഗിനും നല്കുന്ന മതേതരത്വപരിവേഷം എന്നും ചിന്തിപ്പിച്ചിരുന്നു.

എന്റെ കുട്ടിക്കാലത്ത് ബാലഗോകുലം എന്നതിനു രാഷ്ട്രീയമാനം മുതിർന്നവർ ആരും തന്നെ നല്കിയിരുന്നില്ല.ബാലകരുടെ ഗോകുലം എന്ന് മാത്രമേ അന്നതിന് അർത്ഥം കണ്ടിരുന്നുള്ളൂ .അതുകൊണ്ടായിരുന്നുവല്ലോ കടുത്ത കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിലെ ഞാനും കമ്മ്യൂണിസ്റ്റ്കാരനും തിരുവനന്തപുരത്തെ മേയറുമായിരുന്ന ശ്രീ സ്റ്റാൻലി സത്യനേശന്റെ മകൻ ബിനോയ്യുമൊക്കെ ജന്മാഷ്ടമിദിനത്തിൽ കണ്ണന്മാരായത്.ഉണ്ണികൃഷ്ണനിലൂടെ സമത്വസുന്ദരമായ ഒരു നാട് എനിക്ക് മുന്നിൽ ഉണ്ടെന്നു ആദ്യമായി മനസ്സിലാക്കി തന്നതും ശോഭായാത്രകൾ ആയിരുന്നു.പിന്നീട് കാലങ്ങൾക്കിപ്പുറം ഒരു സംഘപരിവാമുകാരനെ ജീവിതസഖാവായി തെരഞ്ഞെടുത്തപ്പോഴും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾ ദാമ്പത്യവുമായി ഇടകലർത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു എപ്പോഴും.

ശബരിമലസ്ത്രീപ്രവേശനത്തെ ആദ്യം മുതൽ നഖശിഖാന്തം എതിർത്തത് സംഘപരിവാറുകാരിയായിട്ടല്ല,മറിച്ച് സ്വന്തം വിശ്വാസങ്ങളിൽ അടിച്ചുറച്ചുവിശ്വസിക്കുന്ന ഒരു സാധാരണസ്ത്രീയായിട്ടാണ്.അതുതന്നെയാണ്,അതുമാത്രമാണ് സ്ത്രീജനങ്ങളുടെ പിന്തുണ ഇത്രമേൽ നാമജപഘോഷയാത്രകൾക്കും മകരജ്യോതിതെളിയിക്കാനുമൊക്കെ ഉണ്ടാവാനുള്ള കാരണവും.ഈ വിഷയത്തെ സൈബറിടത്തിൽ കാര്യകാരണസഹിതം അവതരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടപോലെ അവബോധം ജനിപ്പിച്ചവരിൽ റെഡി ടു വെയിറ്റ് ക്യാംപയിൻകാർ മുന്നിൽതന്നെയുണ്ടായിരുന്നു.ഞാൻ ഈ റെഡി ടു വെയിറ്റ് ക്യാമ്പയിൻ ആദ്യം ശ്രദ്ധിക്കുന്നത് സുജ പവിത്രനെന്ന സുഹൃത്തിന്റെ വാളിലൂടെയാണ്.അവർ തുടങ്ങിവച്ച ആശയമാണതെന്നാണ് എന്റെ ഓർമ്മ.പിന്നീടത് ആളിപ്പടരുകയായിരുന്നു.

ഐകമത്യം മഹാബലം എന്നത് എല്ലാ കാലത്തെയും ഏറ്റവും പോപ്പുലറും സിമ്പിളുമായ വിജയ ഫോർമുലയാണ്. ഐകമത്യം ഉണ്ടാകുന്ന വഴികളിലും ഐകമത്യത്തിന്റെ ഘടനകളിലും സ്വഭാവത്തിലും ഓരോ കാലത്തും മാറ്റമുണ്ടായിരുന്നു താനും.ആധുനികസമൂഹത്തിൽ ഹാഷ്ടാഗ് ക്യാംമ്പയിനുകൾ വിജയിക്കുന്നത് ഇതേ ഫോർമുലയിലൂടെയാണെന്ന് അടിവരയിടുന്നുണ്ട് റെഡി ടു വെയിറ്റിന്റെ വിജയം.പക്ഷേ യഥാർത്ഥ വിശ്വാസികളുടെ സമരം തുടങ്ങിയത് മണ്ഡലകാലം മുതൽക്കായിരുന്നു.സോഷ്യൽമീഡിയയെന്തെന്ന് അറിയാത്ത അമ്മമാർ നാമ ജപഘോഷയാത്രകളിലും മറ്റും പങ്കെടുത്തത് അവരുടെ നിസ്സീമമായ ഭക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു.

ശബരിമലവിഷയത്തിൽ സംഘപരിവാർ നടത്തിയ മലക്കംമറിച്ചിലിൽ അസ്വഭാവികതയൊന്നും തോന്നാത്തത് നിലപാടുകളിൽ വെള്ളംചേർക്കാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം പോലും ഇന്ന് ഇന്ത്യയിലില്ലെന്ന ഉറച്ച ബോധ്യത്താലാണ്.ഏതൊരു സംഘടനക്കും വ്യക്തിക്കും അവരുടേതായ നിലപാടുകൾ സ്വീകരിക്കാം.പക്ഷേ ആ നിലപാടിനെതിരാണ് സമൂഹമെന്ന് മനസിലാക്കുമ്പോൾ സമൂഹത്തിന്റെ നിലപാടിനോടൊത്ത് മുന്നോട്ടുപോകുക എന്നതാണ് ജനങ്ങളേ സേവിക്കുന്നവർ ചെയ്യേണ്ടത്..അതാണ് അതിന്റെ ശരിയും.അതാണ് സംഘവും കെ.സുരേന്ദ്രനും ചെയ്തതും ശബരിമലവിഷയത്തിൽ ആചാരസംരക്ഷകർക്കൊപ്പം നിന്ന ഒരു വലിയ വിഭാഗത്തിനും രാഷ്ട്രീയത്തേക്കാൾ വലുത് അവരുടെ വിശ്വാസമായിരുന്നു.അയ്യപ്പസ്വാമി മാത്രമായിരുന്നു അവരുടെ മതവും പ്രത്യയശാസ്ത്രവും.സനാതനധർമ്മത്തിൽ ഉറച്ചുവിശ്വസിക്കുന്നവരുടെ ഒരു ഏകീകരണം അതും ഒരിക്കലുമില്ലാത്ത തരത്തിലുള്ള ഏകത്വമാണവിടെ കണ്ടത്.എന്നും ഹൈന്ദവർ ഒരുമിക്കുന്നതിൽ മാത്രം വർഗ്ഗീയതമണക്കുന്ന ചെന്നായകളുടെ കുടിലതന്ത്രമാണവിടെ പൊളിച്ചെഴുതപ്പെട്ടതും.

എന്തൊക്കെ വിമർശനങ്ങൾ സംഘപരിവാറിനെതിരെ ഉന്നയിച്ചാലും ഒരു കാര്യം അംഗീകരിച്ചേ പറ്റൂ.ഒക്ടോബർ തുടക്കം മുതൽ ശബരിമലകർമ്മ സമിതിയുടെ നേതൃത്വത്തിലും യുവമോർച്ചയുടെ നേതൃത്വത്തിലുമൊക്കെ നടന്ന സമരപരിപാടികളെ വൻവിജയമാക്കാനും ഇതരരാഷ്ട്രീയവിശ്വാസമുള്ള അയ്യപ്പവിശ്വാസികളെയും ഒപ്പംകൂട്ടാനും വൻപിന്തുണ ഉറപ്പാക്കാനും സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്.ക്ലിഫ്ഹൗസിനടുത്ത് താമസിക്കുന്ന ഞാൻ നേരിട്ടു കണ്ടിരുന്നു യുവമോർച്ച ദേവസ്വംബോർഡ് ജംഗ്ഷനിൽ തമ്പടിച്ചുനടത്തിയ സമരപരിപാടികളും പൊലീസ്ലാത്തിചാർജും മറ്റും.കോൺഗ്രസ്സ് പാരമ്പര്യമുള്ള കുടുംബത്തിൽപ്പെട്ട ഞാനുൾപ്പെടുന്ന കുടുംബാംഗങ്ങൾ അന്ന് തൊട്ട് ഈ നിമിഷം വരെ ഈ വിഷയത്തിൽ സംഘപരിവാറിനൊപ്പമാണ്.കാരണം നന്തൻകോടും പരിസരത്തുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നില്ക്കാൻ കോൺഗ്രസ്സിൽ നിന്നാരും ഉണ്ടായില്ലെന്നത് വേദനയോടെ പറയുക തന്നെ വേണം.

ഞങ്ങളുടെ അവിടെ YMR ജംഗ്ഷനിലൊരു ശാസ്താക്ഷേത്രമുണ്ട്.ശാസ്താവിൽ ഉറച്ച വിശ്വാസമുള്ള ഒരുപാടൊരുപാട് ഭക്തരും.ശബരിമലസ്ത്രീപ്രവേശനവിധിയെ വളരെ ദുഃഖത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടവരാണ് അവരിലേറെപ്പേരും.അന്ന് അവർക്കൊപ്പം നിന്നവരിൽ പ്രമുഖൻ നന്തൻകോട് വാർഡ് കൗൺസിലർ തെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാർത്ഥിയായി മത്സരിച്ച ജയചന്ദ്രൻ നായരായിരുന്നു.അദ്ദേഹമൊക്കെ എത്രയോ വർഷങ്ങളായി സംഘത്തിനൊപ്പം പ്രവർത്തിക്കുന്ന നല്ലൊരു വ്യക്തിയാണ്.മുപ്പതുകൊല്ലങ്ങൾക്കുമുന്നേ ബാലഗോകുലമൊക്കെ സജീവമായി ക്ലിഫ്ഹൗസ് പരിസരത്ത് സംഘടിപ്പിച്ചു സംഘശക്തിതെളിയിച്ചവരാണ് .മതത്തിന്റെ അതിരുകൾ അന്നൊന്നും ഇത്രമേൽ മനസ്സുകളിൽ വേലിക്കെട്ടുകൾ തീർത്തിരുന്നില്ല. ഞായറാഴ്ചകൾ ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഗീതകൾ പാടിയിരുന്നു . എല്ലാ ആഘോഷങ്ങളും അന്ന് ബാലഗോകുലത്തിലെ കുട്ടികൾ ഒരുമിച്ചു ആഘോഷിച്ചിരുന്നു .പുരാണങ്ങളുടെയും ഗുണപാഠക്കഥകളുടെയും അക്ഷയഖനി ഞങ്ങൾ കുട്ടികൾക്ക് തുറന്നു തന്നതും ബാലഗോകുലം തന്നെ .ബാലസാഹിത്യത്തിന്റെ മണിച്ചെപ്പ് ഞങ്ങൾക്കായി തുറന്നുതന്ന ബാലഗോകുലം മതപഠനം നടത്തിയിരുന്നതായി എനിക്ക് അറിവില്ല... ഇന്നും ഓർമ്മകളിൽ കാണാം യമുനയിലെ ഓളങ്ങൾക്കൊപ്പം അലയടിച്ചുയരുന്ന സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഓടക്കുഴൽനാദം.ആ ഓടക്കുഴൽ നാദം ഓർമ്മയിൽ ഒളിമങ്ങാതെയിരിക്കുന്നതുകൊണ്ടാണ് ആചാരസംരക്ഷകരിൽ ചിലരുടെ തെറിവിളികൾ കേട്ടിട്ടും ചിലപ്പോഴെങ്കിലും സംഘത്തിനനുകൂലമായി ലേഖനങ്ങൾ എഴുതിപ്പോകുന്നത്.

നിങ്ങൾ ഇരുകൂട്ടരും ഇനിയും ഈഗോയുടെ ദന്തഗോപുരങ്ങളിൽ ഇരുന്ന് പരസ്പരം ചെളി വാരിയെറിയുമ്പോൾ നിങ്ങൾ അറിയുന്നുണ്ടോ,അത് പതിക്കുന്നത് ശബരിമല അയ്യപ്പനെ ആത്മാവിനുള്ളിൽ പ്രതിഷ്ഠിച്ച ആയിരങ്ങളുടെ മേലേയ്ക്കാണെന്ന്. വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം' എന്ന് നിങ്ങൾക്ക് മുന്നിൽ നടന്നവർ നിങ്ങളെ പഠിപ്പിച്ചത് മറക്കാതിരിക്കട്ടെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
സബ്മറൈനുകളിൽനിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർക്കാം; കടലിനടിയിലെ മൈനുകളിൽ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങൾ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
വോട്ടെണ്ണലിന്റെ വേഗത കുറച്ച് ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; അനുവദിച്ചിരിക്കുന്ന പത്ത് മണിക്കൂറ് കൊണ്ട് എണ്ണി തീർത്താൽ മതിയെന്ന് പറഞ്ഞോടെ കേരളത്തിന്റെ പിരിമുറുക്കം ഇരട്ടിയാകും; എട്ടുമണിക്ക് തുടങ്ങുന്ന എണ്ണൽ പൂർത്തിയാകാൻ വൈകുന്നേരം ആറ് മണി വരെയെങ്കിലും ആയേക്കും; ഇനി ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂഴിക്കടകൻ ഇങ്ങനെ
മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും
തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തരൂരും കുമ്മനവും ഒപ്പത്തിനൊപ്പം; താമര വിരിയാൻ സാധ്യത തലസ്ഥാനത്ത്; രാഹുൽ തരംഗത്തിൽ പിടിച്ച് നിൽക്കുക ആരിഫും സമ്പത്തും എംബി രാജേഷും മാത്രം; ശബരിമല വിഷയം കെ സുരേന്ദ്രനെ എത്തിക്കുന്നത് വിജയത്തിന് തൊട്ടടുത്ത്; യുഡിഎഫിന് 7-13 എൽഡിഎഫ് 3-7 ബിജെപിക്ക് 0-1 സീറ്റുകൾ വരെ ലഭിച്ചേക്കും; കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് 24 ന്യൂസ് എക്‌സിറ്റ് പോൾ
വ്‌ളാദിമിർ പുട്ടിന്റെ കാമുകിയെന്ന് കരുതപ്പെട്ടിരുന്ന ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; മോസ്‌കോയിലെ വിഐപി ആശുപത്രിയിൽ നടന്ന പ്രസവം അതീവരഹസ്യമാക്കി സർക്കാർ; ഏകാധിപത്യ ഭരണാധികാരിയായ റഷ്യൻ പ്രസിഡന്റിന്റെ ഇരട്ടക്കുട്ടികളെക്കുറിച്ച് എന്തെങ്കിലും എഴുതാൻ ഭയന്ന് മാധ്യമങ്ങളും; പാശ്ചാത്യമാധ്യമങ്ങൾ പുട്ടിന്റെ ഇരട്ടകളെ ആഘോഷമാക്കുമ്പോൾ
പഴകിയ കോഴി മാംസം കൊണ്ടുള്ള ചിക്കൻ വിഭവങ്ങൾ; ഫ്രീസർ നിറയെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഐസ്‌ക്രീമുകൾ; നടൻ ദിലീപിന്റെ `ദേ പുട്ട്` അടുക്കളയ്ക്ക് വൃത്തിയുമില്ല; നാദിർഷയുമൊത്ത് ദിലീപ് നടത്തുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് ആരോഗ്യ വിഭാഗം; മോശം ഭക്ഷണം കണ്ടെത്തിയത് കോഴിക്കോട് പുതിയറയിലെ റെസ്റ്റോറന്റിൽ നിന്ന്
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ